രാജ്യരക്ഷാ മന്ത്രാലയം

സ്വകാര്യമേഖലയും ആയി സഹകരിച്ച് സൈനിക് സ്കൂളുകൾ.

Posted On: 10 MAR 2021 3:01PM by PIB Thiruvananthpuram



ന്യൂഡൽഹി , മാർച്ച് 10,2021


എൻ ജി ഓ കൾ / സ്വകാര്യ സ്കൂളുകൾ/ സംസ്ഥാനങ്ങൾ എന്നിവയുമായി സഹകരിച്ച് രാജ്യത്ത് സൈനിക് സ്കൂളുകൾ സ്ഥാപിക്കുന്നതിനായി ഒരു പുതിയ പദ്ധതി കൊണ്ടുവരാൻ ഗവൺമെന്റ് ആലോചിക്കുന്നു.
സൈനിക സ്കൂളുകളുടെ ധാർമികത,മൂല്യ സമ്പ്രദായം,ദേശീയബോധം എന്നിവയോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ള ഗവൺമെന്റ്/ സ്വകാര്യ സ്കൂളുകൾ/ എൻജിഒകൾ എന്നിവരുടെ പങ്കാളിത്തത്തോടെ സ്കൂളുകളിൽ 'സിബിഎസ്ഇ പ്ലസ്' തലത്തിലുള്ള വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

നിലവിലുള്ള/ വരാനിരിക്കുന്ന സ്കൂളുകളെ സൈനിക സ്കൂൾ പാഠ്യപദ്ധതിയ്ക്ക് അനുസൃതമായി പ്രവർത്തിപ്പിക്കാൻ ആണ് പദ്ധതി വിഭാവനം ചെയ്യുന്നത്. സൈനിക സ്കൂൾ സൊസൈറ്റിയുമായി ഈ സ്കൂളുകൾ അഫിലിയേറ്റ് ചെയ്യാനും ഉദ്ദേശമുണ്ട്.


 ലോക്സഭയിൽ ഇന്ന് ശ്രീ കൃപാനാഥ് മല്ല ഉൾപ്പെടെയുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ ശ്രീപദ് നായിക് എഴുതി നൽകിയ മറുപടിയിലാണ്  ഇക്കാര്യം വ്യക്തമാക്കിയത്

 

IE/SKY



(Release ID: 1703896) Visitor Counter : 144


Read this release in: English , Urdu , Punjabi