വാണിജ്യ വ്യവസായ മന്ത്രാലയം

പിഎം ഗതി ശക്തി ദേശീയ കർമ രേഖ (എൻഎംപി) നടപ്പാക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പിഎം ഗതിശക്തി എൻഎംപി ത്രിതല സംവിധാനത്തിൽ നിരീക്ഷിക്കും. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സെക്രട്ടറിതല സമിതിക്കാണു മേൽനോട്ടച്ചുമതല


വിവിധ മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള ശ്രേണീ ആസൂത്രണ വിഭാഗം മേധാവികളിൽ നിന്നുള്ള പ്രാതിനിധ്യത്തോടെ ഒരു ബഹു മാതൃകാ ആസൂത്രണ ഗ്രൂപ്പ് (എൻ‌പി‌ജി) രൂപീകരിക്കും


വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ലോജിസ്റ്റിക് വിഭാഗത്തിൽ സ്ഥിതിചെയ്യുന്ന ഒരു സാങ്കേതിക പിന്തുണാ യൂണിറ്റ് (ടി എസ് യു) എൻ പി ജിയെ പിന്തുണയ്ക്കും.


പിഎം ഗതിശക്തി അടിസ്ഥാന സൗകര്യ ആസൂത്രണത്തിലെ അന്തർ-മന്ത്രാലയ-അന്തർ-വകുപ്പു സഹകരണത്തിൽ മാറ്റമുണ്ടാക്കും


വികസന ആസൂത്രണത്തോടുള്ള നമ്മുടെ സമീപനത്തിൽ മാതൃകാപരമായ മാറ്റത്തിൻ്റെ സൂചന

വിഭവങ്ങളുടെയും ശേഷികളുടെയും പരമാവധി ഉപയോഗം ഉറപ്പാക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും പാഴാക്കൽ കുറയ്ക്കുകയും ചെയ്യും

Posted On: 21 OCT 2021 3:29PM by PIB Thiruvananthpuram

ബഹുമാതൃകാ കണക്റ്റിവിറ്റി നൽകുന്നതിനുള്ള സ്ഥാപനപരമായ ചട്ടക്കൂട്, നടപ്പാക്കൽ, നിരീക്ഷണം, പിന്തുണാ സംവിധാനം എന്നിവയുൾപ്പെടെ പിഎം ഗതിശക്തി ദേശീയ കർമരേഖയ്ക്ക് സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി അംഗീകാരം നൽകി.

2021 ഒക്ടോബർ 13നാണ് ബഹു മാതൃകാ കണക്റ്റിവിറ്റിക്കായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പിഎം ഗതിശക്തി എൻഎം പിക്കു തുടക്കമിട്ടത്.സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതി, ശ്രേണീ ആസൂത്രണ ഗ്രൂപ്പ്), സാങ്കേതിക പിന്തുണാ യൂണിറ്റ് എന്നിവ ഉൾപ്പെട്ടതാണ് ഇതിൻ്റെ നടപ്പാക്കൽ ചട്ടക്കൂട്.

കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിതല ഉന്നതാധികാര സമിതിയിൽ 18 മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും അംഗങ്ങളും ലോജിസ്റ്റിക് വിഭാഗം തലവൻ മെമ്പർ കൺവീനറുമായിരിക്കും. ചരക്കുഗതാഗത കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി ഈ സമിതി പിഎം ഗതിശക്തി എൻ‌എം‌പിയുടെ നടപ്പാക്കൽ നിർബന്ധിതമായി അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും.  എൻ‌എം‌പിയുടെ തുടർന്നുള്ള ഭേദഗതികൾ ഏറ്റെടുക്കുന്നതിനുള്ള ചട്ടക്കൂടുകളും മാനദണ്ഡങ്ങളും നിർദ്ദേശിക്കാൻ സമിതിക്ക് അധികാരമുണ്ട്.

വിവിധ പ്രവർത്തനങ്ങളുടെ സമന്വയത്തിനുള്ള നടപടിക്രമവും കൃത്യമായ ചട്ടക്കൂടുകളും, കൂടാതെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ വിവിധ സംരംഭങ്ങൾ പൊതുവായ സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ ഭാഗമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.  സ്റ്റീൽ, കൽക്കരി, രാസവളം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ ആവശ്യാനുസരണം വൻതോതിലുള്ള ചരക്കുകൾ കാര്യക്ഷമമായി കൊണ്ടുപോകുന്നതിൽ ആവശ്യക്കാരുടെ ഭാഗം നിറവേറ്റാൻ ആവശ്യമായ ഇടപെടലുകളും ഇജിഒഎസ് പരിശോധിക്കും.

