നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിടിഎസ് കോഴ്സുകള്‍ക്ക് ആഗസ്റ്റ് രണ്ടുവരെ അപേക്ഷിക്കാം
Posted On:
30 JUL 2021 3:40PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്‍മെന്റിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിനുകീഴില്‍ തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് വേണ്ടിയുള്ള നാഷണല്‍ സ്‌കില്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (ആര്‍വിടിഐ) ക്രാഫ്റ്റ്മാന്‍ ട്രയിനിംഗ് സ്‌കീം (സിടിഎസ്) 2021-22 ബാച്ചിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ 2021 ആഗസ്റ്റ് 20, 21 തീയ്യതികളില്‍ ഓണ്‍ലൈനായി നടത്തും.
പ്രവേശത്തിനുള്ള ആള്‍ ഇന്ത്യ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന്റെ രജിസ്ട്രേഷന് 2021 ആഗസ്റ്റ് 2 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
രജിസ്ട്രേഷനും, വിശദവിവരങ്ങള്‍ക്കും https://nstiwtrivandrum.dgt.gov.in , www.nimionlineadmission.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.
(Release ID: 1740685)
Visitor Counter : 135