ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

എല്ലാവർക്കും താങ്ങാനാവുന്ന ചെലവിൽ നീതി ലഭ്യമാക്കണമെന്ന് ഉപരാഷ്ട്രപതി

Posted On: 02 NOV 2021 2:16PM by PIB Thiruvananthpuram
 
 
ന്യൂഡൽഹി: നവംബർ 2, 2021
 
എല്ലാവർക്കും താങ്ങാനാവുന്ന ചെലവിൽ നീതി പ്രാപ്യമാക്കാനും കോടതികളിലെ കാലതാമസം കുറയ്ക്കാനും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു.
 
യഥാസമയം നീതി ലഭ്യമാക്കുക എന്നത് നിർണായകമായതിനാൽ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതും കേസുകൾ പരിഹരിക്കുന്നതിലെ അമിതമായ കാലതാമസവും ഒഴിവാക്കാനുള്ള  വഴികൾ കണ്ടെത്തേണ്ടതുണ്ടെന്ന് ദാമോദരം സഞ്ജീവയ്യ നിയമ സർവകലാശാല സംഘടിപ്പിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി ശ്രീ നായിഡു പറഞ്ഞു.
 
കേന്ദ്ര ഗവൺമെന്റിന്റെയും സംസ്ഥാനങ്ങളുടെയും ശ്രദ്ധ ജുഡീഷ്യൽ ഒഴിവുകൾ നികത്തുന്നതിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.  നിയമനടപടികളുടെ ചെലവ് സാധാരണക്കാരന് നീതിന്യായ വ്യവസ്ഥയുടെ പ്രയോജനം ലഭ്യമാക്കുന്നതിന് തടസ്സമാകരുത്.
 
ജനങ്ങൾക്ക് വേഗത്തിലുള്ള നീതി ഉറപ്പാക്കാൻ വിവരസാങ്കേതികവിദ്യയുടെ ഉപയോഗത്തിനായി ശ്രീ നായിഡു ആഹ്വാനം ചെയ്തു. ബദൽ തർക്ക പരിഹാര സംവിധാനങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടു.
 
ദാരിദ്ര്യം, ലിംഗവിവേചനം, നിരക്ഷരത, ജാതീയത, അഴിമതി എന്നിവ നിർമ്മാർജ്ജനം ചെയ്യാൻ  സ്വാതന്ത്ര്യ സമരത്തിന്റെ മാതൃകയിൽ ഒരു വലിയ ദേശീയ പ്രസ്ഥാനത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
മതത്തിന്റെയോ പ്രദേശത്തിന്റെയോ ഭാഷയുടെയോ മറ്റ് വിഷയങ്ങളുടെയോ പേരിൽ ഭിന്നിപ്പുണ്ടാക്കാൻ ഇന്ത്യയോട് ശത്രുതയുള്ള ശക്തികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി.
 
RRTN
   

(Release ID: 1769092) Visitor Counter : 152