വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
മധ്യമേഖലാ പ്രാദേശിക തപാല്‍ അദാലത്ത്
प्रविष्टि तिथि:
22 FEB 2022 2:05PM by PIB Thiruvananthpuram
2022 ഒന്നാം പാദത്തിലെ, കേരള സർക്കിളിന്റെ മധ്യമേഖലാ പ്രാദേശിക തപാല്‍ അദാലത്ത്, 2022 മാർച്ച് 14-ന് രാവിലെ 11 മണിക്ക് ഗാന്ധി നഗര്‍ മാവേലി റോഡിലുള്ള മധ്യമേഖലാ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍, ഗൂഗിൾ മീറ്റ് വഴി ഓൺലൈൻ ആയി നടത്തും.
കൊച്ചി ആസ്ഥാനമായ മധ്യ മേഖലയിൽ (പിൻകോഡ്-682020) വരുന്ന മാവേലിക്കര, ആലപ്പുഴ, ചങ്ങനാശ്ശേരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂര്‍, ലക്ഷദ്വീപ് ഡിവിഷനുകള്‍ക്ക് കീഴിലുള്ള പോസ്റ്റ് ഓഫീസുകളിലെ കൗണ്ടര്‍ സേവനങ്ങള്‍, സേവിങ്‌സ് ബാങ്ക്, മണിയോഡര്‍ തുടങ്ങിയവ സംബന്ധിച്ച പരാതികള്‍ അദാലത്തില്‍ പരിഗണിക്കും.
പരാതികള്‍ അദാലത്തില്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ adpgcr.keralapost[at]gmail[dot]com, pmgcr.keralapost[at]gmail[dot]com എന്ന ഇ-മെയിൽ വിലാസങ്ങളിലോ, അല്ലെങ്കിൽ ശ്രീ എം. പി. രമേശ്, അസിസ്റ്റന്റ് ഡയറക്ടര്‍ (പബ്ലിക് ഗ്രീവന്‍സസ്), ഓഫിസ് ഓഫ് ദ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, സെന്‍ട്രല്‍ റീജിയണ്‍, കൊച്ചി- 682020 എന്ന വിലാസത്തിലോ 2022 മാർച്ച് 3-നോ അതിനു മുന്‍പോ ആയി ലഭിക്കുന്നവിധത്തില്‍ അയക്കേണ്ടതാണ്.
പരാതികള്‍ അയക്കുന്ന ഇ-മെയിൽ-ഇൻറ്റെ 'സബ്ജെക്ട്', 'റീജിയണല്‍ ഡാക്ക് അദാലത്ത്: മാർച്ച് 2022' എന്ന് രേഖപ്പെടുത്തേണ്ടതാണ്.
പരാതികൾ അയക്കുന്നവർ മൊബൈൽ നമ്പറും ഇ-മെയിൽ വിലാസവും പരാതിയിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
പരാതികൾ അയക്കുന്നവര്ക്കുള്ള ഗൂഗിൾ മീറ്റ് ഐഡി ഇ-മെയിൽ വഴി നേരിട്ട് അറിയിക്കുന്നതാണ്.
മുന്‍ അദാലത്തുകളില്‍ പരിഗണിക്കപ്പെട്ടിട്ടുള്ള പരാതികള്‍ അയക്കേണ്ടതില്ല.
***
(रिलीज़ आईडी: 1800253)
आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें:
English