കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

കോംപറ്റീഷൻ ലോയുടെ സാമ്പത്തികശാസ്ത്രം എന്ന വിഷയത്തെ അധികരിച്ചുള്ള ആറാമത് ദേശീയ സമ്മേളനം കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ചു

Posted On: 05 MAR 2021 4:20PM by PIB Thiruvananthpuram


ന്യൂഡൽഹി , മാർച്ച് 05,2021




 കോംപറ്റീഷൻ ലോയുടെ സാമ്പത്തികശാസ്ത്രം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ആറാമത് ദേശീയ സമ്മേളനം   കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിർൿച്വൽ രീതിയിൽ  ഇന്ന് സംഘടിപ്പിച്ചു

പതിനഞ്ചാം ധനകാര്യ കമ്മീഷൻ ചെയർമാൻ ശ്രീ എൻ കെ സിംഗ്  സമ്മേളനത്തിൽ  മുഖ്യപ്രഭാഷണം നടത്തി. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചേയർപേഴ്സൺ ശ്രീ അശോക് കുമാർ ഗുപ്ത പ്രത്യേക പ്രഭാഷണവും നിർവഹിച്ചു


 ഓഹരി വിറ്റഴിക്കൽ, സ്വകാര്യവൽക്കരണ നടപടികൾ  എന്നിവ വിലയേറിയ സാമ്പത്തിക വിഭവങ്ങളെ ഫലപ്രദമായി വിനിയോഗിക്കുന്നതിനും, മുൻഗണ തിരിച്ചു   അടിസ്ഥാന -സാമൂഹിക  സൗകര്യങ്ങൾ അടക്കമുള്ള  മൂലധന ചെലവുകൾ സാധ്യമാക്കുന്നതിന് ഭരണകൂടത്തിന് കൂടുതൽ വഴികൾ സൃഷ്ടിക്കുന്നതിനും,   മികച്ച മത്സരം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്ന് ശ്രീ എൻ കെ സിംഗ് തന്റെ മുഖ്യ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി  



 മികച്ച വളർച്ചക്കുള്ള ചാലക ശക്തിയായി വിപണികൾ മാറണമെങ്കിൽ, ആരോഗ്യപരമായ മത്സരത്തിൽ അധിഷ്ഠിതമായുള്ള  അവയുടെ മെച്ചപ്പെട്ട പ്രവർത്തനം കൂടിയേ തീരൂ എന്ന് ശ്രീ അശോക് കുമാർ ഗുപ്ത ചൂണ്ടിക്കാട്ടി   


(Release ID: 1702721) Visitor Counter : 170


Read this release in: English , Urdu , Hindi