സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് വരുമാന പരിധി നിശ്ചയിച്ചു
Posted On:
14 DEC 2021 4:34PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 14, 2021
പട്ടികജാതി/പട്ടികവർഗക്കാർ, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ എന്നിവർക്കുള്ള സംവരണ പദ്ധതികളിൽ ഉൾപ്പെടാത്തവരും, കുടുംബത്തിന്റെ മൊത്ത വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെയുള്ളതുമായ വ്യക്തികൾക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളായി (ഇ.ഡബ്ല്യു.എസ്.) രേഖപ്പെടുത്തുന്നു.
ക്രീമിലെയറിനു കീഴിലെ ഒബിസി ഉദ്യോഗാർത്ഥികളെ നിർണയിക്കുന്നതിനും ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികളെ നിർണയിക്കുന്നതിനുമുള്ള നിർദ്ദിഷ്ട വ്യവസ്ഥകൾ തികച്ചും വ്യത്യസ്തമാണെങ്കിലും, രണ്ട് സാഹചര്യങ്ങളിലും വരുമാന പരിധി പ്രതിവർഷം 8 ലക്ഷം രൂപ ആയി നിശ്ചയിച്ചിട്ടുണ്ട്.
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ഇന്ന് ലോക് സഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.
RRTN/SKY
(Release ID: 1781393)