ഗ്രാമീണ വികസന മന്ത്രാലയം
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ)-I, പി.എം.ജി.എസ്.വൈ-IIഉം ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങള്‍ക്കായുള്ള റോഡ് ബന്ധിത പദ്ധതിയും (ആര്‍.സി.പി.എല്‍. ഡബ്ല്യൂ.ഇ.എ) തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പി.എം.ജി.എസ്.വൈ യില്‍ നിലവിലുള്ള എല്ലാ ഇടപെടലുകളും പൂര്‍ത്തിയാക്കുന്നതിന് 2021-22 മുതല്‍ 2024-25 വരെ സംസ്ഥാന വിഹിതം ഉള്‍പ്പെടെയുള്ള ബാദ്ധ്യതയായി 1,12,419 കോടി രൂപ വരും
9 സംസ്ഥാനങ്ങളിലെ 44 ജില്ലകളിലായി 4,490 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകളുടെയും 105 പാലങ്ങളുടെയും പണി 2016 മുതല്‍ ആര്‍.സി.പി.എല്‍. ഡബ്ല്യൂ.ഇ.എ യുടെ കീഴില്‍ ഇതിനകം പൂര്‍ത്തിയായി
വടക്കുകിഴക്കന്‍, മലയോര സംസ്ഥാനങ്ങള്‍ക്ക് ബാക്കിയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നത് സഹായിക്കുന്നതിനായി 2022 സെപ്റ്റംബര്‍ വരെ സമയം നീട്ടിനല്‍കും
Posted On:
17 NOV 2021 3:36PM by PIB Thiruvananthpuram
ബാക്കിയുള്ള റോഡുകളുടെയൂം പാലങ്ങളുടെയും പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനായി പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന-Iഉം IIഉം 2022 സെപ്റ്റംബര്‍ വരെ തുടരണമെന്ന ഗ്രാമവികസന മന്ത്രാലയത്തിന് കീഴിലുള്ള ഗ്രാമവികസന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തികകാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി (സി.സി.ഇ.എ)അംഗീകാരം നല്‍കി. ഇടതു തീവ്രവാദ ബാധിത മേഖലകളിലെ റോഡ് ബന്ധിപ്പിക്കല്‍ പദ്ധതികള്‍ 2023 മാര്‍ച്ച് വരെ തുടരുന്നതിനും സി.സി.ഇ.എ അംഗീകാരം നല്‍കി.
ഒരു തരത്തിലുള്ള ബന്ധിപ്പിക്കലുമില്ലാത്ത സമതല പ്രദേശങ്ങളിലെ 500-ലധികവും വടക്ക്-കിഴക്ക്, ഹിമാലയന്‍ സംസ്ഥാനങ്ങളിലെ 250-ലധികവും ജനസംഖ്യയുള്ള ആവാസവ്യവസ്ഥകള്‍ക്ക് ബന്ധിപ്പിക്കല്‍ സൗകര്യം ലഭ്യമാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് പി..എം.ജി.എസ്.വൈ-I ആരംഭിച്ചത്. തെരഞ്ഞെടുത്ത ഇടതു തീവ്രവാദ ബാധിത ബ്ലോക്കുകളില്‍, 100-ലധികം ജനസംഖ്യയുള്ള വാസസ്ഥലങ്ങളിലും ബന്ധിപ്പിക്കല്‍ സൗകര്യം ലഭ്യമാക്കണം. ആകെയുള്ള 1,84,444 ആവാസ വ്യവസ്ഥകളില്‍ 2,432 ആവാസ വ്യവസ്ഥകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ആകെ അനുവദിച്ച 6,45,627 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിലും 7,523 പാലങ്ങളിലും ഇനി 20,950 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡും 1,974 പാലങ്ങളുമാണ് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്. ഇതോടെ ഈ പ്രവൃത്തികള്‍ പൂര്‍ത്തിയാകും.
പി.എം.ജി.എസ്.വൈ-IIന് കീഴില്‍, 50,000 കിലോമീറ്റര്‍ ഗ്രാമീണ റോഡ് ശൃംഖലയുടെ നവീകരണമാണ് വിഭാവനം ചെയ്തത്. മൊത്തം 49,885 കി.മീ ദൈര്‍ഘ്യമുള്ള റോഡും 765 എല്‍.എസ്.ബി.കളും അനുവദിച്ചിട്ടുണ്ട്, ഇതില്‍ 4,240 കി.മീ ദൈര്‍ഘ്യമുള്ള റോഡും 254 പാലങ്ങളും മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിനാല്‍ ഈ പ്രവര്‍ത്തികള്‍ ഇപ്പോള്‍ പൂര്‍ത്തിയാകും.
