ധനകാര്യ മന്ത്രാലയം

കോവിഡ് ബാധിത മേഖലകള്‍ക്കായുള്ള (എല്‍.ജി.എസ.്‌സി.എ.എസ്) വായ്പ ഗ്യാരണ്ടി പദ്ധതിക്കും എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീമിന്റെ (ഇ.സി.എല്‍.ജി.എസ്) കോര്‍പ്പസ് വര്‍ദ്ധിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

Posted On: 30 JUN 2021 4:12PM by PIB Thiruvananthpuram

കോവിഡ്-19 ന്റെ രണ്ടാം തരംഗം സൃഷ്ടിച്ച പ്രത്യേകിച്ചും ആരോഗ്യമേഖലയില്‍ തടങ്ങളെ പരിഗണിച്ചുകൊണ്ട് ആരോഗ്യ/മെഡിക്കല്‍ പശ്ചാത്തല സൗകര്യമേഖലകളുടെ ബ്രൗണ്‍ഫീല്‍ഡ് വികസനത്തിനും ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ക്കുമായി 50,000 കോടി രൂപയുടെ സാമ്പത്തിക ഗ്യാരന്റി നല്‍കുന്നതിനുകൂടിയായികോവിഡ് ബാധിത മേഖലകള്‍ക്കുള്ള വായ്പ ഗ്യാരണ്ടി പദ്ധതിക്ക് (എല്‍.ജി.എസ്.സി.എ.എസ്) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, മന്ത്രിസഭ അംഗീകാരം നല്‍കി. മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട വായ്പകള്‍ നല്‍കുന്നവര്‍രുള്‍പ്പെടെ/മറ്റ് മേഖലകള്‍ക്കും വേണ്ടി ഒരു പുതിയ പദ്ധതിക്കും മന്ത്രി അംഗീകാരം നല്‍കി. ഉയര്‍ന്നുവരുന്ന സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ രൂപക്രമങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.
ഇതിന് പുറമെ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതി (ഇ.സി.എല്‍.ജി.എസ്) കീഴില്‍ 1,50,000 കോടി രൂപയുടെ അധിക ഫണ്ടിംഗിനും മന്ത്രിസഭ അംഗീകാരം നല്‍കി.


ലക്ഷ്യങ്ങള്‍:

എല്‍.ജി.എസ്.സി.എ.എസ്: 2022 മാര്‍ച്ച് 31 വരെ അനുവദിക്കുന്ന എല്ലാ അര്‍ഹമായ വായ്പകള്‍ക്കും അല്ലെങ്കില്‍ 50,000 കോടി രൂപ അനുവദിക്കുന്നത് വരെ ഏതാണോ ആദ്യം അതുവരെ ഈ പദ്ധതി ബാധകമായിരിക്കും.

ഇ.സി.എല്‍.ജി.എസ്: ഇത് ഒരു തുടര്‍പദ്ധതിയാണ്. ഗ്യാരന്റീഡ് എമര്‍ജന്‍സി ക്രഡിറ്റ് ലൈനിന് (ജി.ഇ.സി.എല്‍)കീഴില്‍ 2021 സെപ്റ്റംബര്‍ 30 വരെ അനുവദിച്ച എല്ലാ അര്‍ഹമായ വായ്പകള്‍ക്കും അല്ലെങ്കില്‍ ജി.ഇ.സി.എല്ലിന് കീഴില്‍ ഒരുലക്ഷത്തി അന്‍പതിനായിരം കോടി രൂപ അനുവദിക്കുന്നതുവരെ ഏതാണോ ആദ്യം അതുവരെ ഈ പദ്ധതി ബാധകമാകും.


നേട്ടങ്ങള്‍:

