ധനകാര്യ മന്ത്രാലയം

1961 ലെ ആദായനികുതി നിയമ പ്രകാരമുള്ള വിവിധ ഫോമുകളുടെ ഇലക്രേ്ടാണിക് ഫയലിംഗിനുള്ള തീയതികള്‍ സി.ബി.ഡി.ടി നീട്ടി

Posted On: 03 AUG 2021 8:21PM by PIB Thiruvananthpuram

ആദായനികുതി നിയമം, 1961-ലെ വ്യവസ്ഥകള്‍ക്കനുസൃതമായി ആദായനികുതി നിയമത്തിലെ ചട്ടങ്ങള്‍ 1962(ചട്ടങ്ങള്‍) പ്രകാരമുള്ള ചില ഫോമുകളുടെ ഇലക്രേ്ടാണിക് ഫയലിംഗില്‍ നികുതിദായകരും മറ്റ് പങ്കാളികളും ചൂണ്ടിക്കാട്ടിയ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സി.ബി.ഡി.ടി) അത്തരം ഫോമുകളുടെ ഇലക്രേ്ടാണിക് ഫയലിംഗിനുള്ള അവസാന തീയതികള്‍ 2021 ഓഗസ്റ്റ് 8 ലെ സര്‍ക്കുലര്‍ നമ്പര്‍ 15/2021 കൂടുതല്‍ നീട്ടി. വിശദാംശങ്ങള്‍ താഴെ പറയുന്നു:

1. 2021 ജൂണ്‍ 30 ന് അവസാനിക്കുന്ന ത്രൈമാസത്തില്‍ പണമടയ്ക്കല്‍ സംബന്ധിച്ച് അംഗീകൃത ഡീലര്‍ നല്‍കേണ്ട ഫോം നമ്പര്‍ 15 സി.സി.യിലെ ത്രൈമാസ പ്രസ്താവന, നിയമം 37 ബി.ബി ചട്ടപ്രകാരം 2021 ജൂലൈ 15 -നോ അതിനുമുമ്പോ നല്‍കേണ്ടതാണ്. ഇത് 2021 ജൂണ്‍ 25ലെ സര്‍ക്കുലര്‍ നമ്പര്‍ 12 പ്രകാരം 2021 ജൂലൈ 31 വരെ നീട്ടിയിരുന്നു. അത് 2021 ഓഗസ്റ്റ് 31നോ അതിന് മുമ്പോ സമര്‍പ്പിച്ചാല്‍ മതിയാകും.
2. 202021 സാമ്പത്തിക വര്‍ഷത്തിലെ ഫോം നമ്പര്‍ 1 ലെ തുല്യതാ ലെവി പ്രസ്താവന, 2021 ജൂണ്‍ 30-നോ അതിനു മുമ്പോ ഫയല്‍ ചെയ്യേണ്ടതായിരുന്നു, 2021 ജൂണ്‍ 25ലെ സര്‍ക്കുലര്‍ 12 പ്രകാരം ജൂണ്‍ 30 വരെ നീട്ടിയിരുന്നു. അത് ഓഗസ്റ്റ് 31 -നോ അതിനു മുമ്പോ ഫയല്‍ ചെയ്താല്‍ മതി

3. മുന്‍വര്‍ഷമായ 2020-21-ല്‍ പണം അടച്ചതിന്റെയോ അല്ലെങ്കില്‍ ഒരു നിക്ഷേപക ഫണ്ടില്‍ ക്രെഡിറ്റ് ചെയ്തതോ ഫോം നമ്പര്‍ 64ഡിയില്‍ ഒരു യൂണിറ്റ് ഉടമ നല്‍കുന്ന സ്‌റ്റേറ്റ്‌മെന്റ് നിയമത്തിലെ 12 സി.ബി ചട്ടപ്രകാരം 2021 ജൂണ്‍ 15ന് സമര്‍പ്പിക്കേണ്ടതായിരുന്നു. അത് 2021 ജൂണ്‍ 25ലെ സര്‍ക്കുലര്‍ 12 പ്രകാരം ജൂലൈ 15 വരെ നീട്ടിയിരുന്നു. അത് 2021 സെപ്റ്റംബര്‍ 15നോ അതിന് മുമ്പോ സമര്‍പ്പിച്ചാല്‍ മതിയാകും.