കോവിഡ് അടച്ചിടല്‍, നീണ്ട മഴ-ശൈത്യകാലങ്ങള്‍, വനപ്രശ്‌നങ്ങള്‍ എന്നിവമൂലം ബാക്കിയുള്ള പ്രവര്‍ത്തികളില്‍ ഭൂരിഭാഗവും വടക്കുകിഴക്കും മലയോര സംസ്ഥാനങ്ങളിലാണ്. ഗ്രാമീണ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഈ നീര്‍ണ്ണായ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളെ സഹായിക്കുന്നതിനായി ബാക്കിയുള്ള ജോലികള്‍ പൂര്‍ത്തിയാക്കാനായി ബാക്കിയുള്ള പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ 2022 സെപ്റ്റംബര്‍ വരെ സമയം നീട്ടിനല്‍കുന്നു.
9 സംസ്ഥാനങ്ങളിലെ 44 ഇടതു തീവ്രവാദ ബാധിത ജില്ലകളിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനായി ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളുടെ (ആര്‍.സി.പി.എല്‍.ഡബ്ല്യു.ഇ.എ) റോഡ് ബന്ധിപ്പിക്കല്‍ പദ്ധതി 2016 ല്‍ ആരംഭിച്ചത്. 5,714 കി.മീ ദൈര്‍ഘ്യത്തിലുള്ള റോഡിന്റെയും 358 പാലത്തിന്റെയും പണികളാണ് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളത്, മറ്റൊരു 1,887 കി.മീ ദൈര്‍ഘ്യം വരുന്ന റോഡും 40 പാലങ്ങളും അനുവദിച്ചിട്ടുമുണ്ട്. ആശയവിനിമയത്തിന്റെയും സുരക്ഷയുടെയും വീക്ഷണകോണുകളില്‍ നിന്നും നോക്കുമ്പോള്‍ വളരെ നിര്‍ണായകമായ ഈ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി പദ്ധതി 2023 മാര്‍ച്ച് വരെ നീട്ടി.
ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തില്‍ നൂതനവും ഹരിതവുമായ സാങ്കേതിക വിദ്യയുടെ ഉപയോഗമാണ് പി.എം.ജി.എസ്.വൈ പ്രോത്സാഹിപ്പിക്കുന്നത്. ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമായ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി റോഡ് നിര്‍മ്മാണത്തില്‍ പ്രാദേശികമായി ലഭ്യമായ സാമഗ്രികളാണ് ഉപയോഗിക്കുന്നത്. നൂതനവും ഹരിതവുമായ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതുവരെ 1 ലക്ഷം കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലധികം റോഡ് ഏറ്റെടുക്കുകയും, അതില്‍ 61,000 കിലോമീറ്ററിലധികം പൂര്‍ത്തിയാക്കുകയും ചെയ്തു. വലിയതോതില്‍ സമയം ലാഭിക്കുകയും പ്രകൃതിവിഭവങ്ങളെ സംരക്ഷിക്കുകയും കാര്‍ബണ്‍ ഫുട്ട്പ്രിന്റ് (പുറത്തുവിടുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവ്) ഫുള്‍ ഡെപ്ത് റി€മേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മാണത്തിനായി ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന് അടുത്തിടെ 1,255 കിലോമീറ്റര്‍ റോഡ് അനുവദിച്ചിട്ടുണ്ട്,
നിര്‍മ്മാണ വേളയിലും നിര്‍മ്മാണത്തിനുശേഷവും റോഡ് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ പി.എം.ജി.എസ്.വൈ ഒരു ത്രിതല ഗുണനിലവാര ഉറപ്പാക്കല്‍ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്. മികച്ച നിലവാരപരിപാലനത്തിനായി കേന്ദ്ര, സംസ്ഥാന തലങ്ങളിലെ ഗുണനിലവാര നീരീക്ഷണത്തിന്റെ എണ്ണവും പരിശോധനകളുടെ തീവ്രതയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തൃപ്തികരമായ പ്രവൃത്തികളുടെ അനുപാതം സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്.
2025 മാര്‍ച്ചോടെ 1,25,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഉറപ്പാക്കുന്നതിനായി ഗവണ്‍മെന്റ് 2019-ല്‍ പി.എം.ജി..എസ്.വൈ-കകക ന് തുടക്കം കുറിച്ചു. പി.എം.ജി..എസ്.വൈ-III കീഴില്‍ ഇതുവരെ 72,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് അനുവദിച്ചിട്ടുണ്ട്, അതില്‍ 17,750 കിലോമീറ്റര്‍ പൂര്‍ത്തിയായി.
