വാണിജ്യ വ്യവസായ മന്ത്രാലയം

ഇന്ത്യയുടെ ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 2020-21-ഇൽ 50% ത്തിൽ കൂടുതൽ ഉയർന്നു 

Posted On: 27 APR 2021 5:24PM by PIB Thiruvananthpuram

 

 

കഴിഞ്ഞ സാമ്പത്തിക വർഷമായി (2019-20) താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യയുടെ ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 2020-21-ഇൽ, മൂല്യത്തിന്റെ കാര്യത്തിൽ, 51 % (യൂ എസ് ഡോളർ മില്യൺ) ഉയർന്ന് USD 1040 മില്യൺ (7078 കോടി രൂപ) ആയി.

അളവിന്റെ കാര്യത്തിൽ, 2020-21-ഇൽ, ജൈവ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതി 39% ഉയർന്ന് 888,179 മെട്രിക് ടൺ (MT) ആയി. ഇത് 2019-20-ഇൽ 638,998 MT ആയിരുന്നു. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ നേരിട്ടുകൊണ്ടാണ് മേഖല ഈ വളർച്ച കൈവരിച്ചത്.

ഓയിൽ കേക്ക് മീലാണ് ഇന്ത്യ കയറ്റുമതി ചെയ്ത പ്രധാന ജൈവ ഉൽപ്പന്നങ്ങളിൽ ഒന്ന്. എണ്ണക്കുരുക്കൾ, പഴച്ചാറുകൾ/കുഴമ്പുകൾ, ഭക്ഷ്യധാന്യങ്ങള്‍, ചോളങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മസാലകൾ, തേയിലപ്പൊടി,   ഔഷധ സസ്യ ഉൽപ്പന്നങ്ങൾ, ഡ്രൈ ഫ്രൂട്സ്, പഞ്ചസാര, പയർവർഗ്ഗങ്ങൾ, കോഫി,     സുഗന്ധതൈലങ്ങള്‍ എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്ന മറ്റ് പ്രധാന ഉൽപ്പന്നങ്ങൾ.

യൂഎസ്എ, യൂറോപ്യൻ യൂണിയൻ, കാനഡ, ഗ്രേറ്റ് ബ്രിട്ടൺ, ഓസ്ട്രേലിയ, സ്വിറ്റ്സർലൻഡ്, ഇസ്രായേൽ, ദക്ഷിണ കൊറിയ തുടങ്ങി 58 രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും ജൈവ ഉൽപന്നങ്ങൾ കയറ്റുമതി ചെയുന്നത്. 



(Release ID: 1714483) Visitor Counter : 256


Read this release in: English , Urdu , Hindi , Punjabi