ഭൗമശാസ്ത്ര മന്ത്രാലയം

ഏഷ്യൻ, രാജ്യങ്ങളിൽ കാലാവസ്ഥാ സേവനങ്ങൾ നൽകുന്നതിന് ഇന്ത്യ മുൻനിരയിൽ :  ഡോ . ജിതേന്ദ്ര സിംഗ്

Posted On: 14 JAN 2022 4:41PM by PIB Thiruvananthpuram


ന്യൂ ഡൽഹി, ജനുവരി 14, 2022

ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കാലാവസ്ഥാ സേവനങ്ങൾ നൽകുന്നതിന് ഏഷ്യൻ ഭൂഖണ്ഡത്തിൽ ഇന്ത്യ മുൻനിരയിൽ ഉള്ളതായി  കേന്ദ്ര ഭൗമശാസ്ത്ര സഹമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 147-ാമത് സ്ഥാപക ദിനത്തിൽ നേതാക്കൾ, ഉദ്യോഗസ്ഥർ  ശാസ്ത്രജ്ഞർ, പണ്ഡിതർ എന്നിവരുടെ സമൂഹത്തെ ഡോ ജിതേന്ദ്ര സിംഗ് അഭിസംബോധന ചെയ്തു.2016 മുതൽ പല രാജ്യങ്ങൾക്കും പ്രതികൂല കാലാവസ്ഥ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുള്ളതായും  നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾക്ക് ഇത് ഉപയോഗപ്രദമാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.   ആഗോള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വരും ദിവസങ്ങളിൽ ഐഎംഡി അതിന്റെ  കാലാവസ്ഥാ പ്രവചന  സേവനങ്ങൾ ഏറ്റവും ആധുനികമായ രീതിയിൽ പുനഃക്രമീകരിക്കുമെന്ന് ഐഎസ്ആർഒയുടെ സാർക്ക് ഉപഗ്രഹത്തെ പരാമർശിച്ച് കൊണ്ട് മന്ത്രി പറഞ്ഞു.

ഭൗമശാസ്ത്ര മന്ത്രാലയം, പ്രാദേശിക  കാലാവസ്ഥ പ്രവചനം ശക്തിപ്പെടുത്തുന്നതിന് ഉയർന്ന റെസല്യൂഷൻ ഉള്ള മാതൃകകൾ സ്വീകരിക്കുന്നതിനൊപ്പം ഡ്രോൺ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണ സാങ്കേതികവിദ്യ  ഉപയോഗിക്കുമെന്നും ശ്രീ ജിതേന്ദ്ര സിംഗ് പറഞ്ഞു.    കാലാവസ്ഥപ്രവചനത്തിലും വിവരങ്ങളിലും ഉപയോഗിക്കുന്ന ഭാഷ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്നതാകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

  കാലാവസ്ഥ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാൻ സാധാരണക്കാരനെ പ്രാപ്തരാക്കുന്ന സേവനങ്ങൾ നൽകുന്നതിനായി  കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ ലോകോത്തര സ്ഥാപനം ആക്കാൻ ഗവൺമെന്റ്   പ്രതിജ്ഞാബദ്ധമാണെന്ന് ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

 ലേ, മുംബൈ, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ നാല് ഡോപ്ലർ കാലാവസ്ഥ റഡാറുകൾ ഡോ ജിതേന്ദ്ര സിംഗ് രാജ്യത്തിന് സമർപ്പിച്ചു.    പ്രതികൂല  കാലാവസ്ഥാ മുന്നറിയിപ്പിന്റെ  കൃത്യതയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളെ അപേക്ഷിച്ച് കാലാവസ്ഥാ വകുപ്പിന്  ഏകദേശം 20-40% പുരോഗതി ഉണ്ടായതായി അദ്ദേഹം പറഞ്ഞു. ഉയർന്ന താപനിലയും താപ തരംഗവും മുൻകൂട്ടി പ്രവചിച്ചത്  മരണങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതായി ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.   വരും വർഷത്തിൽ ഉയർന്ന താപനിലയുമായി ആയി  ബന്ധപ്പെട്ട മരണങ്ങൾ ഒഴിവാക്കാൻ പ്രയത്നിക്കണമെന്ന് അദ്ദേഹം എല്ലാ ഏജൻസികളോടും ആവശ്യപ്പെട്ടു.

 കേന്ദ്ര കാലാവസ്ഥാ വകുപ്പ്  നിരവധി സേവനങ്ങളുടെ നവീകരണവും ഡിജിറ്റലൈസേഷനും ഏറ്റെടുത്തിട്ടുണ്ടെന്നും ഇതിന്റെ ഫലങ്ങൾ ഹ്രസ്വ സമയ പരിധിയിലെ കൃത്യമായ പ്രവചനങ്ങൾ, ചുഴലിക്കാറ്റുകളുടെയും അവയുടെ പാതകളുടെയും മുൻകൂർ പ്രവചനം,  മേഖലാ-നിർദ്ദിഷ്‌ട കാലാവസ്ഥാ സേവനങ്ങളുടെ വിപുലീകരണം എന്നിവയിൽ  വ്യക്തമാണെന്നും ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

 
 


(Release ID: 1790415) Visitor Counter : 118


Read this release in: English , Urdu , Hindi