4. മുന്‍വര്‍ഷമായ 2020-21-ല്‍ പണം അടച്ചതിന്റെയോ അല്ലെങ്കില്‍ ഒരു നിക്ഷേപക ഫണ്ടില്‍ ക്രെഡിറ്റ് ചെയ്തതോ ഫോം നമ്പര്‍ 64സിയില്‍ ഒരു യൂണിറ്റ് ഉടമ നല്‍കുന്ന സ്‌റ്റേറ്റ്‌മെന്റ് നിയമത്തിലെ 12 സി.ബി ചട്ടപ്രകാരം 2021 ജൂണ്‍ 30ന് സമര്‍പ്പിക്കേണ്ടതായിരുന്നു. അത് 2021 ജൂണ്‍ 25ലെ സര്‍ക്കുലര്‍ 12 പ്രകാരം ജൂലൈ 31 വരെ നീട്ടിയിരുന്നു. അത് 2021 സെപ്റ്റംബര്‍ 15നോ അതിന് മുമ്പോ സമര്‍പ്പിച്ചാല്‍ മതിയാകും.


അതിനുപുറമെ, ചില ഫോമുകളുടെ ഇ-ഫയലിംഗിനുള്ള യൂട്ടിലിറ്റി ലഭ്യമല്ലാത്തതിനാല്‍, അത്തരം ഫോമുകളുടെ ഇലക്രേ്ടാണിക് ഫയലിംഗിനുള്ള തീയതികള്‍ നീട്ടാന്‍ സി.ബി.ഡി.ടി തീരുമാനിച്ചു:

1. 2021 ജൂണ്‍ 30 -ന് അവസാനിക്കുന്ന ത്രൈമാസത്തില്‍ ഫോം നമ്പര്‍ 10ബി.ബി.ബിയില്‍ ഒരു പെന്‍ഷന്‍ ഫണ്ട് ഇന്ത്യയില്‍ നടത്തിയ ഓരോ നിക്ഷേപവും സംബന്ധിച്ച് അറിയിപ്പ് നല്‍കേണ്ടതുണ്ട്, നിയമത്തിലെ ചട്ടം 2ഡി.ബി പ്രകാരം 2021 ജൂലൈ 31 -നോ അതിനുമുമ്പോ നല്‍കണമായിരുന്നു, അത് 2021 സെപ്റ്റംബര്‍ 30 നോ അതിനു മുമ്പോ നല്‍കിയാല്‍ മതി
2.. 2021 ജൂണ്‍ 30 ന് അവസാനിക്കുന്ന ത്രൈമാസത്തില്‍ ഫോം II     എസ്.ഡബ്ല്യൂ.എഫില്‍ ഇന്ത്യയില്‍ നടത്തിയ നിക്ഷേപങ്ങളെ സംബന്ധിച്ച് സോവറിന്‍ വെല്‍ത്ത് ഫണ്ട് നല്‍കേണ്ട അറിയിപ്പ്, 2020 ജൂലൈ 22ലെ സര്‍ക്കുലര്‍ 15 പ്രകാരം ജൂലൈ 31ന് മുമ്പ് സമര്‍പ്പിക്കണമായിരുന്നു, അത് 2021 സെപ്റ്റംബര്‍ 30നോ അതിന് മുമ്പോ സമര്‍പ്പിച്ചാല്‍ മതി.
ഇന്ന് 2021 ഓഗസ്റ്റ് 3ന് എഫ്.മ്പര്‍ 225/49/2021/ഐ.ടി.എ- II     ല്‍ നമ്പറായി 15/2021 സി.ബി.ഡി.ടി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അത്  www.incometaxindia.gov.in    ലഭിക്കും. 2021 ജൂണ്‍ 25ലെ സര്‍ക്കുലര്‍ നമ്പര്‍ 12 പ്രകാരം കാലാവധി പരിധി കഴിഞ്ഞശേഷം ഇ-ഫയല്‍ ചെയ്ത മുകളില്‍ പറഞ്ഞ ഫോമുകള്‍ അല്ലെങ്കില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ച ദിവസം വരെയുള്ള ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരമുള്ളവ അതിനനുസരിച്ച് ക്രമീകരിക്കപ്പെടുമെന്നും ഈ പറഞ്ഞ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.


(Release ID: 1742070) Visitor Counter : 204


Read this release in: English , Marathi , Hindi , Punjabi