ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യയുടെ കോവിഡ് വാക്സിൻ ശാസ്ത്രരംഗത്തെ കുതിച്ചുചാട്ടം: ഉപരാഷ്ട്രപതി
प्रविष्टि तिथि:
04 JAN 2021 2:15PM by PIB Thiruvananthpuram
ഇന്നലെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് രണ്ട് കോവിഡ് വാക്സിനുകൾക്ക് അനുമതി നൽകിയതിനെ പ്രശംസിച്ച ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു, മാനവ രാശിക്ക് തന്നെ ഉപയോഗപ്പെടുന്ന തരത്തിൽ ശാസ്ത്ര രംഗത്ത് ഇന്ത്യയുടെ കുതിച്ചുചാട്ടം ആണിതെന്ന് അഭിപ്രായപ്പെട്ടു. ആത്മ നിർഭർ ഭാരത് ദൗത്യം ഇന്ത്യക്കാർക്ക് മാത്രമല്ല ലോകത്തിന് തന്നെ എങ്ങനെ ഉപകാരപ്രദമാകുന്നു എന്നതിനുള്ള തെളിവാണ് ഇതെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിൽ കുറിച്ചു.
വൈറസിന്റെ സമഗ്ര സവിശേഷതകൾക്ക് അനുസൃതമായി, തനത് സവിശേഷതകളോട് കൂടിയതാണ് ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവാക്സിൻ. ശാസ്ത്രജ്ഞരുടെ ഏകോപനത്തിലൂടെ വാക്സിൻ കണ്ടുപിടിക്കാനായത് ശാസ്ത്രത്തിന്റെ നേട്ടമായി അദ്ദേഹം വിശദമാക്കി. ആവശ്യമായവർക്ക് എല്ലാം വാക്സിൻ ലഭ്യമായി കഴിഞ്ഞതിനു ശേഷം ആഘോഷങ്ങൾ നടത്താമെങ്കിലും ഈ ശുഭ നിമിഷത്തിൽ സന്തോഷിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കുറിച്ചു.
***
(रिलीज़ आईडी: 1686025)
आगंतुक पटल : 300