വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജനറേഷന്റെ വാതില്‍പ്പടി സേവനവുമായി ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക്

Posted On: 03 NOV 2021 12:38PM by PIB Thiruvananthpuram

 

കേന്ദ്ര, സംസ്ഥാന, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ഉള്‍പ്പെടെ ഏത് പെന്‍ഷന്‍കാര്‍ക്കും ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്ന വിധത്തില്‍  തപാല്‍ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ വാതില്‍പ്പടി സേവനം  സജ്ജമായി.  2020 മുതലാണ്  പെന്‍ഷന്‍കാര്‍ക്ക് പെട്ടെന്ന് ആക്സസ് ചെയ്യാവുന്നതുമായ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്/ജീവന്‍ പ്രമാന്‍ ജനറേഷന്‍ സേവനങ്ങള്‍, പെന്‍ഷന്‍ ആന്റ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ (DoPPW), നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ (എന്‍ഐസി) എന്നിവയുമായി ഏകോപിപ്പിച്ച് നല്‍കിത്തുടങ്ങിയത്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഈ സേവനം പ്രായമായ പെന്‍ഷന്‍കാര്‍ക്ക് ഏറെ സൗകര്യപ്രദമാകും. ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയവും ഇത്  കുറയ്ക്കും. 


പെന്‍ഷന്‍കാര്‍ക്ക് ഇതോടെ പെന്‍ഷന്‍ വിതരണ ഏജന്‍സിയുടെ ഓഫീസ് സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടാവില്ല.  പെന്‍ഷന്‍കാര്‍ക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐപിപിബി) വാഗ്ദാനം ചെയ്യുന്ന ഡോര്‍സ്റ്റെപ്പ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സേവനം വഴിയോ അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചോ ലൈഫ് സര്‍ട്ടിഫിക്കറ്റ് സൃഷ്ടിക്കാന്‍ കഴിയും. നിലവിലെ കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍, പെന്‍ഷന്‍ വിതരണ ഏജന്‍സി സന്ദര്‍ശിക്കാനുള്ള യാത്ര ഒഴിവാക്കാന്‍  ഐപിപിബി യില്‍ നിന്നുള്ള ഈ വാതില്‍പ്പടി സേവനം ഒരു അനുഗ്രഹമാകും.  ഇതിനായി തപാല്‍ വകുപ്പിന്റെ 'പോസ്റ്റ് ഇന്‍ഫോ' മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ ഐപിപിബി ടോള്‍ ഫ്രീ നമ്പറായ '155299' എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ വേണം. 70 രൂപയുടെ ഫീസില്‍ ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുന്നതിന് അടുത്തുള്ള പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാന്‍/അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ അപേക്ഷകനെ സന്ദര്‍ശിക്കും. പെന്‍ഷന്‍കാരന്‍ ആധാര്‍ നമ്പറും പെന്‍ഷന്‍ വിശദാംശങ്ങളും നല്‍കണം. സര്‍ട്ടിഫിക്കറ്റ് ജനറേഷന്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍, പെന്‍ഷന്‍കാര്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്എംഎസ് ലഭിക്കും, കൂടാതെ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനായി ലഭിക്കുന്നതിന് https://jeevanpramaan.gov.in/ppouser/login  എന്ന    വെബ്സൈറ്റ് ലിങ്ക് സന്ദര്‍ശിക്കാം. അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച് സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യാനും കഴിയും.
 


(Release ID: 1769156)
Read this release in: English