ജൽ ശക്തി മന്ത്രാലയം

കേരളത്തിലെ ജൽ ജീവൻ ദൗത്യം സംബന്ധിച്ച വാർഷിക കർമപദ്ധതി അവതരിപ്പിച്ചു.

प्रविष्टि तिथि: 07 MAY 2021 2:35PM by PIB Thiruvananthpuram


ന്യൂഡൽഹി , മെയ് 07, 2021



കേരളത്തിലെ ജൽ ജീവൻ ദൗത്യത്തിന്റെ  ആസൂത്രണവും നിർവ്വഹണവും സംബന്ധിച്ച വാർഷിക കർമപദ്ധതി അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി 2021-2022 സാമ്പത്തിക വർഷത്തെ പദ്ധതി   നിർവ്വഹണത്തിന്റെ രൂപരേഖ  വീഡിയോ കോൺഫറൻസിംഗിലൂടെ ദേശീയ സമിതിയ്ക്ക് മുമ്പാകെ ചുമതലപ്പെട്ട സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ വിശദീകരിച്ചു

.കേരളത്തിൽ 67.15 ലക്ഷം ഗ്രാമീണ കുടുംബങ്ങളുണ്ട്. ഇതിൽ  21.55 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് വഴിയുള്ള  ജലവിതരണം പ്രാപ്യമായിട്ടുണ്ട്. 2020-21 ൽ മാത്രം ഏകദേശം 4 ലക്ഷം കണക്ഷനുകൾ നൽകി. 2021-22 ൽ 30 ലക്ഷത്തോളം പുതിയ കണക്ഷനുകൾ നൽകാൻ സംസ്ഥാനം പദ്ധതിയിടുന്നു.

2024 ഓടെ ‘ഹർ ഘർ ജൽ’ ലക്ഷ്യം (എല്ലാ വീടുകളിലും ജലം) കൈവരിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. എല്ലാ വീടുകളിലും ഗുണനിലവാരമുള്ള പാനയോഗ്യമായ കുടിവെള്ളം പൈപ്പ് വഴിയോ കമ്മ്യൂണിറ്റി വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാന്റുകൾ (സിഡബ്ല്യുപിപി) സ്ഥാപിച്ചോ വിതരണം ചെയ്യാനാണ് സംസ്ഥാനം പദ്ധതിയിടുന്നത്.

അഭിലാഷ ജില്ലകളിലെ  പട്ടികജാതി / പട്ടികവർഗ്ഗ ഭൂരിപക്ഷ പ്രദേശങ്ങളിലുള്ള വീടുകൾക്ക്  മുൻ‌ഗണന നൽകണമെന്ന് ദേശീയ സമിതി സംസ്ഥാനത്തോട് നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനം അവതരിപ്പിച്ച പദ്ധതി, ദേശീയ സമിതി വിശകലനം ചെയ്യുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ഗ്രാമീണ കർമ്മ പദ്ധതി തയ്യാറാക്കാനും  ഗ്രാമപഞ്ചായത്തിന്റെ ഉപസമിതിയായി, കുറഞ്ഞത് 50% വനിതാ അംഗങ്ങളടങ്ങുന്ന  വില്ലേജ് വാട്ടർ & സാനിറ്റേഷൻ കമ്മിറ്റി രൂപീകരിക്കാനും ദേശീയ സമിതി നിർദ്ദേശിച്ചിട്ടുണ്ട്.ഗ്രാമപഞ്ചായത്ത് തലത്തിലും അംഗൻവാടികൾ,സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചും ജല ഗുണമേന്മ നിരീക്ഷിക്കുന്നതിനായി  ഫീൽഡ് ടെസ്റ്റ് കിറ്റുകൾ (എഫ് ടി കെ) വഴിയുള്ള പരിശോധന ഉറപ്പാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണം.

സംസ്ഥാനത്തെ കുടിവെള്ള പരിശോധനാ ലാബുകൾ ശക്തിപ്പെടുത്തുകയും പൊതുജനങ്ങൾക്ക് നാമമാത്ര നിരക്കിൽ ജലസാമ്പിളുകൾ പരിശോധിക്കുന്നതിനായി സൗകര്യമൊരുക്കുകയും ചെയ്യുന്നതിന് മുൻ‌ഗണന നൽകണം.ഫീൽഡ് ടെസ്റ്റ് കിറ്റുകൾ (എഫ് ടി കെ) ഉപയോഗിച്ച്  ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്  ഓരോ ഗ്രാമത്തിലും കുറഞ്ഞത് 5 പേരെ,വിശിഷ്യാ സ്ത്രീകളെ പരിശീലിപ്പിക്കാനും സംസ്ഥാനത്തിന് നിർദ്ദേശം നൽകി.  
 
IE/SKY

(रिलीज़ आईडी: 1716814) आगंतुक पटल : 238
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil