ധനകാര്യ മന്ത്രാലയം
സാമൂഹ്യ സേവനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക ജി.ഡി.പിയുടെ 7.7% ആയി വര്‍ദ്ധിച്ചെന്ന് സാമ്പത്തിക സര്‍വേ
Posted On:
31 JAN 2020 1:13PM by PIB Thiruvananthpuram
2014- 2015 നും 2019-2020 നും ഇടയിലുള്ള കാലയളവില്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നിവയടക്കമുള്ള സാമൂഹ്യ സേവനങ്ങള്‍ക്കുള്ള ചെലവില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന് (ജി.ഡി.പി) ആനുപാതികമായി 1.5% പോയിന്റ് വര്‍ദ്ധനയുണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ വ്യക്തമാക്കുന്നു.
2014- 15 ല്‍ സാമൂഹ്യ സേവനങ്ങള്‍ക്കായി ചെലവാക്കിയ തുക 7.68 ലക്ഷം കോടി രൂപ ആയിരുന്നത് 2019-20 ല്‍ 15.79 ലക്ഷം കോടി രൂപ ആയി വര്‍ദ്ധിച്ചു.മൊത്തം ആഭ്യന്തര ഉല്‍പ്പാദത്തിന് ആനുപാതികമായി 1.5% പോയിന്റ് വര്‍ദ്ധനയാണ് ഈ മേഖലയിലെ ചെലവിലുണ്ടായത്. ആരോഗ്യ മേഖലയിലുള്ള ചെലവ് ജി.ഡി.പിയുടെ 1.2% ആയിരുന്നത് ഇക്കാലയളവില്‍ 1.6% ആയി വര്‍ദ്ധിച്ചു. വിദ്യാഭ്യാസ മേഖലയിലെ ചിലവ് 2014-15 കാലയളവില്‍ ജി.ഡി.പി യുടെ 2.8 % ആയിരുന്നത് 2019-20 ല്‍ 3.1 % ആയി.
മാനവ വികസന സൂചികയില്‍ 2017 ല്‍ 130-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2018 ല്‍ 0.647 എന്ന മൂല്യത്തോടെ 129-ാം സ്ഥാനത്തെത്തി. മാനവ വികസന സൂചികയില്‍ പ്രതിവര്‍ഷം 1.34 % ശരാശരി വളര്‍ച്ചയോടെ ഏറ്റവും വേഗത്തില്‍ പുരോഗമിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇക്കാര്യത്തില്‍ മറ്റു ബ്രിക്‌സ് രാജ്യങ്ങളായ ചൈന(0.95), ദക്ഷിണാഫ്രിക്ക (0.78), റഷ്യ (0.69), ബ്രസീല്‍ എന്നിവയെക്കാള്‍ മുമ്പിലാണ് ഇന്ത്യ.
AM/ MRD
(Release ID: 1601413)
Visitor Counter : 66