ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

കോവിഡ്-19: പുതിയ വിവരങ്ങള്‍

പോസ്റ്റഡ് ഓണ്‍: 17 DEC 2021 9:16AM by PIB Thiruvananthpuram

 

രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത്  135.99  കോടി ഡോസ് വാക്‌സിന്‍

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്   86,415 പേര്‍  

ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ ഒരു ശതമാനത്തില്‍ താഴെ മാത്രം; നിലവില്‍ 0.25 ശതമാനം; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കുറഞ്ഞ നിലയില്‍

രോഗമുക്തി നിരക്ക് 98.38 %  ; 2020 മാര്‍ച്ചിനുശേഷം ഏറ്റവും കൂടിയ നിലയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,886 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  3,41,62,765 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്  7,447 പേര്‍ക്ക്   

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (0.59%) കഴിഞ്ഞ 74 ദിവസമായി 2 ശതമാനത്തില്‍ താഴെ

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (0.63%) കഴിഞ്ഞ 33 ദിവസമായി 1 ശതമാനത്തില്‍ താഴെ

ആകെ നടത്തിയത് 66.15 കോടി പരിശോധനകള്‍.

*****


( റിലീസ് ഐ.ഡി: 1782568) സന്ദര്‍ശക കൗണ്ടര്‍ : 159
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Bengali , Punjabi , Gujarati , Tamil , Telugu