പി.എം.ജി..എസ്.വൈയുടെ നടന്നുകൊണ്ടിരിക്കുന്ന എല്ലാ എല്ലാ ഇടപെടലുകളും പൂര്‍ത്തീകരിക്കുന്നതിന് 2021-22 മുതല്‍ 2024-25 വരെ സംസ്ഥാന വിഹിതം ഉള്‍പ്പെടെ 1,12,419 കോടി രൂപയുടെ ബാദ്ധ്യത വരും.
പോയിന്റ് തിരിച്ചുള്ള വിശദാംശങ്ങള്‍
പി.എം.ജി.എസ്. വൈ-I
- -2001 ലെ സെന്‍സസ് പ്രകാരം സമതലപ്രദേശങ്ങളില്‍ 500-ലധികവും വടക്ക്-കിഴക്ക്, ഹിമാലയന്‍ സംസ്ഥാനങ്ങളില്‍ 250-ലധികവും ജനവാസമുള്ള കേന്ദ്രങ്ങള്‍ക്ക് ബന്ധിപ്പിക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി 2000-ലാണ് പി.എം.ജി..എസ്.വൈ ആരംഭിച്ചത്. അര്‍ഹതയുള്ള എല്ലാ ആവാസ വ്യവസ്ഥകളും പൂരിതമായ ജില്ലകള്‍ക്കായി നിലവിലുള്ള ഗ്രാമീണ റോഡുകളുടെ നവീകരണത്തിന്റെ ഘടകവും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.
- ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയിട്ടുള്ള 2001ലെ സെന്‍സസ് പ്രകാരം ഇടതു തീവ്രവാദ ബാധിത ബാധിതമേഖലകളില്‍ 100-249 ജനസംഖ്യയുള്ള വാസയോഗ്യമായ ബ്ലോക്കുകളും ഇതില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
- പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്താനായി കണ്ടെത്തിയ 250, 500 ലധികം ജനസംഖ്യയുള്ള 1,78,184 ആവാസ വ്യവസ്ഥകളില്‍ 2021 നവംബര്‍ 15ലെ കണക്ക് പ്രകാരം 1,71,494 ആവാസ വ്യവസ്ഥകള്‍ ഇതിനകം ബന്ധിപ്പിക്കുകയും, 1,968 ആവാസ വ്യവസ്ഥകള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുമുണ്ട്. ബാക്കിയുള്ള 4,722 ആവാസ വ്യവസ്ഥകള്‍ ഒന്നുകില്‍ ഉപേക്ഷിക്കുകയോ. അല്ലെങ്കില്‍ പ്രായോഗികമല്ലാത്തതോ ആണ്. 100-249 വിഭാഗത്തില്‍, ആകെ അനുവദിച്ച 6,260 ആവാസ വ്യവസ്ഥകളില്‍, 2021 നവംബര്‍ 15 വരെ ബാക്കിയുള്ളത് 464 ആവാസ വ്യവസ്ഥകള്‍ മാത്രമാണ്.
- പി.എം.ജി.എസ്.വൈ-Iന് കീഴില്‍ മൊത്തം 6,45,627 കി.മീ ദൈര്‍ഘ്യത്തിലുള്ള റോഡുകളും 7,523 പാലങ്ങളും അനുവദിച്ചതില്‍ 2021 നവംബര്‍ 15-ന് 20,950 കി.മീ ദൈര്‍ഘ്യമുള്ള റോഡുകളും 1,974 പാലങ്ങളും മാത്രമാണ് ബാക്കിയുള്ളത്.
- തീര്‍പ്പാക്കാത്ത പദ്ധതികളില്‍ ഭൂരിഭാഗവും വടക്ക്-കിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനങ്ങളിലും/കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്.
- 2018 ഓഗസ്റ്റ് 9-ന് സി.സി.ഇ.എ 2019 മാര്‍ച്ച് വരെ പദ്ധതി നീട്ടുന്നതിന് അംഗീകാരം നല്‍കിയിരുന്നു.
- ബാക്കിയുള്ള എല്ലാ ആവാസവ്യവസ്ഥകളുടെയും ബന്ധിപ്പിക്കല്‍ നിര്‍ദ്ദിഷ്ട വിപുലീകൃത കാലയളവിലാണ് ലക്ഷ്യമാക്കുന്നത് അതായത് 2022 സെപ്റ്റംബര്‍ വരെ 20,950 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും 1974 പാലങ്ങളും നിര്‍മ്മിക്കും.
