മന്ത്രിസഭ

കാര്‍ഷിക അടിസ്ഥാന വികസന ഫണ്ട് പ്രകാരം കേന്ദ്ര പദ്ധതികളിലെ വായ്പാ സൗകര്യത്തില്‍ വരുത്തിയ മാറ്റങ്ങള്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

Posted On: 08 JUL 2021 7:27PM by PIB Thiruvananthpuram

കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ടിനു കീഴിലുള്ള കേന്ദ്ര പദ്ധതികളിലെ വായ്പാ സൗകര്യത്തില്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി:

 സംസ്ഥാന ഏജന്‍സികള്‍,കാര്‍ഷികോല്‍പ്പാദന വിപണന സമിതികള്‍ ( എപിഎംസി), സഹകരണ സംഘങ്ങളുടെ ദേശീയ, സംസ്ഥാന ഏകോപന സമിതികള്‍, കര്‍ഷക  ഉല്പാദന സംഘടനകളുടെ ഏകോപന സമിതികള്‍ (എഫ് പി ഒ കൾ ), സ്വാശ്രയ സംഘങ്ങളുടെ ഏകോപന സമിതികള്‍ എന്നിവയിലേക്ക് വാായ്പാ സൗകര്യ അര്‍ഹത വ്യാപിപ്പിച്ചു.

 നിലവില്‍ ഒരേ പ്രദേശത്തു രണ്ടു കോടി രൂപ വരെ വായ്പയ്ക്കു വായ്പാ ഇളവിന് ഈ പദ്ധതി അര്‍ഹമാണ്. ചില കേസുകളില്‍ ഒരേ അര്‍ഹതയുള്ള പദ്ധതികള്‍ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിക്കുകയാണെങ്കില്‍, അത്തരം പദ്ധതികളെല്ലാം ഇപ്പോള്‍ രണ്ടു കോടി രൂപ വരെ വായ്പാ പലിശ ഇളവിന് അര്‍ഹമായിരിക്കും. എങ്കിലും, സ്വകാര്യമേഖലയ്ക്ക് പരമാവധി 25 പദ്ധതികള്‍ എന്ന പരിധി ഉണ്ടായിരിക്കും. അതേസമയം, 25 പദ്ധതികളുടെ ഈ പരിധി സംസ്ഥാന ഏജന്‍സികള്‍, ദേശീയ, സംസ്ഥാന സഹകരണ സംഘങ്ങള്‍, എഫ്പിഒകളുടെ ഏകോപന സമിതികള്‍, സ്വാശ്രയസംഘങ്ങളുടെ ഏകോപന സമിതികള്‍ എന്നിവയ്ക്ക് ബാധകമല്ല.  വ്യത്യസ്തമായ എല്‍ജിഡി (ലോക്കല്‍ ഗവണ്‍മെന്റ് ഡയറക്ടറി) കോഡ് ഉള്ള ഒരു ഗ്രാമത്തിന്റെയോ പട്ടണത്തിന്റെയോ ഭൗതിക  അതിര്‍ത്തി എന്നാണ് പ്രദേശം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അത്തരം ഓരോ പദ്ധതികളും പ്രത്യേക എല്‍ജിഡി കോഡ് ഉള്ള ഒരു പ്രദേശത്ത് ആയിരിക്കണം.

 എപിഎംസികള്‍ക്ക്, വ്യത്യസ്ത അടിസ്ഥാന സൗകര്യ സ്വഭാവമുള്ള ഓരോ പദ്ധതിക്കും 2 കോടി രൂപ വായ്പ നല്‍കും. ഉദാഹരണത്തിന്, കോള്‍ഡ് സ്റ്റോറേജ്, തരംതിരിക്കല്‍, നിലവാരമളക്കല്‍, ഗുണനിലവാരമളക്കല്‍് യൂണിറ്റുകള്‍ എന്നിവ ഒരേ വിപണന കേന്ദ്രത്തില്ലും  അനുവദിക്കും.

 ഈ വിധത്തില്‍ ഗുണഭോക്താവിനെ കൂട്ടിച്ചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് കൃഷി, കര്‍ഷകക്ഷേമ മന്ത്രിക്ക് അധികാരം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് പദ്ധതിയുടെ അടിസ്ഥാന മനോഭാവത്തില്‍ മാറ്റം വരുത്താന്‍ പാടില്ല.

 വായ്പാ കാലാവധി 2025-26 വരെ 4 മുതല്‍ 6 വര്‍ഷക്കാലത്തേക്കു നീട്ടി, പദ്ധതിയുടെ മൊത്തത്തിലുള്ള കാലയളവ് 2032-33 വരെ 10 മുതല്‍ 13 വര്‍ഷം വരെയായും നീട്ടി.

 ചെറുകിട, നാമമാത്ര കര്‍ഷകരിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് നിക്ഷേപം സൃഷ്ടിക്കുന്നതില്‍ അനേകമടങ്ങു് പ്രഭാവം നേടാന്‍ പദ്ധതിയിലെ മാറ്റങ്ങള്‍ സഹായിക്കും. വിപണി ബന്ധങ്ങള്‍ നല്‍കാനും വിളവെടുപ്പിനു ശേഷമുള്ള പൊതു അടിസ്ഥാനസൗകര്യത്തിന്റെ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാനും എപിഎംസികള്‍  എല്ലാ കര്‍ഷകര്‍ക്കും അവസരം തുറന്നുകൊടുക്കും.

 

***(Release ID: 1733915) Visitor Counter : 86