ശ്രേണീ ആസൂത്രണ ഗ്രൂപ്പിന്റെ (എൻ‌പി‌ജി) ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ മന്ത്രാലയങ്ങളുടെ ശ്രേണീ ആസൂത്രണ വിഭാഗത്തിന്റെ തലവൻമാർ ഉൾപ്പെടുന്ന രൂപീകരണവും ഘടനയും നിബന്ധനകളും മന്ത്രിസഭാ സമിതി അംഗീകരിച്ചു, ഇത് സെക്രട്ടറിതല സമിതിക്കും സഹായമായിരിക്കും.

കൂടാതെ, നെറ്റ്‌വർക്കുകളുടെ മൊത്തത്തിലുള്ള സംയോജനത്തിൽ ഉൾപ്പെടുന്ന സങ്കീർണതകൾ കണക്കിലെടുത്ത്, ഏതെങ്കിലും പ്രദേശത്തിന്റെ സമഗ്ര വികസനത്തിനായുള്ള സൃഷ്ടികളുടെ തനിപ്പകർപ്പ് ഒഴിവാക്കുന്നതിനും സൂക്ഷ്മ ആസൂത്രണ  വിശദാംശങ്ങളിലൂടെ ഗതാഗത ചെലവ് കുറയ്ക്കുന്നതിനും ഏകോപനം വർദ്ധിപ്പിക്കുന്നതിനും, സാങ്കേതിക പിന്തുണ നൽകുന്നതിന് അംഗീകാരം നൽകി ടി എസ് യുവിൻ്റെ ഘടനയും അംഗീകരിച്ചു. വ്യോമയാനമാർഗ്ഗം, സമുദ്രമാർഗ്ഗം, പൊതുഗതാഗതം, റെയിൽ, റോഡുകൾ ,ദേശീയപാതകൾ, തുറമുഖങ്ങൾ, തുടങ്ങിയ വിവിധ അടിസ്ഥാന സൗകര്യ മേഖലകളിൽ നിന്നുള്ള വിദഗ്ധരും നഗര, ഗതാഗത ആസൂത്രണം, ഘടനകൾ (റോഡുകൾ, പാലങ്ങൾ,കെട്ടിടങ്ങൾ) എന്നിവയിലെ വിഷയ വിദഗ്ധരും ടി.എസ്.യുവിൻ്റെ ഭാഗമായിരിക്കും. ഊർജ്ജം, പൈപ്പ്ലൈൻ, ഐസിടി, ധനകാര്യം/വിപണിയിലെ പൊതു സ്വകാര്യ പങ്കാളിത്തം, ചരക്കുഗതാഗതം, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയവയുടെ ഇതിൻ്റെ ഭാഗമാണ്.

ബഹുമാതൃകാ കണക്റ്റിവിറ്റിയുടെയും അവസാനത്തെ ആളിൽ വരെ എത്തുന്ന കണക്റ്റിവിറ്റിയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വകുപ്പുതല പ്രതിബന്ധങ്ങൾ തകർക്കാനും കൂടുതൽ സമഗ്രവും സംയോജിതവുമായ ആസൂത്രണവും പദ്ധതികളുടെ നിർവ്വഹണവും കൊണ്ടുവരാനാണ് പിഎം ഗതിശക്തി എൻഎംപി ഉദ്ദേശിക്കുന്നത്. ചരക്കുകടത്ത് ചെലവ് കുറയ്ക്കാൻ ഇത് സഹായിക്കും. ഇത് ഉപഭോക്താക്കൾക്കും കർഷകർക്കും യുവാക്കൾക്കും വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും വലിയ സാമ്പത്തിക മെച്ചം നൽകും.

ഈ അംഗീകാരത്തോടെ, പിഎം ഗതിശക്തിയുടെ പ്രവർത്തനം കൂടുതൽ ഊർജ്ജസ്വലമാകും, ഇത് രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് സമഗ്രവും സംയോജിതവുമായ ആസൂത്രണ ചട്ടക്കൂടിന് കാരണമാകും.

ഈ അംഗീകാരത്തോടെ, പിഎം ഗതിശക്തി വിവിധ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുകയും വ്യത്യസ്ത ഗതാഗത രീതികൾ സംയോജിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.  ബഹുമാതൃകാ കണക്റ്റിവിറ്റിക്കായുള്ള പിഎം ഗതിശക്തി എൻഎംപി ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയിലെ വ്യവസായങ്ങൾ, ഇന്ത്യയിലെ നിർമ്മാതാക്കൾ, ഇന്ത്യയിലെ കർഷകർ എന്നിവർക്ക് ഗുണകരമായ വിധം കേന്ദ്രത്തിൽ സമഗ്ര ഭരണ നിർവഹണം ഉറപ്പാക്കും.

\*****

*****



(Release ID: 1765483) Visitor Counter : 174