പി.എം.ജി.എസ്.വൈ-II
- നിലവിലുള്ള 50,000 കിലോമീറ്റര്‍ ഗ്രാമീണ റോഡ് ബലപ്പെടുത്തുക എന്നത്് വിഭാവനം ചെയ്തുകൊണ്ട് 2013 മെയ് മാസത്തിലാണ് മന്ത്രിസഭ പി.എം.ജി.എസ്.വൈ-II അംഗീകരിച്ചത്.
- സംസ്ഥാനങ്ങളുടെ/ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എല്ലാ നിര്‍ദ്ദേശങ്ങളും അനുവദിച്ചു.
- ഈ പദ്ധതി പ്രകാരം അനുവദിച്ച മൊത്തം 49,885 കിലോമീറ്റര്‍ റോഡിലും 765 പാലങ്ങളിലും 4,240 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡും 254 പാലങ്ങളും മാത്രമാണ് ബാക്കിയുള്ളത്.-
- മുടങ്ങിക്കിടക്കുന്ന പദ്ധതികളില്‍ ഭൂരിഭാഗവും വടക്ക്-കിഴക്കന്‍, ഹിമാലയന്‍ സംസ്ഥാനളിലു/കേന്ദ്രഭരണപ്രദേശങ്ങളിലും ബീഹാര്‍ സംസ്ഥാനത്തിലുമാണ്.
- 2018 ഓഗസ്റ്റ് 9-ന് 2020 മാര്‍ച്ച് വരെ ഇത് വിപുലീകരണത്തിന് സി.സി.ഇ.എ അംഗീകാരം നല്‍കി.
- മുടങ്ങിക്കിടക്കുന്ന എല്ലാപദ്ധതികളും ദീര്‍ഘിപ്പിച്ച നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍, അതായത് 2022 സെപ്റ്റംബറിനകം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു.
- ഇടതു തീവ്രവാദ ബാധിത പ്രദേശങ്ങള്‍ക്കായുള്ള റോഡ് ബന്ധിപ്പിക്കല്‍ പദ്ധതി
- 11,725 കോടി രൂപ ചെലവില്‍ 9 സംസ്ഥാനങ്ങളിലെ അതായത് ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര , ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 44 ജില്ലകളില്‍ 5,412 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡും തന്ത്രപ്രധാനമായ 126 പാലങ്ങളും നിര്‍മ്മിക്കുന്നതിനും / നവീകരിക്കുന്നതിനുമായി 2016-ല്‍ ആരംഭിച്ചു.
നടപ്പാക്കല്‍ കാലയളവ്: 2016-17 മുതല്‍ 2019-20 വരെ
- സംസ്ഥാനങ്ങളുമായും സുരക്ഷാ സേനകളുമായും കൂടിയാലോചിച്ച് ആഭ്യന്തരമന്ത്രാലയം കണ്ടെത്തിയ റോഡുകളുടെയൂം പാലങ്ങളുടെയും പ്രവര്‍ത്തികളാണ് ഈ പദ്ധതിക്ക് കീഴില്‍ ഏറ്റെടുത്തത്.
- ആഭ്യന്തരമന്ത്രാലയം (എം.എച്ച്.എ) ശിപാര്‍ശചെയ്ത അധിക നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള 9,822 കോടി രൂപ ചെലവുവരുന്ന 10,231 കി.മീ ദൈര്‍ഘ്യത്തിലുള്ള റോഡും പാലങ്ങളും പദ്ധതി പ്രകാരം ഇതുവരെ അനുവദിച്ചു.
- 4,490 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും 105 പാലങ്ങളും ഇതിനകം പൂര്‍ത്തിയായി.
- ബാക്കിയുള്ള പദ്ധതികളും ഇതുവരെ അംഗീകാരം നല്‍കാത്ത ഏകദേശം 1,887 കിലോമീറ്ററിന്റെ പദ്ധതികളുമുള്‍പ്പെടെ നിര്‍ദ്ദിഷ്ട വിപുലീകൃത കാലയളവിനുള്ളില്‍, അതായത് 2023 മാര്‍ച്ചിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
തൊഴിലവസര സാദ്ധ്യതകള്‍ ഉള്‍പ്പെടെയുള്ള സൃഷ്ടിക്കുന്ന സുപ്രധാന നേട്ടങ്ങള്‍
- പി.എം.ജി.എസ്.വൈയില്‍ നടത്തിയ വിവിധ സ്വതന്ത്ര ആഘാത മൂല്യനിര്‍ണ്ണയ പഠനങ്ങള്‍ ഈ പദ്ധതി കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, നഗരവല്‍ക്കരണം, തൊഴില്‍ സൃഷ്ടിക്കല്‍ മുതലായവയില്‍ നല്ല സ്വാധീനം ചെലുത്തിയതായ നിഗമനത്തിലെത്തി.
