ശാസ്ത്ര സാങ്കേതിക മന്ത്രാലയം

ജനങ്ങൾ, തൊഴിലുകൾ, സാമ്പത്തികരംഗം എന്നിവയെ സുരക്ഷിതമാക്കാൻ എല്ലാ മേഖലകളിലും ശാസ്ത്ര, സാങ്കേതികവിദ്യ ഉപയോഗിക്കുക

Posted On: 02 MAR 2021 12:03PM by PIB Thiruvananthpuram



ന്യൂഡൽഹി, മാർച്ച് 02,2021


 കഴിഞ്ഞവർഷം   മഹാമാരിയുടെ കെടുതികളിലൂടെ കടന്നു പോയ ലോകത്തിന് , ശാസ്ത്രവും ശാസ്ത്ര സമൂഹവും പ്രതീക്ഷയും വെളിച്ചവും പകർന്നതായി IBM റിസർച്ച് ഇന്ത്യ ഡയറക്ടറും, IBM ഇന്ത്യ, ദക്ഷിണേഷ്യ CTO യുമായ ഡോ. ഗാർഗി ബി ദാസ് ഗുപ്‌ത  .

ദേശീയ ശാസ്ത്ര ദിനത്തിൽ സംഘടിപ്പിച്ച പ്രത്യേക പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അവർ. എല്ലാ മേഖലകളിലും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നത് വഴി ജനങ്ങളെയും, തൊഴിലുകളും, സാമ്പത്തിക രംഗത്തെ തന്നെയും  സുരക്ഷിതമായി പരിപാലിക്കാൻ സാധിക്കുമെന്നും ഡോ. ഗാർഗി ബി  ദാസ് ഗുപ്‌ത  ചൂണ്ടിക്കാട്ടി.


WEF അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തെ പറ്റി സംസാരിക്കവേ, പുതുതായി തിരിച്ചറിയപ്പെട്ട 5 തൊഴിൽ ക്ലസ്റ്ററുകൾ അവർ ചൂണ്ടിക്കാട്ടി. ഡാറ്റയും നിർമ്മിത ബുദ്ധിയും, എൻജിനീയറിങ് ആൻഡ് ക്ലൗഡ്, ഉൽപ്പന്ന വികസനം, ആളുകളും വിൽപ്പനയും, വിപണനം  എന്നിവയാണവ.

നമ്മുടെ നയങ്ങളിൽ മാറ്റം വരുത്തേണ്ട സമയം സമാഗതമായതായി   ഓർമ്മിപ്പിച്ച അവർ, അതുവഴി ശാസ്ത്രത്തിന് പ്രത്യേകിച്ചും ഡാറ്റാ സയൻസിന് എല്ലാ മേഖലകളിലേക്കും വ്യാപിക്കാനും, ഡിജിറ്റൽ രൂപത്തിലേക്ക് മാറാനും, മനുഷ്യ കേന്ദ്രീകൃതമായി പ്രവർത്തിക്കാനും സാധിക്കുമെന്നും ചൂണ്ടിക്കാട്ടി .


 അടുത്ത പത്തു വർഷത്തേക്ക് കൂടുതൽ സാധ്യതകളുള്ള തൊഴിലുകളെ   പറ്റി സംസാരിക്കവേ, ഡാറ്റായും നിർമിതബുദ്ധിയും അതിവേഗം വളർച്ച പ്രാപിക്കുന്ന  മേഖലയാണെന്നും, അത്കൊണ്ടു തന്നെ വിദ്യാലയങ്ങളിലും, കോളേജുകളിലും, സർവകലാശാലകളിലും പാഠ്യപദ്ധതിയുടെ  ഭാഗമായി ഇത് മാറണമെന്നും ഡോ. ഗാർഗി ബി . ദാസ് ഗുപ്‌ത ഓർമിപ്പിച്ചു 

 

IE/SKY



(Release ID: 1701929) Visitor Counter : 105


Read this release in: English , Urdu , Hindi , Bengali