ഷിപ്പിങ് മന്ത്രാലയം
കൊച്ചിയിൽ പുതിയ 310 M ഡ്രൈ ഡോക്ക് പദ്ധതി ഉൾപ്പടെരാജ്യത്തെവിവിധ ഷിപ്പിംഗ് പദ്ധതികൾ
Posted On:
07 DEC 2021 2:11PM by PIB Thiruvananthpuram
രാജ്യത്ത് പുരോഗമിക്കുന്ന ഷിപ്പിംഗ് വികസന പദ്ധതികൾ ഇനിപ്പറയുന്നവയാണ്:
(i) കേരളത്തിലെ കൊച്ചിയിൽ പുതിയ 310 M ഡ്രൈ-ഡോക്ക് പദ്ധതി
കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (CSL) 1799 കോടി രൂപ ചെലവിൽ ഡ്രൈ ഡോക്ക് നിർമ്മിക്കുന്നു. ഡോക്കിന്റെ വലിപ്പവും ഡോക്ക് ഫ്ലോറിന്റെ ശേഷിയും കണക്കിലെടുക്കുമ്പോൾ, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കുകളിൽ ഒന്നായിരിക്കും. പ്രത്യേക ആവശ്യങ്ങൾക്കുള്ളതും, നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതവുമായ വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണികൾ/നിർമ്മാണം എന്നീ മേഖലകളിൽ നിലനിൽക്കുന്ന വിപണി സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാണ് ഡ്യുവൽ പർപ്പസ് ഡ്രൈ ഡോക്ക് ആസൂത്രണം ചെയ്തിരിക്കുന്നത്. 2023 ജൂലൈയിൽ ഇത് കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(ii) കേരളത്തിലെ കൊച്ചിയിൽ അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണി സൗകര്യം (International Ship Repair Facility - ISRF).
കൊച്ചിയിലെ വില്ലിംഗ്ഡൺ ഐലൻഡിലുള്ള കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ (CoPT) നിലവിലുള്ള കപ്പൽ അറ്റകുറ്റപ്പണി സൗകര്യം 30 വർഷത്തെയ്ക്ക് 970 കോടി രൂപ പാട്ടത്തിന് CSL ഏറ്റെടുത്തു. 2023 ജനുവരിയോടെ ഈ സൗകര്യം കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
(iii) ഹൂഗ്ലി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് (Hooghly Cochin Shipyard Limited - HCSL), കൊൽക്കത്ത, പശ്ചിമ ബംഗാൾ
മൊത്തം 168 കോടി രൂപ മുതൽമുടക്കുള്ള ഈ സൗകര്യം നിലവിൽ പ്രവർത്തന സജ്ജമാണ്.
(iv) ടെബ്മ ഷിപ്പ്യാർഡ്സ് ലിമിറ്റഡ് (Tebma Shipyards Limited - TSL), മാൽപെ, കർണാടക
CSL-ന്റെ 100% പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു അനുബന്ധ കമ്പനിയാണിത്. 70 കോടി രൂപ നിക്ഷേപിച്ചു. ഈ സൗകര്യം നിലവിൽ പ്രവർത്തന സജ്ജമാണ്.
(v) CSL-മുംബൈ കപ്പൽ അറ്റകുറ്റപ്പണി യൂണിറ്റ് (CSL-Mumbai Ship Repair Unit - CMSRU), മുംബൈ, മഹാരാഷ്ട്ര
മുംബൈ പോർട്ട് ട്രസ്റ്റുമായുള്ള കരാറിലൂടെ 2018 ഒക്ടോബറിൽ CSL മുംബൈ കപ്പൽ അറ്റകുറ്റപ്പണി യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രതിരോധ, വാണിജ്യ കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്ക് സൗകര്യം.
(vi) CSL-കൊൽക്കത്ത കപ്പൽ അറ്റകുറ്റപ്പണി യൂണിറ്റ് (CSL-Kolkata Ship Repair Unit - CKSRU), കൊൽക്കത്ത, പശ്ചിമ ബംഗാൾ
നേതാജി സുഭാഷ് ഡോക്കിലെ (NSD) കപ്പൽ അറ്റകുറ്റപ്പണി സൗകര്യത്തിന്റെ പ്രവർത്തനത്തിനും മാനേജ്മെന്റിനുമായി കൊൽക്കത്ത പോർട്ട് ട്രസ്റ്റുമായി 30 വർഷത്തേക്ക് കരാറിൽ ഏർപ്പെടുക വഴി 2019 മാർച്ചിൽ CSL അതിന്റെ കൊൽക്കത്ത കപ്പൽ അറ്റകുറ്റപ്പണി യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. CSL-കൊൽക്കത്ത ഷിപ്പ് റിപ്പയർ യൂണിറ്റ് (CKSRU) എന്നറിയപ്പെടുന്ന CSL-ന്റെ പ്രത്യേക യൂണിറ്റാണ് പുതിയ സംരംഭം നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2020 ജനുവരി 12 ന് CKSRU ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈ സൗകര്യം പ്രതിരോധ, വാണിജ്യ കപ്പലുകളുടെ അറ്റകുറ്റപ്പണികൾ ഏറ്റെടുക്കുന്നു.
(vii) CSL-ആൻഡമാൻ & നിക്കോബാർ കപ്പൽ അറ്റകുറ്റപ്പണി യൂണിറ്റ് (CSL-Andaman & Nicobar Ship Repair Unit - CANSRU), പോർട്ട് ബ്ലെയർ, ആൻഡമാൻ & നിക്കോബാർ
കപ്പൽ അറ്റകുറ്റപ്പണികൾക്കായി, ആൻഡമാൻ നിക്കോബാർ ഭരണകൂടവുമായുള്ള കരാറിലൂടെ, ആൻഡമാൻ യൂണിറ്റിന്റെ പ്രവർത്തനം പോർട്ട് ബ്ലെയറിലെ മറൈൻ ഡോക്ക്യാർഡിൽ CSL ആരംഭിച്ചു. കരാർ 30 വർഷത്തേക്കാണ്, ഈ കാലയളവിൽ ഡോക്ക്യാർഡിന്റെ പ്രവർത്തനക്ഷമത CSL വിപുലീകരിക്കുമെന്നും ദ്വീപിലെ കപ്പൽ അറ്റകുറ്റപ്പണി ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ ഇന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
****
(Release ID: 1778880)