രാജ്യരക്ഷാ മന്ത്രാലയം

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ, ‘വിക്രാന്ത്’ സമുദ്ര പരീക്ഷണത്തിനായി നീറ്റിലിറക്കി

Posted On: 04 AUG 2021 3:46PM by PIB Thiruvananthpuram


 

ന്യൂ ഡൽഹിആഗസ്റ്റ് 04, 2021

ഇന്ത്യൻ നാവികസേനയ്ക്കായി കൊച്ചിൻ ഷിപ്പ്യാർഡ് തദ്ദേശീയമായി നിർമ്മിച്ച രാജ്യത്തെ ഏറ്റവും സാങ്കേതികത്തികവുള്ള വിമാനവാഹിനിക്കപ്പൽ, 'വിക്രാന്ത്സമുദ്രപരീക്ഷണങ്ങൾക്കായി നീറ്റിലിറക്കിയതിനെ കേന്ദ്ര തുറമുഖകപ്പൽജലഗതാഗത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ പ്രശംസിച്ചുതദ്ദേശീയമായി ഒരു വിമാനവാഹിനിക്കപ്പൽ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്തത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞുപ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യആത്മ നിർഭർ ഭാരത് പദ്ധതികളുടെ യഥാർത്ഥ വിജയമാണിത്രാജ്യത്തിന്റെ അഭിമാനമായ കൊച്ചിൻ ഷിപ്പ്യാർഡിനെയും ഇന്ത്യൻ നാവികസേനയെയും മന്ത്രി അഭിനന്ദിച്ചു.

വിവിധങ്ങളായ ഗതിനിയന്ത്രണആശയവിനിമയ ഉപകരണങ്ങളും, കപ്പലിലെ മറ്റ് ഉപകരണങ്ങളും പരീക്ഷണങ്ങൾക്ക് വിധേയമാക്കുംവിക്രാന്തിന്റെ പ്രൊപ്പൾഷൻ പ്ലാന്റുകളുടെ സമുദ്രത്തിലെ പ്രവർത്തനവും കർശന പരിശോധനയ്ക്ക് വിധേയമാക്കും.

പൊതുമേഖലയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ ശാലയും, മന്ത്രാലയത്തിന് കീഴിലുള്ള ഏക കപ്പൽ നിർമ്മാണ ശാലയുമാണ് കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്. 2013 ഓഗസ്റ്റിൽ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ നിർമ്മാണം പൂർത്തിയാക്കിയതോടെ വിമാനവാഹിനിക്കപ്പൽ രൂപകൽപന ചെയ്യാനും നിർമ്മിക്കാനും ശേഷിയുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും അംഗമായി.

ഇന്ത്യൻ നാവികസേനയുടെ നേവൽ ഡിസൈൻ ഡയറക്ടറേറ്റ് തദ്ദേശീയമായിയാണ് വിമാനവാഹിനിക്കപ്പലിന്റെ അടിസ്ഥാന രൂപകൽപ്പന ചെയ്തത്. എഞ്ചിനീയറിംഗ്, നിർമ്മാണം, സാങ്കേതിക ഘടകങ്ങളുടെ സംയോജനം എന്നിവ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് ആണ് നിർവ്വഹിച്ചത്. ഡിസൈനർക്ക് കപ്പലിലെ കമ്പാർട്ടുമെന്റുകളുടെ പൂർണ്ണമായ 3D കാഴ്ച ലഭ്യമാക്കാൻ സാധിക്കുന്ന സമഗ്രമായ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് കപ്പലിന്റെ എഞ്ചിനീയറിംഗ് നടത്തിയിരിക്കുന്നത്രാജ്യത്ത് ആദ്യമായാണ് ഒരു വലിയ വിമാനവാഹിനിക്കപ്പലിന്റെ 3 ഡി മാതൃകയിൽ നിന്നും നിർമ്മാണ രൂപരേഖ തയ്യാറാക്കുന്നത്.

രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഫ്ലൈറ്റ് ഡെക്ക് ഏരിയ ഉൾപ്പെടെ 40,000 ടൺ ഭാരമുള്ള രാജ്യത്തെ ഏറ്റവും വലിയ യുദ്ധക്കപ്പലാണിത് തദ്ദേശീയ വിമാനവാഹിനിക്കപ്പലിന് 262 മീറ്റർ നീളവും, 62 മീറ്റർ വീതിയും, 59 മീറ്റർ ഉയരവുമുണ്ട്. 28 നോട്ടിക്കൽ മൈൽ ഉയർന്ന വേഗതയും, 18 നോട്ടിക്കൽ മൈൽ സഞ്ചാര വേഗതയും ‘വിക്രാന്തിന്’ ഉണ്ട്ഏകദേശം 7,500 നോട്ടിക്കൽ മൈൽ നിരന്തര സഞ്ചാരത്തിനുള്ള ശേഷിയുമുണ്ട്ഉപരിഘടനയിലെ അഞ്ച് അടക്കം 14 ഡെക്കുകളാണിതിലുള്ളത്വനിതാ ഓഫീസർമാർക്കുള്ള പ്രത്യേക ക്യാബിനുകൾ ഉൾപ്പെടെ 1700 ഓളം ജീവനക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 2,300-ലധികം കമ്പാർട്ടുമെന്റുകളും കപ്പലിലുണ്ട്


(Release ID: 1742635) Visitor Counter : 247


Read this release in: English , Urdu , Hindi