എല്‍.ജി.എസ.്‌സി.എ.എസ്: കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മതിയായ ആരോഗ്യ പശ്ചാത്തലസൗകര്യങ്ങള്‍ ഇല്ലാതെ രാജ്യം സാക്ഷ്യം വഹിച്ച അസാധാരണമായ ഒരു സാഹചര്യത്തില്‍ പ്രത്യേക പ്രതികരണമെന്ന നിലയിലാണ് എല്‍.ജി.എസ്.സി.എ.എസ് രൂപീകരിച്ചത്. രാജ്യത്തിന് ആവശ്യമായ ആരോഗ്യ പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷയാണ് അംഗീകൃത പദ്ധതിയിലുള്ളത്. വായ്പാ ബാദ്ധ്യത (ക്രെഡിറ്റ് റിസ്‌ക്) ഭാഗികമായി ലഘൂകരിക്കുകയും (പ്രാഥമികമായി നിര്‍മ്മാണ ബാദ്ധ്യത), കുറഞ്ഞ പലിശ നിരക്കില്‍ ബാങ്ക് വായ്പയുടെ സൗകര്യമൊരുക്കുക എന്നിവയാണ് എല്‍.ജി.എസ്.സി.എ.എസിന്റെ പ്രധാന ലക്ഷ്യം.
ഇ.സി.എല്‍.ജി.എസ്: ഇത് ഒരു തുടര്‍ പദ്ധതിയാണ്, അടുത്തിടെ, കോവിഡ്-19 മഹാമാരിയുടെ രണ്ടാംതരംഗം സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലെ ഇടപാടുകള്‍ക്കുണ്ടായ തടസ്സങ്ങളുടെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് ഇ.സി.എല്‍.ജി.എസിന്റെ വ്യാപ്തി കൂടുതല്‍ വിശാലമാക്കി.
ഈ വര്‍ദ്ധനവ് വായ്പാസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹന സഹായങ്ങള്‍ ലഭ്യമാക്കികൊണ്ട് കുറഞ്ഞ ചെലവില്‍ 1.5 ലക്ഷം കോടി രൂപയുടെ അധികവായ്പ നല്‍കികൊണ്ട് വ്യാപാര സ്ഥാപനങ്ങളെ അവരുടെ പ്രവര്‍ത്തന ബാദ്ധ്യതകള്‍ നിറവേറ്റികൊണ്ട് പ്രവര്‍ത്തനം തുടരുന്നതിന് സഹായിക്കുന്നതിലൂ െസമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകള്‍ക്ക് ആവശ്യമായ ആശ്വാസം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടരാന്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) പിന്തുണയ്ക്കുന്നതിനൊപ്പം, ഈ പദ്ധതി സമ്പദ്‌വ്യവസ്ഥയില്‍ ഗുണപരമായ സ്വാധീനം ചെലുത്തുമെന്നും അതിന്റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.

പശ്ചാത്തലം:

എല്‍.ജി.എസ്.സി.എ.എസ്: കോവിഡ് -19 മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയെ നേരിടാന്‍ ഗവണ്‍മെന്റ് എല്ലാ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു എന്നാല്‍ കോവിഡ് -19 ന്റെ രണ്ടാം തരംഗത്തോടെ ഇത് ഉയര്‍ന്നു. ഈ തരംഗം ആരോഗ്യ സൗകര്യങ്ങളേയും ഉപജീവനങ്ങളേയും പല മേഖലകളിലേയും വ്യാപാര സംരംഭങ്ങളേയും
വളരെയധികം സമ്മര്‍ദ്ദത്തിലാക്കി. ഈ തരംഗം ആരോഗ്യമേഖലയില്‍ പൊതു, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത കുത്തനെ ഉയര്‍ത്തി. മെട്രോ നഗരങ്ങള്‍ മുതല്‍ ടയര്‍ അഞ്ച് ആറ് നഗരങ്ങളില്‍ തുടങ്ങി ഗ്രാമീണ മേഖലയില്‍വരെ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം ഇത് ആനിവാര്യമായിരുന്നു.

അധിക ആശുപത്രി കിടക്കകള്‍, ഐ.സി.യു(തീവ്രപരിചണ വിഭാഗം), രോഗനിര്‍ണ്ണയകേന്ദ്രങ്ങള്‍, ഓക്‌സിജന്‍ സൗകര്യങ്ങള്‍, ടെലിഫോണ്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത വൈദ്യോപദേശവും മേല്‍നോട്ടവും, പരിശോധനാ സൗകര്യങ്ങളും വിതരണങ്ങളും, വാക്‌സിനുകള്‍ക്ക് വേണ്ടിയുള്ള ശിതീകരണ ശൃംഖല സൗകര്യങ്ങള്‍, മരുന്നുകള്‍ക്കും വാക്‌സിനുകള്‍ക്കുമുള്ള ആധുനിക വെയര്‍ഹൗസിംഗ്, ട്രയേജിനുള്ള ഐസലേഷന്‍ സൗകര്യങ്ങള്‍, റാമ്പിംഗ് സിറിഞ്ചുകളും ചെറുമരുന്നുകുപ്പികളും പോലുള്ള അനുബന്ധ വിതരണങ്ങളുടെ ഉല്‍പ്പാദന വര്‍ദ്ധന തുടങ്ങിയവ ഉള്‍പ്പെടെയുള്ള അധിക ആവശ്യങ്ങളാണുണ്ടായത്. രാജ്യത്തെ മെഡിക്കല്‍ പശ്ചാത്തലസൗകര്യങ്ങള്‍ പ്രത്യേകിച്ചും പരിഗണനലഭിക്കാത്ത മേഖലകളെ പ്രത്യേക ലക്ഷ്യം വച്ചുകൊണ്ട് ഉയര്‍ത്തുകയെന്ന ഉദ്ദേശമാണ് നിര്‍ദ്ദിഷ്ട എല്‍.ജി.എസ്.സി.എ.എസിനുള്ളത്.

