ആഭ്യന്തരകാര്യ മന്ത്രാലയം
പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ബ്യൂറോയുടെ പ്രസിദ്ധീകരണം കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി പ്രകാശനം ചെയ്തു
Posted On:
24 OCT 2019 7:33PM by PIB Thiruvananthpuram
പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ബ്യൂറോയുടെ പ്രസിദ്ധീകരണമായ പൊലീസ് സേനകളുടെ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ജി കൃഷ്ണ റെഡ്ഡി ന്യൂഡല്‍ഹിയില്‍ പ്രകാശനം ചെയ്തു. പൊലീസ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ശ്രീ വി.എസ്.കെ. കൗമുദി, ബ്യൂറോയിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കേന്ദ്ര സായുധ സേനയിലെയും കേന്ദ്ര പൊലീസ് സേനയിലെയും അംഗങ്ങള്‍, ശേഷി പൊലീസിന്റെ ഘടന തുടങ്ങിയുള്ള സുപ്രധാന വിവരങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ള പ്രസിദ്ധീകരണമാണ് ദി ഡേറ്റ ഓണ്‍ പൊലീസ് ഓര്‍ഗനൈസേഷന്‍ ഇന്‍ ഇന്ത്യ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാനങ്ങള്‍ക്കും വിവിധ നയ അപഗ്രഥനങ്ങള്‍ക്കും വിഭവ വിനിയോഗ തീരുമാനങ്ങള്‍ക്കും വളരെ പ്രയോജനകരമാണ് ഈ പ്രസിദ്ധീകരണം.
പൊലീസിനെ സംബന്ധിക്കുന്ന വിവിധ ഗവേഷണങ്ങളില്‍ ഈ പ്രസിദ്ധീകരണം പരക്കെ ഉദ്ധരിക്കാറുണ്ട്.
ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന 2018 ലെ പതിപ്പില്‍ പ്രധാന വിവരങ്ങള്‍:
1. പൊലീസ് സേനകളുടെ വിവരങ്ങള്‍ 2017 പതിപ്പിനു ശേഷമുള്ള ഒരു വര്‍ഷം സംസ്ഥാന പോലീസ് സേനയെ ശക്തിപ്പെടുത്താന്‍ 19,686 അംഗങ്ങളുടെ വര്‍ധന അനുവദിച്ചു. കേന്ദ്ര സായുധ പൊലീസ് സേനയില്‍ അംഗബലം 16,051 ആയി.
2. വനിത പോലീസിന്റെ ശേഷി 20.95 ശതമാനം വര്‍ധിച്ചു. സംസ്ഥാന പൊലീസ് സേനയില്‍ ഇപ്പോള്‍ 169550 വനിതകള്‍ ഉണ്ട്. അതായത് ഇന്ത്യന്‍ പൊലീസ് സേനയുടെ 8.73 ശതമാനം വനിതകളാണ്.
3. ഇക്കാലയളവില്‍ 1,24,429 പേരെ പോലീസ് സേനാംഗങ്ങളായി വിവിധ റാങ്കുകളില്‍ നിയമിച്ചു.
4. പോലീസ് സേനയുടെ പരിശീലന ചെലവ് 20.41 ശതമാനം വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്.
5. ജനസംഖ്യാനുപാതത്തില്‍ സംസ്ഥാനതലത്തില്‍ ഒരു ലക്ഷം ആളുകള്‍ക്ക് 192.95 പോലീസുകാരുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നേരിയ വര്‍ധന.
6. പോലീസ് സേനാംഗങ്ങള്‍ക്കായി ഇക്കാലയളവില്‍ വിവിധ തരത്തിലുള്ള 20,149 ക്വാര്‍ട്ടേഴ്‌സുകള്‍ നിര്‍മ്മിച്ചു
7.മറ്റു പ്രധാന വിവരങ്ങള്‍
പൊലീസ് സ്റ്റേഷനുകളുടെ എണ്ണം 15579 ല്‍ നിന്ന് 16422 ആയി ഉയര്‍ന്നു.സൈബര്‍ പൊലീസ് സ്റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടും. ഇത് 84 ല്‍ നിന്ന് 120 ആയി.
ഇലക്ട്രോണിക് നിരീക്ഷണം മെച്ചപ്പെട്ടു. 2,10,278 പുതിയ നിരീക്ഷണ ക്യാമറകള്‍ ഇക്കാലയളവില്‍ സ്ഥാപിച്ചു. ഇതുവരെയുള്ള കണക്കു പ്രകാരം ഇപ്പോള്‍ 2,75,468 ക്യാമറകള്‍ ഉണ്ട്.
2018 ജനുവരി 1 വരെയുള്ള കാലയളവിലെ പോലീസ് സേനയുടെ വിവരങ്ങള്‍ പൊലീസ് റിസേര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ബ്യൂറോയുടെ വെബ് സൈറ്റായ www.bprd.nic.in ല്‍ വാട്ട് ഈസ് ന്യൂ എന്ന വിഭാഗത്തില്‍ നിന്നു ലഭ്യമാണ്.
AJ/ND
(Release ID: 1589191)