ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആരോഗ്യ മന്ത്രാലയം ഈ മാസം 28 മുതല്‍ വിജിലന്‍സ് ബോധവല്‍ക്കരണ വാരം ആചരിക്കും
Posted On:
25 OCT 2019 11:42AM by PIB Thiruvananthpuram
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഈ മാസം 28 മുതല്‍ അടുത്ത മാസം 2 വരെ വിജിലന്‍സ് ബോധവല്‍ക്കരണ വാരം ആചരിക്കും. 'സത്യസന്ധത- ഒരു ജീവിത ചര്യ' എന്നതാണ് ഇക്കൊല്ലത്തെ വിഷയം. കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് വാരാചരണം. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുമെന്നും, ഉയര്‍ന്ന നിലവാരത്തിലുള്ള സത്യസന്ധതയോട് പ്രതിബദ്ധത പുലര്‍ത്തുമെന്ന പ്രതിജ്ഞയെടുക്കലോടെയാണ് വാരാചരണത്തിന് തുടക്കം കുറിക്കുക.
വാരാചരണത്തിന്റെ ഭാഗമായി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, മിന്നല്‍ പരിശോധനകള്‍, ശില്‍പ്പശാലകള്‍, സെമിനാറുകള്‍, വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി, പ്രസംഗ പെയിന്റിംഗ് മത്സരങ്ങള്‍ മുതലായവ സംഘടിപ്പിക്കും.
ND
(Release ID: 1589230)
Visitor Counter : 96