8 മെട്രോപൊളിറ്റന്‍ ടയര്‍ 1 നഗരങ്ങള്‍ (പത്താം €ാസ് നഗരങ്ങള്‍) ഒഴികെയുള്ള നഗരങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ 100 കോടി രൂപയുടെ വായ്പ അനുവദിക്കുന്ന ബ്രൗണ്‍ഫീല്‍ഡ് വികസനത്തിന് 50 ശതമാനവും ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ക്ക് 75 ശതമാനവും എല്‍.ജി.എസ്.സി.എ.എസ് പ്രകാരം ഗ്യാരണ്ടി നല്‍കും. വികസനം കാംക്ഷിക്കുന്ന ജില്ലകളില്‍ ബ്രൗണ്‍ഫീല്‍ഡ് വികസനത്തിനും ഗ്രീന്‍ഫീല്‍ഡ് പദ്ധതികള്‍ക്കും ഗ്യാരന്റി പരീരക്ഷ 75% ആയിരിക്കും.


ഇ.സി.എല്‍.ജി.എസ്: സമീപ ആഴ്ചകളില്‍ ഇന്ത്യയില്‍ കോവിഡ് 19 മഹാമാരിയുടെ പുനരുജ്ജീവനവും അതുമായി ബന്ധപ്പെട്ട പ്രാദേശിക/പ്രാദേശികതലങ്ങളില്‍ സ്വീകരിച്ച അനുബന്ധ നിയന്ത്രണ നടപടികളും പുതിയ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുകയും സമ്പദ്ഘടനയില്‍ ഉണ്ടായിക്കൊണ്ടിരുന്ന പുതിയ പുനരുജ്ജീവനത്തെ സ്വാധീനിക്കുകയും ചെയ്തു. ഈ പരിതസ്ഥിതിയില്‍ ഏറ്റവും ദുര്‍ബലമായ വായ്പാ വിഭാഗങ്ങളായ വ്യക്തിഗത വായ്പക്കാര്‍, ചെറുകിട വ്യാപാരികള്‍, എം.എസ്.എം.ഇകള്‍ എന്നിവയെ ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഒരു ലക്ഷ്യനയപ്രതികരണം എന്ന നിലയിലാണ് ഇ.സി.എല്‍.ജി.എസ് അവതരിപ്പിച്ചത്. ഉയര്‍ന്നുവരുന്ന ആവശ്യങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനുള്ളരീതിയിലാണ് ഇ.സി.ജി.എല്‍.എസിന്റെ രൂപകല്‍പ്പന, ലഭ്യമായ 3 ലക്ഷം കോടി രൂപയുടെ ഹെഡ്‌റൂമിനുള്ളില്‍ നിന്നുകൊണ്ടുള്ള ഇ.സി.എല്‍.ജി.എസ് 2.0, 3.0, 4.0 എന്നിവയിലും 2021 മേയ് 30ന് പ്രഖ്യാപിച്ച മാറ്റങ്ങളിലും ഇവ പ്രകടമാണ്. നിലവില്‍ ഇ.സി.എല്‍.ജി.എസിന് കീഴില്‍ ഏകദേശം 2.6 ലക്ഷം കോടിരൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച മാറ്റങ്ങള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) 2021 ജൂണ്‍ 6ന് ഒറ്റത്തവണ പുനസംഘടനയുടെ വിപുലീകരണ പരിധി 50 കോടി രൂപയായി നീട്ടിയതും കോവിഡിന്റെ പ്രത്യാഘാതം വ്യാപാരങ്ങള്‍ക്കുണ്ടാക്കിയ പ്രത്യാഘാതവും മൂലം കുടുതല്‍ വര്‍ദ്ധന വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.

എബിആര്‍വൈ പ്രകാരം, ഇപിഎഫ്ഒ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ ശക്തിയെ ആശ്രയിച്ച് ജീവനക്കാരുടെയും തൊഴിലുടമകളുടെയും പങ്ക് (വേതനത്തിന്റെ 24%) അല്ലെങ്കില്‍ ജീവനക്കാരുടെ പങ്ക് (12% വേതനം) മാത്രമാണ് രണ്ടുവര്‍ഷത്തേക്ക് ഇന്ത്യാ ഗവണ്‍മെന്റ് ക്രെഡിറ്റ് ചെയ്യുന്നത്. വിശദമായ സ്‌കീം മാര്‍ണ്മനിര്‍ദ്ദേശങ്ങള്‍ തൊഴില്‍, തൊഴില്‍ മന്ത്രാലയത്തിന്റെയും ഇപിഎഫ്ഒയുടെയും വെബ്‌സൈറ്റില്‍ കാണാം.

കോവിഡ് വീണ്ടെടുക്കല്‍ ഘട്ടത്തില്‍ സമ്പദ്‌വ്യവസ്ഥ ഉയര്‍ത്തുന്നതിനും ഔപചാരിക മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ആത്മീര്‍ഭര്‍ ഭാരത് 3.0 പാക്കേജിന് കീഴിലുള്ള നടപടികളിലൊന്നാണ് എബിആര്‍വൈ പ്രഖ്യാപിച്ചത്. ഈ പദ്ധതി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ കോവിഡ്-19 പാന്‍ഡെമിക്കിന്റെ ആഘാതം കുറയ്ക്കുകയും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയും ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും വിപുലീകരിക്കുന്നതിനും തൊഴിലുടമകള്‍ക്ക് പ്രോത്സാഹനം നല്‍കും.

 

***


(Release ID: 1731599) Visitor Counter : 243