ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

ആഴക്കടൽ ദൗത്യത്തിന് തുടക്കം കുറിച്ചു

Posted On: 16 MAR 2022 3:20PM by PIB Thiruvananthpuram

ആഴക്കടൽ ദൗത്യത്തിന് (DOM) ഭൗമശാസ്ത്ര മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ദൗത്യം നടപ്പാക്കുന്നതിൽ
ISRO-യും പങ്കാളിയാണ്.  

ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിൽ ഉള്ള ഒരു സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷൻ ടെക്നോളജി (NIOT). 6000 മീറ്റർ വരെ ആഴത്തിൽ സമുദ്രത്തിനടിയിൽ മൂന്ന് ആളുകളെ കൊണ്ടുപോകാൻ ശേഷിയുള്ള ഒരു സബ്മെർസിബൾ NIOT വികസിപ്പിച്ഛ് വരുന്നു. 2.1 വ്യാസമുള്ള ടൈറ്റാനിയം അലോയ് കൊണ്ടുള്ള ഒരു മനുഷ്യ ഗോളം സബ്മെർസിബിളിനായി ISRO-യുടെ VSSC-യും വികസിപ്പിക്കുന്നുണ്ട്.

അഞ്ച് വർഷത്തേക്ക്, അതായത് 2021 മുതൽ 2026 വരെ, ആഴക്കടൽ ദൗത്യത്തിന് മൊത്തം കണക്കാക്കിയ ചെലവ് 4077 കോടി രൂപയാണ്.

 

ഭൗമശാസ്ത്ര മന്ത്രാലയ സഹമത്രി ഡോ ജിതേന്ദ്ര സിംഗ് ഇന്ന് ലോക് സഭയിൽ രേഖ മൂലം നൽകിയ മറുപടിയിൽ ആണ് ഈ കാര്യം അറിയിച്ചത്

 

*** 


(Release ID: 1806561) Visitor Counter : 215


Read this release in: English , Urdu , Bengali