കൃഷി മന്ത്രാലയം

പി.എം.-കിസാന്‍ പദ്ധതിക്ക് ഇന്ന്ഒരുവര്‍ഷം പൂര്‍ത്തിയായി

Posted On: 22 FEB 2020 12:37PM by PIB Thiruvananthpuram


പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍നിധിക്ക് കീഴില്‍ 8 കോടി
46 ലക്ഷത്തിലധികം കര്‍ഷകര്‍
ഗുണഭോക്താക്കള്‍ക്ക് എല്ലാവര്‍ഷവും 3 ഘട്ടമായി
കേന്ദ്ര ഗവണ്‍മെന്റ് 6,000 രൂപ കൈമാറുന്നു

 

    പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം-കിസാന്‍) എന്ന പേരിലുള്ള പുതിയകേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് ഇന്ന്ഒരുവര്‍ഷം പൂര്‍ത്തിയായി. കര്‍ഷകരുടെവരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെരാജ്യത്തെ കൃഷിഭൂമിയുള്ളഎല്ലാകര്‍ഷകകുടുംബങ്ങള്‍ക്കുംസഹായധനം നല്‍കുന്നതിനാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിക്ക് കീഴില്‍ നാലുമാസത്തിലൊരിക്കല്‍ 2,000 രൂപ നിരക്കില്‍ഒരുവര്‍ഷംമൂന്നുപ്രാവശ്യമായി 6000 രൂപ കര്‍ഷകരുടെഅക്കൗണ്ടില്‍ നേരിട്ട്‌കൈമാറ്റംചെയ്യുന്നു. ഉയര്‍ന്ന വരുമാനനിരക്കുമായി ബന്ധപ്പെട്ട് ചിലഒഴിവാക്കല്‍വ്യവസ്ഥകളുംഇതില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെഗോരഖ്പൂരില്‍ നടന്ന ബൃഹത്തായ പരിപാടിയില്‍വച്ച് 2019 ഫെബ്രുവരി 24ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയാണ് പരിപാടിയുടെ ഔപചാരികമായഉദ്ഘാടനം നടത്തിയത്.


    2018 ജനുവരിഒന്നുമുതല്‍ പദ്ധതിക്ക് പ്രാബല്യമുണ്ടായിരുന്നു. യോഗ്യതയുടെഅടിസ്ഥാനത്തില്‍ഗുണഭോക്താക്കളെകണ്ടെത്തുന്നതിനുള്ളഅവസാനതീയതി 2019 ഫെബ്രുവരിഒന്നായിരുന്നു. ഗുണഭോക്താക്കളെകണ്ടെത്തുന്നതിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തംസംസ്ഥാന/കേന്ദ്ര ഭരണപ്രദേശഗവര്‍ണമെന്റുകള്‍ക്കാണ്. https://www.pmkisan.gov.in/എന്ന ഒരുപോര്‍ട്ടല്‍ ഈ പദ്ധതിക്ക് വേണ്ടിആരംഭിക്കുകയുംചെയ്തു. പി.എം-കിസാന്‍ വെബ്പോര്‍ട്ടലില്‍ അപ്ലോഡ്‌ചെയ്യുന്ന വിവരങ്ങളുടെഅടിസ്ഥാനത്തിലായിരിക്കുംഗുണഭോക്താക്കള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്.
    ആദ്യഘട്ടമായി പദ്ധതിയില്‍രാജ്യത്ത്അങ്ങോളമിങ്ങോളമുള്ളരണ്ട് ഹെക്ടര്‍വരെകൃഷിയോഗ്യമായ ഭൂമിയുള്ളചെറുകിടഇടത്തരംകര്‍ഷകകുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായമാണ്‌ലഭ്യമാക്കിയത്. പിന്നീട് 2019 ജൂണ്‍ ഒന്നുമുതല്‍രാജ്യത്തെ എല്ലാകര്‍ഷകരേയും പദ്ധതിക്ക് കീഴില്‍കൊണ്ടുവരുന്നതിനായിഇതിന്റെ പരിധി വര്‍ദ്ധിപ്പിച്ചു. അവസാന വിലയിരുത്തല്‍വര്‍ഷം നല്‍കിയആദായനികുതിയുടെഅടിസ്ഥാനത്തില്‍ സമ്പന്നരായ കര്‍ഷകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, ചാര്‍ട്ടേഡ്അക്കൗണ്ടന്റുമാര്‍തുടങ്ങിയ പ്രൊഫഷണലുകളെയുംകുറഞ്ഞപക്ഷം 10,000 രൂപ പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷന്‍കാരേയും (എം.ടി.എസ്/ക്ലാസ് നാല്/ഗ്രൂപ്പ് ഡി തൊഴിലാളികള്‍ക്കംഇളവ് നല്‍കിയിട്ടുണ്ട്.പദ്ധതിയില്‍ നിന്നുംഒഴിവാക്കി. ഭൂമിയുടെഉടമസ്ഥാവകാശംസാമുദായികാടിസ്ഥാനത്തിലുള്ളവടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍,  വനത്തില്‍കഴിയുന്നവര്‍, ഭൂമിറെക്കാര്‍ഡുകള്‍ പുതുക്കാത്തതും ഭൂമികൈമാറ്റംചെയ്യുന്നതിന് നിയന്ത്രണങ്ങളുള്ളതുമായജാര്‍ഖണ്ഡ്എന്നിവിടങ്ങളിലേക്ക് പ്രത്യേകവ്യവസ്ഥകള്‍ഉണ്ടാക്കിയിട്ടുണ്ട്. 
    പദ്ധതിയില്‍ചേരുന്നതിനായികര്‍ഷകര്‍, റവന്യു ഉദ്യോഗസ്ഥന്‍/ സംസ്ഥാന ഗവണ്‍മെന്റ് നാമനിര്‍ദ്ദേശംചെയ്യുന്ന നോഡല്‍ഓഫീസര്‍ (പി.എം-കിസാന്‍) എന്നിവരെസമീപിക്കണം. പോര്‍ട്ടലിലെ ഫാര്‍മേഴസ്‌കോര്‍ണറിലൂടെകര്‍ഷകര്‍ക്ക്‌സ്വയംരജിസ്ട്രേഷനും നടത്താം. തങ്ങളുടെആധാര്‍വിവരങ്ങള്‍/ കാര്‍ഡ്എന്നിവയുടെഅടിസ്ഥാനത്തില്‍ പോര്‍ട്ടലിലെകര്‍ഷകകോര്‍ണറിലൂടെകര്‍ഷകര്‍ക്ക് പി.എം-കിസാനിലെവിവരങ്ങളില്‍തങ്ങളുടെ പേരുകളില്‍തിരുത്തല്‍വരുത്താം. പോര്‍ട്ടലിലെകര്‍ഷകകോര്‍ണറിലൂടെകര്‍ഷകര്‍ക്ക്തങ്ങളുടെ പണമിടപാടിന്റെവിവരങ്ങളുംഅറിയാനാകും. ഗ്രാമാടിസ്ഥാനത്തിലുള്ളഗുണഭോക്താക്കളുടെവിശദാംശങ്ങളുംകര്‍ഷകകോര്‍ണറില്‍ലഭ്യമാണ്.