- ഗ്രാമീണ ബന്ധിപ്പിക്കല്‍ എന്നത് ഒരു വികസന അനിവാര്യതയാണ്. സന്തുലിത ആവാസവ്യവസ്ഥയിലേക്കുള്ള എല്ലാ കാലാവസ്ഥയിലുമുള്ള റോഡ് ബന്ധിപ്പിക്കല്‍ ബന്ധപ്പെട്ട ആവാസവ്യവസ്ഥയുടെ സാമ്പത്തിക സാദ്ധ്യതകള്‍ തുറക്കും. നിലവിലുള്ള ഗ്രാമീണ റോഡുകളുടെ നവീകരണം ജനങ്ങള്‍ക്കും ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഗതാഗത സേവനങ്ങളുടെ ദാതാവെന്ന നിലയില്‍ റോഡ് ശൃംഖലയുടെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തും. റോഡുകളുടെ നിര്‍മ്മാണം/നവീകരണം എന്നിവ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും
- സമയം നീട്ടാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ള ഇടപെടലുകള്‍/ലംബങ്ങള്‍ പി.എം.ജി.എസ്.വൈക്ക് കീഴില്‍ ഇതിനകം നടപ്പിലാക്കിവരുന്ന പദ്ധതികളാണ്്. പി.എം.ജി.എസ്.വൈ-I II എന്നിവയ്ക്ക് കീഴിലുള്ള എല്ലാ പദ്ധതികളും ഇതിനകം അനുവദിച്ചിട്ടുണ്ട്. 2021 ഡിസംബറോടെ ആര്‍.സി.പി.എല്‍.ഡബ്ല്യു.ഇ.എയ്ക്ക് കീഴില്‍ ബാക്കിയുള്ള അധിക നിര്‍ദ്ദേശങ്ങളും അനുവദിക്കാന്‍ മന്ത്രാലയം ശ്രമിക്കും.
- നീട്ടി നല്‍കിയ സമയപരിധിയില്‍ ബാക്കിയുള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നത് ഉറപ്പാക്കുന്നതിനായി ബാക്കിയുള്ള പദ്ധതികളുടെ പുരോഗതി മന്ത്രാലയം നിരന്തരം പിന്തുടരും.
പശ്ചാത്തലം
2001 ലെ സെന്‍സസ് പ്രകാരം നിയുക്ത ജനസംഖ്യാ വലിപ്പമുള്ള (500ന് മുകളില്‍ സമതല പ്രദേശങ്ങളിലും 250ന് മുകളില്‍ വടക്ക്-കിഴക്ക്, മലയോര, ആദിവാസി, മരുഭൂമി മേഘലകളിലും ) എല്ലാ കാലാവസ്ഥയ്ക്കും അനുകൂലമായ ഏകീകൃത റോഡ് ബന്ധിപ്പിക്കല്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.എം.ജി.എസ്.വൈ-ക ആരംഭിച്ചത്. പ്രദേശങ്ങളുടെ മൊത്തത്തിലുള്ള സാമൂഹിക സാമ്പത്തിക വികസനത്തിന് വേണ്ടിയാണ് ഇത്. അതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് പിന്നീട് പി.എം.ജി.എസ്.വൈ-II, ആര്‍.സി.പി.എല്‍.ഡബ്ല്യൂ.ഇ.എ, പി.എം.ജി.എസ്.വൈ- 3 എന്നിങ്ങനെയുള്ള പുതിയ ഇടപെടലുകള്‍ക്ക് തുടക്കം കുറിച്ചു.
- ഇപ്പോഴത്തെ നിര്‍ദ്ദേശം പി.എം.ജി.എസ്.വൈ-I, II, ആര്‍.സി.പി.എല്‍.ഡബ്ല്യൂ.ഇ.എ, എന്നിവയ്ക്കായുള്ള സമയപരിധി നീട്ടുന്നതിനാണ്.
- ഗ്രാമീണ കാര്‍ഷിക വിപണികള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിലൂടെയും പ്രധാന ഗ്രാമീണ ലിങ്കുകളിലൂടെയും നിലവിലുള്ള 1,25,000 കിലോമീറ്റര്‍ മെച്ചപ്പെടുത്തുന്നതിനായി 2019-ലാണ് പി.എം.ജി..എസ്.വൈ-IIIക്ക് തുടക്കം കുറിച്ചത്‌ള. 2025 മാര്‍ച്ച് വരെയാണ് ഇതിന്റെ നടപ്പാക്കല്‍ കാലാവധി.
****
(Release ID: 1772703)
Visitor Counter : 159