ആഭ്യന്തരകാര്യ മന്ത്രാലയം

കേന്ദ്ര ആഭ്യന്തര , സഹകരണ മന്ത്രി അമിത് ഷാ ജമ്മുവിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവ്വഹിച്ചു.


ഐഐടി ജമ്മുവിന്റെ 210 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തു.

Posted On: 24 OCT 2021 7:17PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തര  സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ജമ്മു കശ്മീർ സന്ദർശനത്തിന്റെ രണ്ടാം ദിവസം ജമ്മുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (ഐഐടി) പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്തു. 210 കോടി രൂപ ചെലവിൽ നിർമ്മിച്ച  ഐഐടി ജമ്മുവിന്റെ  പുതിയ കാമ്പസ്   വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തോടൊപ്പം നല്ല ഹോസ്റ്റലുകൾ, ജിംനേഷ്യം, ഇൻഡോർ ഗെയിമുകൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും നൽകുന്നു. ജമ്മു കശ്മീരിന്റെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ശ്രീ അമിത് ഷാ നിർവഹിച്ചു. ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ശ്രീ ജിതേന്ദ്ര സിംഗ് എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ജമ്മുവിലെ നിവാസികളോടുള്ള അനീതിയുടെ യുഗം അവസാനിച്ചുവെന്നും ഇപ്പോൾ ആർക്കും ഒരു അനീതിയും ചെയ്യാനാകില്ലെന്നും ശ്രീ അമിത് ഷാ പറഞ്ഞു. വർഷങ്ങളായി നിങ്ങൾ അനീതി നേരിടുന്നു, എന്നാൽ ഇപ്പോൾ ജമ്മു കശ്മീർ ഒരുമിച്ച് വികസിക്കും, രണ്ടും ഒരുമിച്ച് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകും. ഇന്ന് ഇവിടെ ആരംഭിക്കുന്ന വികസന യുഗം അസ്വസ്ഥപ്പെടുത്തുന്ന ഘടകങ്ങളാൽ അസ്വസ്ഥമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജമ്മു കശ്മീരിന്റെ വികസനം തടയാൻ ആർക്കും കഴിയില്ലെന്ന്താൻ  ഉറപ്പ് നൽകുന്നതായി ശ്രീ. ഷാ പറഞ്ഞു. 

ഡൽഹിയിൽ നിന്ന് അമൃത്സർ വഴി കത്രയിലേക്കുള്ള ആറുവരി എക്‌സ്പ്രസ് വേയുടെ പണി തുടരുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ജമ്മുവിലെ ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആത്‌മീയ  ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കുകയും ചെയ്യുന്നു.
മോദി സർക്കാർ 2000 കോടി രൂപ ചെലവഴിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിലെ ഗ്രാമങ്ങൾക്ക് വൈദ്യുതി നൽകാൻ 4 വർഷത്തിനുള്ളിൽ 35,000 കോടി ജലവൈദ്യുത പദ്ധതികൾക്കായി.ചെലവിട്ടിട്ടുണ്ട്. 
ജമ്മു കശ്മീരിൽ ആരംഭിച്ച വികസനത്തിന്റെ   യുഗം തടയാൻ ആർക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ സമാധാനം തകർക്കുന്നവരെ വിജയിക്കാൻ ഈ ഗവണ്മെന്റ്  ഒരിക്കലും അനുവദിക്കില്ലെന്ന ഉറപ്പ് നൽകുന്നുവെന്നും  അദ്ദേഹം പറഞ്ഞു.



(Release ID: 1766187) Visitor Counter : 148