ആഭ്യന്തരകാര്യ മന്ത്രാലയം

അണ്‍ലോക്ക് -3 കാലയളവില്‍ വ്യക്തികളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും തടസ്സമില്ലാതെ സഞ്ചാരം അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു

 ചിലയിടങ്ങളിൽ ജില്ലാ ഭരണകൂടങ്ങള്‍ / സംസ്ഥാന സര്‍ക്കാരുകള്‍ പ്രാദേശിക തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഡിഎംഎ (ദുരന്ത നിവാരണ നിയമം), 2005 ലെ വ്യവസ്ഥകള്‍ക്ക് കീഴിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനം

Posted On: 22 AUG 2020 6:32PM by PIB Thiruvananthpuram

 

 നിലവിലുള്ള അണ്‍ലോക്ക് -3 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കിടയില്‍ വ്യക്തികളുടെയും ചരക്കുകളുടെയും സേവനങ്ങളുടെയും അന്തര്‍ സംസ്ഥാന, അന്തര്‍ സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. വിവിധ ജില്ലകളും സംസ്ഥാനങ്ങളും പ്രാദേശിക തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി നടത്തിയ ആശയവിനിമയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. അത്തരം നിയന്ത്രണങ്ങള്‍ ചരക്കുകളുടെയും സേവനങ്ങളുടെയും അന്തര്‍സംസ്ഥാന മുന്നേറ്റത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും വിതരണ ശൃംഖലയെ ബാധിക്കുകയും ചെയ്യുന്നു. ഇത് സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും തൊഴിലിനെയും തടസ്സപ്പെടുത്തുന്നു. കൂടാതെ ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണത്തെ ബാധിക്കുകയും ചെയ്യുന്നു.

 പ്രാദേശിക തലത്തില്‍ ജില്ലാ ഭരണകൂടങ്ങളോ സംസ്ഥാനങ്ങളോ ഏര്‍പ്പെടുത്തിയ ഇത്തരം നിയന്ത്രണങ്ങള്‍, ദുരന്തനിവാരണ നിയമം 2005 ലെ വ്യവസ്ഥകള്‍ പ്രകാരം ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

 അണ്‍ലോക്ക് -3 നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്ന 2020 ജൂലൈ 29 ലെ മന്ത്രാലയത്തിന്റെ ഉത്തരവിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്ന, കേന്ദ്ര ആഭ്യന്തരസെക്രട്ടറി ചീഫ്സെക്രട്ടറിമാർക്ക് അയച്ച കത്തിൽ, വ്യക്തികളുടെയും ചരക്കുകളുടെയും അന്തര്‍-സംസ്ഥാന, അന്തര്‍-സംസ്ഥാന നീക്കത്തിന് യാതൊരു നിയന്ത്രണവുമില്ലെന്ന് ആവര്‍ത്തിക്കുന്നു. അത്തരം പ്രവർത്തനങ്ങള്‍ക്ക് പ്രത്യേക അനുമതിയോ അംഗീകാരമോ ഇ-പെര്‍മിറ്റോ ആവശ്യമില്ല. അയല്‍രാജ്യങ്ങളുമായുള്ള ഉടമ്പടി പ്രകാരം അതിര്‍ത്തി കടന്നുള്ള വ്യാപാരത്തിനായി വ്യക്തികളുടെയും ചരക്കുകളുടെയും ചലനം ഇതില്‍ ഉള്‍പ്പെടുന്നതായും മന്ത്രാലയം അറിയിച്ചു.
........



(Release ID: 1647936) Visitor Counter : 219


Read this release in: English