പരിസ്ഥിതി, വനം മന്ത്രാലയം

പരിസ്ഥിതി, ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി ഒപ്പിട്ട വനാവകാശ നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനം


വനപാലനത്തില്‍ പട്ടികവര്‍ഗ്ഗക്കാരുടെയും വനവാസികളുടെയും പങ്കാളിത്തം മെച്ചപ്പെടുത്തുകയും വനാവകാശ നിയമം രൂപത്തിലും ഉള്ളടക്കത്തിലും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കും: ശ്രീ അര്‍ജുന്‍ മുണ്ടെ

സംയുക്ത ആശയവിനിമയം ഒറ്റപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഒത്തുചേരരല്‍ നേടിയെടുക്കുന്നതിനുള്ള ഒരു മാതൃകാപരമായ മാറ്റം: ശ്രീ പ്രകാശ് ജാവദേക്കര്‍

Posted On: 06 JUL 2021 7:29PM by PIB Thiruvananthpuram

കേന്ദ്ര  പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം  സെക്രട്ടറി ശ്രീ ആര്‍.പി ഗുപ്തയും, ഗോത്രവര്‍ഗ്ഗ കാര്യ മന്ത്രാലയം  സെക്രട്ടറി ശ്രീ അനില്‍ കുമാര്‍ ജായും  പരിസ്ഥിതി മന്ത്രി ശീ പ്രകാശ് ജാവദേക്കറുടെയും ഗോത്രവര്‍ഗ്ഗകാര്യ മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ടെയുടെയും സാന്നിധ്യത്തില്‍ ഇന്ന് ന്യൂഡല്‍ഹിയില്‍ ഒരു 'സംയുക്ത പ്രഖ്യാപനത്തിൽ  ഒപ്പിട്ടു..

