ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കുട്ടികളിലെ ഇമ്മ്യൂണൈസേഷൻ
Posted On:
15 MAR 2021 2:39PM by PIB Thiruvananthpuram
ന്യൂഡൽഹി , മാർച്ച് 15, 2021
എച്ച് എം ഐ എസ് കണക്ക് പ്രകാരം 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള കാലയളവിൽ 92.58% കുട്ടികൾക്ക് പൂർണ്ണമായും വാക്സിൻ നൽകിയിട്ടുണ്ട് .എങ്കിലും പലവിധ കാരണങ്ങളാൽ കുട്ടികളിൽ വാക്സിനേഷൻ ഡോസ് പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇമ്മ്യൂണൈസേഷന്റെ പ്രയോജനത്തെ പറ്റിയുള്ള അവബോധമില്ലായ്മ , രോഗപ്രതിരോധ വാക്സിൻ എടുത്താൽ ദോഷഫലങ്ങൾ ഉണ്ടാകും എന്ന തെറ്റിദ്ധാരണ, കുട്ടികളുടെ യാത്ര, വാക്സിൻ എടുക്കുന്നത് നിരസിക്കൽ, കൃത്യമായ കാലയളവിൽ വാക്സിൻ നൽകാതിരിക്കൽ എന്നിവ പൂർണമായി വാക്സിനേഷൻ നടപ്പാക്കാനാകാത്തതിനുള്ള ചില കാരണങ്ങളാണ്.
വാക്സിനേഷൻ ഇടയ്ക്ക് നിർത്തി വയ്ക്കുകയോ എടുക്കാതിരിക്കുകയോ ചെയ്ത കുട്ടികളെ ഉൾപ്പെടുത്തുന്നതിന് പ്രത്യേകം വാക്സിനേഷൻ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
കൂടാതെ ഇലക്ട്രോണിക്, അച്ചടി, സാമൂഹ്യ മാധ്യമങ്ങൾ വഴി ബോധവൽക്കരണം, സാമൂഹിക കൂട്ടായ്മകൾ, സമുദായ പ്രവർത്തനങ്ങൾ, എ എൻ എം,ആശാ പ്രവർത്തകർ എന്നിവർ വഴി നേരിട്ട് വ്യക്തിപരമായ ആശയ വിനിമയം,മാധ്യമങ്ങൾ എന്നിവ വഴി നയതന്ത്രപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ സഹ മന്ത്രി ശ്രീ അശ്വനികുമാർ ചൗബെ ഇന്ന് ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം
IE/SKY
(Release ID: 1704904)
Visitor Counter : 309