തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് 2020  ഫെബ്രുവരി 8 ന്; വോട്ടെണ്ണല്‍ 11 ന്

Posted On: 06 JAN 2020 5:17PM by PIB Thiruvananthpuram

 

ഡല്‍ഹി നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് അടുത്തമാസം 8-ാം തീയതി (2020 ഫെബ്രുവരി 8) നടക്കും. 70 മണ്ഡലങ്ങളിലേയ്ക്ക് ഒറ്റ ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ശ്രീ. സുനില്‍ അറോറ ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രവരി 11 നാണ് വോട്ടെണ്ണല്‍. 

തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 14 ന് പുറപ്പെടുവിക്കും. ഈ മാസം 21 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന പിറ്റേന്ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജനുവരി 24. മാതൃകാ പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു. ഒഴിവാക്കാന്‍ പറ്റാത്ത കാരണം കൊണ്ടോ, ആരോഗ്യ പ്രശ്‌നം കൊണ്ടോ വോട്ട് ചെയ്യുന്നതിന് പോളിംഗ് ബൂത്തില്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും തപാല്‍ വഴി വോട്ട് ചെയ്യാനുള്ള അവസരവും ഇതാദ്യമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കും. 

1.46 കോടി വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. 13,750 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കും. 19,000 ത്തോളം ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. നിലവിലെ നിയമസഭയിലെ കാലാവധി ഫെബ്രുവരി 22 ന് അവസാനിക്കുന്നത്. 
ND/MRD



(Release ID: 1598594) Visitor Counter : 67