വനിതാ, ശിശു വികസന മന്ത്രാലയം

വനിതാ - ശിശുവികസന മന്ത്രാലയം ഭാരതീയ പോഷന്‍ കൃഷികോശിന് തുടക്കമിട്ടു

Posted On: 18 NOV 2019 11:59AM by PIB Thiruvananthpuram

മികച്ച പോഷകഗുണംലഭ്യമാക്കുന്നതിന് രാജ്യത്തെ128 കാര്‍ഷികമേഖലകളില്‍ നിന്നുള്ളവ്യത്യസ്തമായവിളകളുടെകലവറയായഭാരതീയ പോഷന്‍ കൃഷികോശ് (ബിപികെകെ) നിലവില്‍വന്നു. കേന്ദ്ര വനിതാശിശുവികസന,  ടെക്‌സ്റ്റൈല്‍സ് മന്ത്രി ശ്രീമതി. സ്മൃതി സുബിന്‍ ഇറാനിയും, ബില്‍ആന്റ് മിലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സഹചെയര്‍മാനായ ബില്‍ഗേറ്റ്‌സുംസംയുക്തമായി ന്യൂഡല്‍ഹിയില്‍ഇതിന്റെഉദ്ഘാടനം നിര്‍വ്വഹിച്ചു. പോഷന്‍ മാസമായിഇക്കൊല്ലംആചരിച്ച സെപ്തംബറില്‍ പോഷകാഹാരവുമായി ബന്ധപ്പെട്ട് 36 ദശലക്ഷം പരിപാടികള്‍രാജ്യത്തുടനീളം നടന്നതായി ശ്രീമതി. സ്മൃതിഇറാനി പറഞ്ഞു. പ്രധാനമന്ത്രി മാതൃ വന്ദന യോജന വഴി 10 ദശലക്ഷംഗുണഭോക്താക്കള്‍ക്ക് ആനുകൂല്യംലഭ്യമാക്കിയിട്ടുണ്ട്. ശുചിത്വത്തിനും, ശുദ്ധമായ കുടിവെള്ളത്തിനുമൊപ്പം, പോഷകാഹാരത്തിനുംമുന്തിയ പരിഗണനയാണ്ഗവണ്‍മെന്റ് നല്‍കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.


ഇന്ത്യയിലെ വനിതകള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍തുടങ്ങിയവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് ബില്‍ആന്റ് മിലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ സാധ്യമായഎല്ലാസഹായവും നല്‍കുമെന്ന് ബില്‍ഗേറ്റ്‌സ്അറിയിച്ചു. പ്രമുഖകാര്‍ഷികശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍, കേന്ദ്ര വനിതാശിശുവികസന സെക്രട്ടറി ശ്രീ. രവീന്ദ്ര പന്‍വര്‍ തുടങ്ങിയവര്‍ചടങ്ങില്‍സംബന്ധിച്ചു.
ND


(Release ID: 1592111) Visitor Counter : 119