രാജ്യരക്ഷാ മന്ത്രാലയം

യുകെ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ കരസേനാ മേധാവി പുറപ്പെട്ടു

Posted On: 04 JUL 2021 12:35PM by PIB Thiruvananthpuram

 

 

 

ന്യൂ ഡൽഹി, ജൂലൈ 4, 2021
 
2021 ജൂലൈ 5 മുതൽ 8 വരെ യുകെ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ കരസേനാ മേധാവി (COAS) ജനറൽ എം. എം. നരവനെ പുറപ്പെട്ടു. 4 ദിവസം നീളുന്ന തന്റെ സന്ദർശനത്തിനിടെ ഈ രാജ്യങ്ങളിലെ സേനാമേധാവിമാർ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി ഇന്ത്യയുടെ പ്രതിരോധ സഹകരണം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കും.
 
2021 ജൂലൈ 5, 6 എന്നീ രണ്ട് ദിവസങ്ങളിലായാണ് അദ്ദേഹം യുണൈറ്റഡ് കിങ്ഡം സന്ദർശിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. പ്രതിരോധ സെക്രട്ടറി, ഡിഫെൻസ് സ്റ്റാഫ് മേധാവി, ജനറൽ സ്റ്റാഫ് മേധാവി, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവരുമായി കരസേനാ മേധാവി ചർച്ചകൾ നടത്തും. വിവിധ സേനകളെ സന്ദർശിക്കുന്ന അദ്ദേഹം പരസ്പര താല്പര്യമുള്ള വിഷയനങ്ങൾ സംബന്ധിച്ച ആശയങ്ങൾ കൈമാറും.
 
തന്റെ സന്ദർശനത്തിന്റെ രണ്ടാംപാദത്തിൽ (2021 ജൂലൈ 7, 8 തീയതികളിൽ) ഇറ്റലിയിൽ എത്തുന്ന അദ്ദേഹം ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ഇറ്റാലിയൻ കരസേന ചീഫ് ഓഫ് സ്റ്റാഫ് എന്നിവരുമായി പ്രധാന ചർച്ചകൾ നടത്തും. കൂടാതെ, പ്രധാന പട്ടണങ്ങളിൽ ഒന്നായ കസിനോയിലെ ഇന്ത്യൻ സേന സ്മാരകം സേനാമേധാവി ഉദ്ഘാടനം ചെയ്യും. റോമിലെ ചെക്കിങ്ങോളയിലെ ഇറ്റാലിയൻ കരസേനയുടെ കൗണ്ടർ ഐഇഡി സെന്റർ ഓഫ് എക്സലൻസിലും അദ്ദേഹം സന്ദർശനം നടത്തും.

(Release ID: 1732756) Visitor Counter : 191