    ഫീസ്‌വാങ്ങിക്കൊണ്ട് പദ്ധതിയില്‍കര്‍ഷകരെരജിസ്റ്റര്‍ചെയ്യുന്നതിന് പൊതുസേവന കേന്ദ്രങ്ങളെയുംചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പൊതുസേവന കേന്ദ്രങ്ങളില്‍മുകളില്‍ പറഞ്ഞ കര്‍ഷകകോര്‍ണറിലെസൗകര്യങ്ങളുംലഭിക്കും. 2015-16ലെ കാര്‍ഷിക സെന്‍സസ് കണക്കുപ്രകാരം ഈ പദ്ധതിക്ക് കീഴില്‍മൊത്തം 14 കോടിഗുണഭോക്താക്കള്‍ഉള്‍പ്പെടും. പി.എം. കിസാന്‍ പോര്‍ട്ടലില്‍സംസ്ഥാന നോഡല്‍ഓഫീസര്‍ പേര് രജിസ്റ്റര്‍ചെയ്തുകഴിഞ്ഞാല്‍ നാലുമാസത്തിലൊരിക്കല്‍ ആനുകൂല്യംലഭിക്കുന്നതിന് ഗുണഭോക്താക്കള്‍അര്‍ഹരാകും. പരിശോധനകള്‍ക്കായികേന്ദ്ര കാര്‍ഷികകര്‍ഷകക്ഷേമമന്ത്രാലയംആഴ്ചയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക്ക്‌ഐ.വി.ആര്‍.എസ് അധിഷ്ഠിതഹെല്‍പ്പ്ലൈനുംആരംഭിച്ചിട്ടുണ്ട്. തങ്ങളുടെ അപേക്ഷയുടെസ്ഥിതി അറിയാന്‍ കര്‍ഷകര്‍ക്ക് 1800-11-5526 ലോ അല്ലെങ്കില്‍ 155261 എന്ന നമ്പരിലോ വിളിച്ച് അന്വേഷിക്കാം. അതിന് പുറമെകര്‍ഷകര്‍ക്ക്ഇപ്പോള്‍pmkisan_ict[at]gov[dot]inഎന്ന ഇ-മെയിലില്‍ പി.എം. കിസാന്‍ ടീമുമായി ബന്ധപ്പെടാം. കര്‍ഷകര്‍ക്ക് അപേക്ഷയിലെവിശദാംശങ്ങള്‍ശരിയാക്കുന്നതിനായിസംസ്ഥാന ഗവണ്‍മെന്റുകളും നിശ്ചിതസമയങ്ങളില്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യംഉറപ്പാക്കുന്നതിനുംഇരട്ടിപ്പ്ഒഴിവാക്കുന്നതിനുമായികുടിശികയുള്ളതോഅല്ലെങ്കില്‍ 2019 ഡിസംബര്‍ഒന്നിന് ശേഷമുള്ളതോ ആയ എല്ലാഗഢുക്കളുംഗുണഭോക്താക്കളുടെ ആധാര്‍ ബന്ധിത ബാങ്ക്‌വിവരങ്ങളുടെഅടിസ്ഥാനത്തില്‍ മാത്രമായിരിക്കും നല്‍കുക.  അസ്സം, മേഘാലയ, ജമ്മു കാശ്മീര്‍, ലഡാക്ക്എന്നിവയെഇതില്‍ നിന്നും 2020 മാര്‍ച്ച് 31 വരെഒഴിവാക്കിയിട്ടുണ്ട്.


