ഊര്‍ജ്ജ മന്ത്രാലയം

ഇന്ത്യയുടെ ഊർജ ആവശ്യകതകൾ

प्रविष्टि तिथि: 23 MAR 2021 4:07PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 23, 2021

2013 ലെ വൈദ്യുതി കമ്മി രാഷ്ട്രത്തിൽ നിന്നും ഇന്ത്യ ഇപ്പോൾ വൈദ്യുതി മിച്ച രാഷ്ട്രമായി മാറി. സ്ഥാപിതമായ ഉൽ‌പാദന ശേഷി 379 ജിഗാ വാട്ടാണ്. ഇത് ഏറ്റവും കൂടിയ വൈദ്യുതി ഉപഭോഗ ആവശ്യമായ 190 ജിഗാവാട്ട് നിറവേറ്റുന്നതിന് പര്യാപ്തമാണ്.

2026-27 അവസാനത്തോടെ അഖിലേന്ത്യാ തലത്തിൽ സ്ഥാപിത വൈദ്യുതി ഉത്പാദന ശേഷി 6,19,066 മെഗാവാട്ട് ആയി കണക്കാക്കപ്പെടുന്നു. ഇതിൽ 2,38,150 മെഗാവാട്ട് കൽക്കരി, 25,735 മെഗാവാട്ട് വാതകം, 63,301 മെഗാവാട്ട് ജലവൈദ്യുതി,16,880 മെഗാവാട്ട് ന്യൂക്ലിയർ, 2,75,000 മെഗാവാട്ട് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ എന്നിവ ഉൾപ്പെടുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തിയ 19-ാമത് ഇലക്ട്രിക് പവർ സർവേ പ്രകാരം പ്രതീക്ഷിക്കുന്ന വൈദ്യുതി ആവശ്യകത ഇതിന് നിറവേറ്റാനാകും.

രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അയൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനും രാജ്യത്തിനകത്ത് ധാരാളം ലഭ്യമായ പുനരുപയോഗ ഊർജ്ജത്തിന്റെ പങ്ക് വർദ്ധിപ്പിക്കുക എന്നതിനാണ് ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത് .

കേന്ദ്ര വൈദ്യുതി-പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീ ആർ. കെ. സിംഗ് ഇന്ന് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

 
RRTN/SKY
 
*****
 
 
 .

(रिलीज़ आईडी: 1706977) आगंतुक पटल : 307
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Manipuri