ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
മാതൃമരണനിരക്ക്, ശിശുമരണനിരക്ക്, ആയുർദൈർഘ്യം എന്നിവയിലെ പുരോഗതി
Posted On:
15 MAR 2022 5:00PM by PIB Thiruvananthpuram
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ (ആർജിഐ) സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം (എസ്‌ആർഎസ്) ബുള്ളറ്റിൻ അനുസരിച്ച്, ദേശീയ തലത്തിൽ ശിശുമരണ നിരക്ക് (ഐഎംആർ) 2014-ൽ 1000 ജനനങ്ങൾക്ക് 39 ആയിരുന്നത് 2019-ൽ 30 ആയി കുറഞ്ഞു.
ഈ റിപ്പോർട്ട് അനുസരിച്ച്, മാതൃമരണ നിരക്ക് (MMR) ദേശീയ തലത്തിൽ 2014-16-ൽ 8.8 ആയിരുന്നത് 2017-19-ൽ 6.5 ആയി കുറഞ്ഞു.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ സാമ്പിൾ രജിസ്‌ട്രേഷൻ സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ആയുർദൈർഘ്യം സംബന്ധിച്ച സംക്ഷിപ്ത റിപ്പോർട്ട് അനുസരിച്ച്, ദേശീയ തലത്തിൽ 2013-17 ൽ പ്രതീക്ഷിത ആയുർദൈർഘ്യം 69.0 വയസ്സായിരുന്നത്, 2014-18 ൽ 69.4 വയസ്സായി ഉയർന്നിട്ടുണ്ട് .
ഇന്ന് രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഭാരതി പ്രവീൺ പവാർ ഇക്കാര്യം വ്യക്തമാക്കിയത്.
***
(Release ID: 1806425)