ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ശാസ്ത്ര അധ്യാപകർക്കായുള്ള മെഗാ സമ്മേളനത്തിന്റെ കർട്ടൺ റൈസർ
പോസ്റ്റഡ് ഓണ്‍:
27 AUG 2021 2:12PM by PIB Thiruvananthpuram
ന്യൂഡൽഹി, ആഗസ്റ്റ് 27, 2021
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മികച്ച സംഭാവനകൾ നൽകിയതും, ചരിത്രത്തിൽ ഇടം നേടാതെ പോയതുമായ ശാസ്ത്രമേഖലയിലെ പ്രമുഖരെ അനുസ്മരിക്കുന്നതിനായുള്ള ശാസ്ത്ര അധ്യാപകരുടെ കർട്ടൺ റൈസർ പരിപാടിയിൽ രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാർ ഒത്തുചേർന്നു.
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള കാലത്തെ ശാസ്ത്രസമൂഹം നേരിട്ട പ്രശ്നങ്ങൾ, അവർ നടത്തിയ സത്യാഗ്രഹങ്ങൾ എന്നിവ സംബന്ധിച്ച് രാജ്യത്തെ ശാസ്ത്ര അധ്യാപകർ, വിദ്യാർഥികൾ എന്നിവർക്ക് അവബോധം നൽകുന്നത് ലക്ഷ്യമിട്ടാണ് നവംബർ 17,18 തീയതികളിൽ മെഗാ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ സ്കൂൾ-ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ശാസ്ത്ര അധ്യാപകർക്കായി 2021 ഓഗസ്റ്റ് 25, 26 തീയതികളിൽ ഹൈബ്രിഡ് മാതൃകയിലാണ് കർട്ടൺ റൈസർ പരിപാടികൾ സംഘടിപ്പിച്ചത്. വിഗ്യാൻപ്രസാർ, CSIR-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കമ്മ്യൂണിക്കേഷൻ & പോളിസി റിസർച്ച് (NIScPR), വിജ്ഞാന ഭാരതി (VIBHA) എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ഇത്. ആസാദി കാ അമൃത മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, മത്സരങ്ങൾ, വിജ്ഞാന യാത്രകൾ, അവതരണങ്ങൾ എന്നിവ വഴിയായി
വിവിധ തലങ്ങളിലുള്ള ആശയവിനിമയ പരിപാടികളാണ് ഒരു വർഷക്കാലം നീളുന്ന ശാസ്ത്ര ആഘോഷങ്ങളിൽ ഉണ്ടാവുക.
ശാസ്ത്ര അധ്യാപകർക്കായുള്ള ദേശീയതല മെഗാ സമ്മേളനം 2021 നവംബർ 17,18 തീയതികളിൽ നടക്കും. സ്കൂൾ വിദ്യാർത്ഥികൾ വഴി ശാസ്ത്രസംബന്ധിയായ അറിവുകൾ സമൂഹത്തിന്റെ താഴെക്കിടയിൽ എത്തിക്കുക എന്നത് ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
RRTN/SKY
( റിലീസ് ഐ.ഡി: 1749568)
സന്ദര്‍ശക കൗണ്ടര്‍ : 156