ആഭ്യന്തരകാര്യ മന്ത്രാലയം

പത്മ പുരസ്കാരങ്ങൾ-2022-നുള്ള നാമനിർദ്ദേശങ്ങൾ 2021 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

Posted On: 14 JUL 2021 1:41PM by PIB Thiruvananthpuram

 

 


ന്യൂഡൽഹി, ജൂലൈ 14, 2021

2022-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പദ്മ പുരസ്കാരങ്ങൾക്കുള്ള ( പത്മവിഭൂഷൻ, പത്മ ഭൂഷൺ, പത്മശ്രീ) നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനായി സമർപ്പിക്കാം . നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 15 ആണ്. പത്മ അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ പത്മ അവാർഡ് പോർട്ടൽ https://padmaawards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.


വിശിഷ്ട  പ്രവർത്തനം’ അംഗീകരിക്കുന്നതിനോടൊപ്പം  കല, സാഹിത്യം, വിദ്യാഭ്യാസം, കായികം , മെഡിസിൻ, സാമൂഹ്യ സേവനം , സയൻസ്, എഞ്ചിനീയറിംഗ്, പൊതു കാര്യങ്ങൾ , സിവിൽ സേവനം , വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലെയും വിഭാഗങ്ങളിലെയും വിശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങൾ/സേവനങ്ങൾ പരിഗണിച്ചും ആണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്.


വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പത്മ അവാർഡിന് അർഹതയില്ല.

പത്മ അവാർഡുകൾ “ജനകീയ പത്മ” ആക്കി മാറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനാൽ എല്ലാ പൗരന്മാരും സ്വയം നാമനിർദ്ദേശം ഉൾപ്പെടെ നാമനിർദ്ദേശങ്ങൾ/ശുപാർശകൾ നൽകാൻ അഭ്യർത്ഥിക്കുന്നു.


സ്ത്രീകൾ ,  സമൂഹത്തിലെ ദുർബല വിഭാഗങ്ങൾ  , പട്ടികജാതി-പട്ടികവർഗ വിഭാഗം, ദിവ്യാങ് വ്യക്തികൾ കൂടാതെ സമൂഹത്തിന് നിസ്വാർത്ഥ സേവനം ചെയ്യുന്നവർ എന്നീ വിഭാഗങ്ങളിൽ നിന്നും   മികവും നേട്ടങ്ങളും ശരിക്കും അംഗീകരിക്കപ്പെടാൻ അർഹതയുള്ള പ്രതിഭകളെ തിരിച്ചറിയാൻ സമഗ്രമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്

മേൽപ്പറഞ്ഞ പത്മ പോർട്ടലിൽ ലഭ്യമായ ഫോർമാറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ വിശദാംശങ്ങളും നാമനിർദ്ദേശങ്ങളിൽ/ശുപാർശകളിൽ അടങ്ങിയിരിക്കണം. കൂടാതെ, ശുപാർശ ചെയ്തിട്ടുള്ള വ്യക്തിയുടെ അതത് മേഖലയിലെ വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങൾ/സേവനം വ്യക്തമായി വിശദമാക്കുന്ന പരമാവധി 800 വാക്കിലുള്ള ഒരു വിവരണവും ഉൾപ്പെടുത്തണം.

 

IE/SKY

 

 

****



(Release ID: 1735399) Visitor Counter : 314