ധനകാര്യ മന്ത്രാലയം
വ്യാജ ഇന്‍വോയിസുകള്‍ നിര്‍മ്മിച്ച് ജി.എസ്.ടിയില്‍വെട്ടിപ്പ് ; രണ്ടുപേര്‍ അറസ്റ്റില്‍
Posted On:
16 NOV 2019 1:31PM by PIB Thiruvananthpuram
വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകള്‍ നിര്‍മ്മിച്ച് ചരക്കു സേവന നികുതിയില്‍ (ജി.എസ്.ടി) വെട്ടിപ്പ് നടത്തുന്ന സംഘത്തെ സെന്‍ട്രല്‍ ജി.എസ്.ടിഡല്‍ഹി നോര്‍ത്ത് കമ്മീഷണറേറ്റിന്റെ അന്വേഷണത്തില്‍കണ്ടെത്തി. ഈ സംഘത്തില്‍പ്പെട്ട നവീന്‍ മുത്രേജ, കേശവ്‌റാംഎന്നീ രണ്ടു പേരെ അറസ്റ്റുചെയ്തു. 22 കോടിരൂപയുടെവ്യാജ ഇന്‍വോയിസുകള്‍ ഇവര്‍ നിര്‍മ്മിച്ചിട്ടുണ്ടന്നാണ് പ്രാഥമികവിലയിരുത്തല്‍.
ഡല്‍ഹി എന്‍.സി.ആര്‍, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍വ്യാജ സ്ഥാപനങ്ങളുടെ പേരില്‍ജി.എസ്.ടി രജിസ്‌ട്രേഷന്‍ നേടി, യഥാര്‍ത്ഥത്തില്‍ചരക്കു കൈമാറ്റം നടത്താതെ ഇന്‍വോയിസുകളും ഇ-വേ ബില്ലുകളും നിര്‍മ്മിക്കുകയാണ് ഇവര്‍ചെയ്തത്. ഈ വ്യാജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റുകള്‍ ഔട്ട്‌വേര്‍ഡ് സപ്ലൈ ജി.എസ്.ടി ബാധ്യതയുള്ള വ്യക്തികള്‍ക്ക് അത് നികത്തുന്നതിനായികൈമാറുകയാണ് ഇവര്‍ചെയ്തത്. ഇത് വഴിസര്‍ക്കാര്‍ ഖജനാവിന് നഷ്ടംവരുത്തി. ന്യൂഡല്‍ഹി ചീഫ് മെട്രോപൊളിറ്റന്‍ കോടതിയില്‍ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍റിമാന്റ്‌ചെയ്തു.
AM/ND
(Release ID: 1591900)
Visitor Counter : 110