    ഇതുവരെകേന്ദ്ര ഗവണ്‍മെന്റ് 50,850 കോടിരൂപ വിതരണംചെയ്തിട്ടുണ്ട്. 2015 -16 ലെ കാര്‍ഷിക സെന്‍സസിന്റെ അടിസ്ഥാനത്തില്‍ഈപദ്ധതിക്ക് കീഴില്‍മൊത്തം 14 കോടിഗുണഭോക്താക്കളാണ്‌വരിക. 2020 ഫെബ്രുവരി20വരെ പി.എം.-കിസാന്‍ പോര്‍ട്ടലില്‍സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ഗവണ്‍മെന്റുകള്‍ അപ്ലോഡ്‌ചെയ്തിട്ടുള്ളഗുണഭോക്താക്കളുടെവിവരങ്ങളുടെഅടിസ്ഥാനത്തില്‍ 8.46 കോടികര്‍ഷകകുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. 


    നിലവിലെ കണക്കനുസരിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഒഴികെമറ്റുള്ളസംസ്ഥാനങ്ങളില്‍മൊത്തം 8,12,13,267ഗുണഭോക്താക്കളാണ് പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 1,87,64,926 ഗുണഭോക്താക്കള്‍രജിസ്റ്റര്‍ചെയ്ത ഉത്തര്‍പ്രദേശിനാണ്ഒന്നാംസ്ഥാനം. രണ്ടാമതായി 84,59,187 ഗുണഭോക്താക്കള്‍രജിസ്റ്റര്‍ചെയ്തമഹാരാഷ്ട്രയാണുള്ളത്. നിലവിലെ കണക്കനുസരിച്ച്‌കേരളത്തില്‍ 27,73,306 ഗുണഭോക്താക്കളാണ്‌രജിസ്റ്റര്‍ചെയ്തിട്ടുള്ളത്.
പദ്ധതിയുടെകാര്യക്ഷമമായ നടത്തിപ്പിനായിസമഗ്രമായഒരു നിരീക്ഷണസംവിധാനം ഒരുക്കിയിട്ടുണ്ട്. പദ്ധതിയില്‍ ആവശ്യമായ പുതുക്കലുകള്‍ നടത്തുന്നതിനായികേന്ദ്രത്തില്‍കേന്ദ്ര ധനകാര്യ, കൃഷി, ഭൂവിഭവ മന്ത്രിമാര്‍ഉള്‍പ്പെടുന്ന ഒരുഉന്നതതല കമ്മിറ്റി നിലനില്‍ക്കുന്നുണ്ട്. കാബിനറ്റ്‌സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ എക്സ്പെന്‍ഡിച്ചര്‍, കാര്‍ഷിക, സഹകരണവുംകര്‍ഷകക്ഷേമവും ഭൂവിഭവംഎന്നീവകുപ്പുകളിലെയുംഇലക്ട്രോണിക്സ്ആന്റ്‌വിവരസാങ്കേതികവിദ്യ മന്ത്രാലയംഎന്നിവിടങ്ങളിലെസെക്രട്ടറിമാര്‍അംഗങ്ങളുമായദേശീയതലത്തിലുള്ള  പുനരവലോകന കമ്മിറ്റി സമയാസമയം പദ്ധതിയുടെ നടത്തിപ്പ്അവലോകനം ചെയ്യുകയും നിരീക്ഷിക്കുകയുംചെയ്യുന്നുണ്ട്. ജോയിന്റ്‌സെക്രട്ടറിതലത്തിന് കീഴിലുള്ളകേന്ദ്ര പദ്ധതി നിരീക്ഷണയൂണിറ്റ്പദ്ധതിയുടെ നടത്തിപ്പ്, പ്രചാരണംഎന്നിവ നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന/കേന്ദ്രഭരണപ്രദേശതലത്തില്‍ നോഡല്‍വകുപ്പുംകേന്ദ്ര പദ്ധതി നിരീക്ഷണയൂണിറ്റും പദ്ധതിയുടെ നടത്തിപ്പ് നിരന്തരം നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാന, ജില്ലാതലത്തില്‍ നിരീക്ഷണകമ്മിറ്റികളുള്ളതിന് പുറമെസംസ്ഥാന ജില്ലാതല പരാതിപരിഹാര കമ്മിറ്റികളുമുണ്ട്.
AM MRD 
***


(Release ID: 1604259) Visitor Counter : 161


Read this release in: English , Hindi , Tamil