എല്ലാ സംസ്ഥാനങ്ങളിലേയും / കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ചീഫ് സെക്രട്ടറിമാരെ അഭിസംബോധന ചെയ്യുന്ന സംയുക്ത പ്രഖ്യാപനം , 2006 ലെ വനാവകാശ നിയമം (എഫ്.ആര്‍.എ) കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനും വനവാസി പപട്ടികവര്‍ഗ്ഗങ്ങളുടെയും (എഫ്.ഡി.എസ്.ടി) മറ്റ് പരമ്പരാഗത വനവാസികളുടെയും(എഫ്.ഡി.എസ്.ടി) ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്.
ജൈവവൈവിദ്ധ്യ സംരക്ഷണത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും വനവിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും കാലാവസ്ഥാ വ്യതിയാനത്തിനായുള്ള പരിശ്രമങ്ങളില്‍ ഗോത്രവിഭാഗങ്ങള്‍ക്കും മറ്റ് വനവാസികള്‍ക്കും കാര്യമായ സംഭാവന നല്‍കാനാകുമെന്ന് ചടങ്ങില്‍ സംസാരിച്ച ഗോത്രവര്‍ഗ്ഗകാര്യ മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ടെ പറഞ്ഞു.
ഇന്നത്തെ സംയുക്ത ആശയവിനിമയം വനവാസികളുടെ അവകാശങ്ങളും കടമകളും ക്രമപ്പെടുത്തിയുള്ളതാണെന്നും വനപാലന പ്രക്രിയയില്‍ അത്തരം സമൂഹങ്ങളുടെ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുമുള്ളതാണെന്നും ശ്രീ മുണ്ടെ തന്റെ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
വനപാലനത്തിലും ഇന്നത്തെ സംയുക്ത ആശയവിനിമയത്തിലും സമൂഹ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉദ്ദേശിച്ചുകൊണ്ട് 2020 ഓഗസ്റ്റ് 10 ന് ഇരു മന്ത്രിമാരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയുടെയും അതിനുശേഷം നടത്തിയ കൂടിയാലോചനകളുടെ പര്യവസാനമാണിതെന്ന് മന്ത്രി  അറിയിച്ചു.
സ്വയം ഒതുങ്ങിക്കൂടി ജോലി ചെയ്യുന്നവരില്‍ നിന്ന് മന്ത്രാലയങ്ങളും വകുപ്പുകളും തമ്മിലുള്ള ഒത്തുചേരല്‍ കൈവരിക്കുന്നതിനുള്ള ഒരു മാതൃകാപരമായ മാറ്റമാണ് സംയുക്ത ആശയവിനിമയം സൂചിപ്പിക്കുന്നതെന്നും ഇത് ഗുണപരമായ സംഭവവികാസമാണെന്നും പരിസ്ഥിതി മന്ത്രി ശ്രീ ജാവദേക്കര്‍ പറഞ്ഞു.
''ഗോത്രവര്‍ഗ്ഗങ്ങളുടെയും, ഗോത്ര മേഖലകളുടെ വികസനത്തിന് കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. അനുവദിച്ച ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ (ഇ.എം.ആര്‍.എസ്) എണ്ണം 620 ആയി ഉയര്‍ന്നു. അതുപോലെ, വന്‍ ധന്‍ യോജന ആരംഭിച്ചതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മിനിമം സപ്പോര്‍ട്ട് പ്രൈസ് (എം.എസ്.പി-തറവില) ബ്രാക്കറ്റില്‍ (ഒരേതട്ടില്‍പ്പെടുത്തുക) ചെറുകിട വന ഉല്‍പ്പന്നങ്ങള്‍ (മൈനര്‍ ഫോറസ്റ്റ് പ്രൊഡക്റ്റുകളുടെ (എം.എഫ്.പി) എണ്ണം 10 ല്‍ നിന്ന് 86 ആക്കുകയും ചെയ്തത് ഗോത്രവര്‍ഗ്ഗക്കാരുടെ വരുമാനവും ഉപജീവന സാദ്ധ്യതയും മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്''. പരിസ്ഥിതി മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഗോത്രവര്‍ഗ്ഗകാര്യ സഹമന്ത്രി ശ്രീമതി രേണുക സിംഗ് സരുത സന്തോഷം പ്രകടിപ്പിക്കുകയും സംയുക്ത ആശയവിനിമയം ചരിത്രപരമാണെന്ന് പ്രശംസിക്കുകയും ഇത് എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുമെന്നും ഇത് വനവാസികള്‍ക്ക് പ്രയോജനകരമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
വനാവകാശ നിയമം 2006 ന്റെ ലക്ഷ്യങ്ങള്‍ ശരിയായ ആത്മാര്‍ത്ഥതയോടെ കൈവരിക്കുന്നതിനുള്ള നടപടികള്‍ക്കായി പരിസ്ഥിതി സഹമന്ത്രി ശ്രീ ബാബുല്‍ സുപ്രിയോ ആഹ്വാനം ചെയ്തു. ഈ നടപടികള്‍ വനസംരക്ഷണത്തിന്റെയും ജൈവവൈവിദ്ധ്യത്തിന്റെയും മാത്രമല്ല, പട്ടികവര്‍ഗ്ഗക്കാരുടെയും ഒ.ടി.എഫ്.ഡികളുടെയും ക്ഷേമം ഈ നടപടികള്‍ ഒരുപാട് മുന്നോട്ട് പോകും.
സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനം, റവന്യൂ, ആദിവാസി ക്ഷേമ വകുപ്പുകളിലെ സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍, കമ്മീഷണര്‍മാര്‍/ ആദിവാസി ക്ഷേമ വകുപ്പുകളുടെ ഡയറക്ടര്‍മാര്‍, ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ ഡയറക്ടര്‍മാര്‍ (ടി.ആര്‍.ഐ) തുടങ്ങി 300 ലധികം പേര്‍ പങ്കെടുത്തു. ) കൂടാതെ സന്നദ്ധസംഘടന(എന്‍.ജി.ഒ)കളില്‍ നിന്നും പങ്കാളിത്ത സംഘടനകളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ 300ലധികം പങ്കാളികള്‍ ചടങ്ങില്‍ പങ്കെടുത്തു.

 

***(Release ID: 1733201) Visitor Counter : 168


Read this release in: English , Urdu , Hindi , Tamil