പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ന്യൂഡല്‍ഹിയില്‍ നാഷണല്കേഡറ്റ്കോറിന്റെറാലിയില് പങ്കെടുത്തു ; യുവഇന്ത്യയുടെഅഭിലാഷങ്ങള് പൂര്‍ത്തീകരിക്കാന്‍ യുവത്വമുള്ള മനോഭാവവുംചിന്തയുംവേണമെന്ന്ആഹ്വാനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
28 JAN 2020 4:05PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഇന്ന്ഡല്ഹിയില് നാഷണല്കേഡറ്റ്കോറിന്റെ (എന്‍.സി.സി) റാലിയില്‍ പങ്കെടുത്തു.
റാലിയില്ഗാര്ഡ്ഓഫ്ഓണര് പരിശോധിച്ച പ്രധാനമന്ത്രി വിവിധ എന്‍. സി.സി സംഘങ്ങളുടെയുംസൗഹൃദ, അയല്‍പ്പക്ക രാജ്യങ്ങളില്‍ നിന്നുള്ളകേഡറ്റുകളുടെയുംമാര്ച്ച് പാസ്റ്റ്അവലോകനം ചെയ്തു. സാംസ്കാരിക പ്രകടനങ്ങളോടൊപ്പം എന്‍.സി.സി കേഡറ്റുകള്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ സാഹസികകായികവിനോദങ്ങള്, സംഗീതം, അവതരണകലഎന്നിവയിലെതങ്ങളുടെകഴിവുകള്അവതരിപ്പിച്ചു. മികച്ച എന്‍.സി.സി കേഡറ്റുകള്ക്കുള്ളഅവാര്ഡുകള് പ്രധാനമന്ത്രി വിതരണംചെയ്തു.
അച്ചടക്കം, നിശ്ചയദാര്‍ഢ്യം, രാജ്യത്തിനായുള്ളയുവാക്കളുടെസമര്പ്പണംഎന്നിവശക്തിപ്പെടുത്തുന്നതിന് എന്‍.സി.സി മികച്ച വേദിയാണ് നല്കുന്നതെന്ന്സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അത്തരംമൂല്യങ്ങള്രാജ്യത്തിന്റെവികസനത്തിന് സഹായിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജനസംഖ്യയില്‍ 65 ശതമാനത്തില്കൂടുതല് പേര് 35 വയസ്സില്താഴെയുള്ളഇന്ത്യലോകത്തിലെയുവത്വമുള്ളരാജ്യങ്ങളിലൊന്നാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. 'ഇക്കാര്യത്തില്‍ നമുക്ക്അഭിമാനമുണ്ട്. അതേസമയംചിന്തയിലും ഈ ചെറുപ്പംസൂക്ഷിക്കേണ്ടതുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.'കാലതാമസംവരുത്തുന്നതിനും പ്രശ്നങ്ങള്‍ക്ക് ഉടനടിയുള്ള പരിഹാരത്തിനുംഇടമുണ്ടാവില്ലെന്നാണ്ഇത്അര്ത്ഥമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'ഇതാണ്ഒരുയുവ മനസ്സ് ആഗ്രഹിക്കുന്നത്, ഇതാണ്ഒരുയുവഇന്ത്യ', അദ്ദേഹം പറഞ്ഞു.
ഭൂതകാലത്തെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോഴും വര്‍ത്തമാനകാലത്തെ അത്യാവശ്യങ്ങള്‍ നിറവേറ്റുമ്പോഴും, ഭാവിയിലെ നമ്മുടെ അഭിലാഷങ്ങള്‍ക്കായി നാം പ്രവര്‍ത്തിക്കണം. യുവഊര്ജ്ജത്തോടെയും മനസ്സോടെയുംഇന്ത്യഇന്ന്മുന്നേറുകയാണെന്ന്അദ്ദേഹം പറഞ്ഞു. 'ഇന്ന്ഇന്ത്യക്ക്യുവത്വമുള്ള മനോഭാവവുംഹൃദയവുമുണ്ട്. അതുകൊണ്ടാണ്അത് ഭീകരരുടെ ക്യാമ്പുകളില്‍ നേരിട്ട്സര്ജിക്കല്സ്ട്രൈക്കുകള്, വ്യോമ ആക്രമണങ്ങള്എന്നിവ നടത്തുന്നത്'. എല്ലാവരെയുംഒപ്പംകൊണ്ടുപോകുകയുംആരെയും പിന്നിലുപേക്ഷിക്കാതെയും പുരോഗതി കൈവരിക്കാന്‍ ഈ യുവത്വമുള്ള മനോഭാവം ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 'ഈ താല്പര്യത്തോടെയാണ് , നാം ബോഡോകരാര്കരാര്ഒപ്പുവെച്ചത്, എല്ലാകക്ഷികളെയുംസമീപിച്ചു, കരാര്ഒപ്പുവെച്ചു'.
വടക്കു കിഴക്കന്‍ മേഖലയിലെവികസന ശ്രമങ്ങളെക്കുറിച്ച്സംസാരിക്കവെ, വടക്കു കിഴക്കന്‍ മേഖലയിലെവികസത്തോടൊപ്പം, തുറന്ന മനസ്സോടെയുംഹൃദയത്തോടെയുംഎല്ലാതത്പരകക്ഷികളുമായുംകൂടിയാലോചനകള് നടത്തി. ഇന്നത്തെ ബോഡോകരാര്ഇതിന്റെ ഫലമാണ്. 'ഇത്യുവഇന്ത്യയുടെചിന്തയാണ്.എല്ലാവരെയുംകൂടെകൂട്ടി, എല്ലാവരെയുംവികസിപ്പിച്ച്, എല്ലാവരുടെയുംവിശ്വാസം നേടി നാം രാജ്യത്തെ മുന്നോട്ടുകൊണ്ടു പോകുകയാണ്', പ്രധാനമന്ത്രി പറഞ്ഞു.
AM MRD
( റിലീസ് ഐ.ഡി: 1600904)
സന്ദര്‍ശക കൗണ്ടര്‍ : 124