ഖനി മന്ത്രാലയം

വാർഷിക അവലോകനം - 2021 - ഖനി മന്ത്രാലയം നിയമത്തിനും ചട്ടങ്ങൾക്കും ഭേദഗതി

Posted On: 28 DEC 2021 2:43PM by PIB Thiruvananthpuram
 
 
· ധാതു ഉൽപ്പാദനത്തിന് ഉത്തേജനം നൽകുന്നതിനും, വ്യാപാരം ചെയ്യാനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിനും, ധാതു ഉൽപ്പാദനത്തിന്റെ ജിഡിപിയിലേക്ക് ഉള്ള സംഭാവന വർദ്ധിപ്പിക്കുന്നതിനുമായി, ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമം, 1957 (എംഎംഡിആർ ആക്റ്റ്)നെ 2021-ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, വഴി ഭേദഗതി ചെയ്തിട്ടുണ്ട്.
 
· ധാതുക്കളുടെ സംരക്ഷണം, ചിട്ടയായതും ശാസ്ത്രീയവുമായ ഖനനം, രാജ്യത്തെ ധാതുക്കളുടെ വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ സംബന്ധിച്ച നിയമങ്ങൾ രൂപീകരിക്കുന്നതിന് 2017-ലെ ധാതു സംരക്ഷണ, വികസന ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനായി 2021 നവംബർ 3-ന് ഖനി മന്ത്രാലയം ധാതു സംരക്ഷണ വികസന (ഭേദഗതി) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു.
 
പര്യവേക്ഷണ സംരംഭങ്ങൾ
 
· ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) 2021-22 വാർഷിക പരിപാടിയുടെ ഭാഗമായി 2021 നവംബർ അവസാനം വരെ ഉള്ള കണക്ക് പ്രകാരം ലക്ഷ്യമിട്ട 23,000 ചതുരശ്ര കിലോമീറ്ററിൽ, 8,577 ചതുരശ്ര കിലോമീറ്റർ പ്രത്യേക തീമാറ്റിക് മാപ്പിംഗ് (1:25,000 സ്കെയിലിൽ) പൂർത്തിയാക്കി. ധാതു പര്യവേക്ഷണത്തിന്റെ എല്ലാ റിപ്പോർട്ടുകളും ബേസ്‌ലൈൻ ഡാറ്റ ജനറേഷനും അടിസ്ഥാന ഭൗമശാസ്ത്ര വിവരങ്ങളും ജിഎസ്‌ഐ പോർട്ടലിലൂടെ എല്ലാ പങ്കാളികൾക്കും ലഭ്യമാക്കിയിട്ടുണ്ട്. 2021-22 കാലയളവിൽ 250 ധാതു പര്യവേക്ഷണ പദ്ധതികൾ ജി എസ് ഐ ഏറ്റെടുത്തു.
 
· നവംബർ-2021 വരെ, മിനറൽ എക്സ്പ്ലോറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് - (MECL) വിവിധ ധാതുക്കളുടെ 39 ഭൗമ ശാസ്ത്ര റിപ്പോർട്ടുകൾ സമർപ്പിച്ചു. കൂടാതെ 10,414.36 ദശലക്ഷം ടൺ വിഭവങ്ങൾ ദേശീയ ധാതു വിവരപ്പട്ടികയിലേക്ക് ചേർത്തു. ആധുനികവൽക്കരണത്തിന്റെ ഭാഗമായി, നൂതന സോഫ്‌റ്റ്‌വെയറുകളും ഉപകരണങ്ങളും സ്വീകരിക്കുന്നതിന് എംഇസിഎൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
 
ഖനികളും ധാതുക്കളും സംബന്ധിച്ച അഞ്ചാമത് ദേശീയ സമ്മേളനം-2021 നവംബറിൽ കേന്ദ്ര കൽക്കരി, ഖനി മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി ഉദ്‌ഘാടനം ചെയ്‌തു. കൂടാതെ 2017-18 മുതൽ 2019-20 വരെയുള്ള പ്രവർത്തന വർഷത്തിൽ പഞ്ചനക്ഷത്ര റേറ്റിംഗ് നേടിയ 149 ഖനികളെ ആദരിച്ചു. ധാതു മേഖലയിലെ പര്യവേക്ഷണ ഏജൻസികൾക്ക് അക്രഡിറ്റേഷൻ നൽകുന്നതിനായി ഖനി മന്ത്രാലയം വികസിപ്പിച്ച ഓൺലൈൻ പോർട്ടലും ഈ സമ്മേളനത്തിൽ ആരംഭിച്ചു.
 
ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസ് (IBM)
 
1. ഓട്ടോമാറ്റിക് റിമോട്ട് സെൻസിംഗ് ഡിറ്റക്ഷൻ സാങ്കേതിക വിദ്യ വഴി അനധികൃത ഖനന പ്രവർത്തനങ്ങൾ തടയുന്നതിലൂടെ, മികച്ച ധാതു പര്യവേക്ഷണം സാധ്യമാക്കുന്ന ഒരു ഉപഗ്രഹ അധിഷ്ഠിത നിരീക്ഷണ സംവിധാനമാണ് ഖനി നിരീക്ഷണ സംവിധാനം (MSS). ഈ മൈനിംഗ് സർവൈലൻസ് സിസ്റ്റം ഉപയോഗിച്ച്, രണ്ടാം ഘട്ടത്തിൽ രാജ്യത്തുടനീളം 52 പ്രധാന ധാതു ട്രിഗറുകൾ കണ്ടെത്തി. 2020-21-ലെ മൂന്നാം ഘട്ടത്തിൽ, പ്രധാന ധാതുക്കൾക്കായി 119 ട്രിഗറുകൾ സൃഷ്ടിച്ചു.
 
2. ഐബിഎം ഓഫീസുകൾ 2020 നവംബർ 16 മുതൽ 30 വരെ ഓഫീസ് പരിസരങ്ങളിലും, ഖനന സ്ഥലങ്ങളിലും, സമീപ ഗ്രാമങ്ങളിലും സ്‌കൂളുകളിലും സ്വച്ഛത പഖ്‌വാഡ ആചരിച്ചു.
 
  • 3. തന്ത്രപ്രധാനമായ ധാതുക്കളിൽ സ്വാശ്രയത്വത്തിനായുള്ള സംരംഭങ്ങൾ.
 
ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് (KABIL)
 
ഖനി മന്ത്രാലയത്തിന്റെ കീഴിൽ, രാജ്യത്തിന്റെ ധാതു സുരക്ഷ ഉറപ്പാക്കാൻ ഖനിജ് ബിദേശ് ഇന്ത്യ ലിമിറ്റഡ് - KABIL - എന്ന സംയുക്ത സംരംഭം ആരംഭിച്ചു. നിർണായകവും തന്ത്രപരവുമായ ധാതുക്കളുടെ വിദേശ ധാതു ആസ്തികൾ തിരിച്ചറിയുന്നതും ഏറ്റെടുക്കുന്നതും ആണ് ഇതിന്റെ ദൗത്യം.
 
നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (NALCO)
 
2019-20 സാമ്പത്തിക വർഷത്തിലെ 138 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ, 2020-21 സാമ്പത്തിക വർഷത്തിലെ നാൽക്കോ-യുടെ അറ്റാദായം 840% ഉയർന്ന് 1299.53 കോടി രൂപയായി. 2021-22 സാമ്പത്തിക വർഷത്തിലെ എഛ് 1കാലയളവിൽ കമ്പനി 1,095 കോടി രൂപ അറ്റാദായം നേടി. മുൻ വർഷത്തെ ഇതേ കാലയളവിൽ 124 കോടി രൂപ മാത്രമാണ് നേടിയത്. പിഎം കെയേഴ്സ് ഫണ്ടിലേക്ക് NALCO 7.6 കോടി രൂപ സംഭാവന നൽകി.
 
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL)
 
2020-21 കാലയളവിൽ കമ്പനിയുടെ വിറ്റുവരവ് 1760.84 കോടി രൂപയായിരുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് 803.17 കോടി രൂപ ആയിരുന്നു.
 
ഗവേഷണ-വികസന സംരംഭങ്ങൾ
 
1) 2021-ൽ നൂതന ഗവേഷണ-വികസന പ്രവർത്തനങ്ങൾക്ക് ജവഹർലാൽ നെഹ്‌റു അലുമിനിയം റിസർച്ച് ഡെവലപ്‌മെന്റ് ആൻഡ് ഡിസൈൻ സെന്ററിന് (JNARDDC) ഒരു പേറ്റന്റ് അനുവദിച്ചു. ഈ സെന്റർ, അതിന്റെ NABL അക്രഡിറ്റേഷൻ വിജയകരമായി അപ്ഗ്രേഡ് ചെയ്തു. കോക്ക്/കൽക്കരി സാമ്പിളുകൾ പരിശോധിക്കുന്നതിനായി റെക്കോർഡ് സമയത്തിനുള്ളിൽ, പ്രത്യേക പരിശോധന-ഗവേഷണ ലബോറട്ടറിയും (Coal Characterization and Research Laboratory-CCRL) സ്ഥാപിച്ചു.
 
2) ഖനന മേഖലയ്ക്ക് ഗവേഷണ-വികസന പിന്തുണയും വിദഗ്ധോപദേശവും നൽകുന്നതിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്‌സ് (NIRM) സ്ഥാപിതമായി. ധാതു ഖനനം, സിവിൽ എഞ്ചിനീയറിംഗ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട റോക്ക് മെക്കാനിക്സ്, റോക്ക് എഞ്ചിനീയറിംഗ് എന്നിവയുടെ ഏകദേശം മുഴുവൻ മേഖലയിലെയും സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കൽ, ഫീൽഡ്/ലബോറട്ടറി അന്വേഷണങ്ങൾ, അടിസ്ഥാനപരവും പ്രായോഗികവുമായ ഗവേഷണം എന്നിവ ഇത് കൈകാര്യം ചെയ്യുന്നു.


(Release ID: 1786042) Visitor Counter : 194


Read this release in: English , Hindi , Odia , Kannada