ശാസ്ത്ര സാങ്കേതിക മന്ത്രാലയം
ആഗോള ജനിതക ഉച്ചകോടിക്ക് ഇന്ത്യആദ്യമായി ആതിഥ്യമരുളും ; നവംബര്‍ 21 മുതല്‍ 23 വരെ ഡല്‍ഹിയില്‍
Posted On:
24 OCT 2019 5:46PM by PIB Thiruvananthpuram
ജനിതകസാങ്കേതികവിദ്യാ ഗുണഭോക്താക്കളുടെ കൂട്ടായ്മയായ ദി ഗ്ലോബല്‍ ബയോ - ഇന്ത്യ 2019 ഉച്ചകോടി ഇതാദ്യമായി ഇന്ത്യയില്‍ നടക്കും. അടുത്തമാസം 21 മുതല്‍ 23 വരെ ഡല്‍ഹിയിലാണ് ഉച്ചകോടി നടക്കുക. ആഗോള ജനിതക സാങ്കേതിക വിദ്യാ സമൂഹത്തെ മൂലധന നിക്ഷേപത്തിന് ആകര്‍ഷിക്കുന്നതിന് ഇന്ത്യ ആദ്യമായി ഒരു മഹാ സമ്മേളനത്തിന് ആതിഥ്യം വഹിക്കുകയാണ്. അതില്‍ നാം നമ്മുടെ തദ്ദേശിയ ശക്തികളും, ഇവിടുത്തെ പ്രതിഭകളുടെ ശേഖരവും അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് എന്ന് ഇതിനു മുന്നോടിയായി ഡല്‍ഹിയില്‍ നടന്നചടങ്ങില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ പറഞ്ഞു.
ശാസ്ത്ര ഗവേഷണത്തിലും അതിന്റെ പരിഭാഷയിലും വാണിജ്യവത്ക്കരണത്തിലുമുള്ള ഇന്ത്യയുടെ നിരന്തരമായ പ്രതിബദ്ധതയും ഡോ. ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി. മാത്രവുമല്ല ഇന്ത്യയുടെ ശേഷികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും, നിക്ഷേപ അവസരങ്ങളും പുതിയ പങ്കാളിത്തങ്ങളും വികസിപ്പിക്കുന്നതിനുമുള്ള വലിയ അവസരമായി ഈ ഉച്ചകോടിയെ മാറ്റാമെന്നും അദ്ദേഹം പറഞ്ഞു.
ജനിതക സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ. രേണു സ്വരൂപും ഇതെ വികാരം പങ്കുവച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഏറ്റവും മികച്ച മേഖലകളിലൊന്നായി തിരിച്ചറിഞ്ഞിട്ടുള്ള മേഖകളില്‍ ഒന്നാണ് ജനിതകവിദ്യ. അതുകൊണ്ട് ഈ മേഖലയില്‍ ഇന്ത്യയുടെ ശക്തി ലോകത്തിനു കാണിച്ചു കൊടുക്കുകയും ഇവിടെ നിക്ഷേപം നടത്താമെന്ന് ലോകത്തെ അറിയിക്കുകയുമാണ് നമ്മുടെ ലക്ഷ്യം എന്ന് ഡോ.സ്വരൂപ് പറഞ്ഞു.
ഗ്ലോബല്‍ ബയോ ഇന്ത്യ -2019 ന്റെ ലഘുലേഖയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
ജനിതക സാങ്കേതിക വകുപ്പ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം അതിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ബയോടെക്‌നോളജി ഇന്‍ഡസ്ട്രി റിസേര്‍ച്ച് അസിസ്റ്റന്‍സ് കൗണ്‍സില്‍ എന്നിവയാണ് ഉച്ചകോടിയുടെ സംഘാടകര്‍.
30 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍,250 നവ സംരംഭകര്‍, 200 പ്രദര്‍ശകര്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍, വിവിധ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍ ഉള്‍പ്പെടെ മൊത്തം 3500 പേരെയാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശിക ഗവേഷണ ശേഷി ശാക്തീകരണം, ജനിതക സംരംഭകത്വം, നിക്ഷേപം, ഗ്രാമീണ ഇന്ത്യയിലും രാജ്യത്തെ 2,3 നിരകളിലുള്ള നഗരങ്ങളിലും സാങ്കേതിക വിദ്യയുടെ വിതരണം എന്നിവയാണ് ഇതില്‍ നിന്നു പ്രതീക്ഷിക്കുന്നത്.
ഇന്ത്യ ലക്ഷ്യം വച്ചിരിക്കുന്ന 5 ട്രില്ല്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേയ്ക്ക് മികച്ച സംഭാവന നല്കാനും, രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വര്‍ധനവിനുമുള്ള സുപ്രധാന ഉപകരണങ്ങളിലൊന്നായി ജനിതക സാങ്കേതിക വിദ്യയെ അംഗീകരിച്ചിട്ടുള്ളതാണ്. നിലവില്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ സ്ഥാനം 51 ബില്യണ്‍ ഡോളറാണ്. ഇപ്പോള്‍ നാം നീങ്ങിക്കൊണ്ടിരിക്കുന്നത് 150 ബില്യണ്‍ ഡോളറിലേയ്ക്കാണ്.
ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടക്കാന്‍ പോകുന്ന ഏറ്റവും വലിയ ജനിതകവിദ്യാ ഗുണഭോക്തൃ കൂട്ടായമയെന്ന നിലയില്‍ ഉച്ചകോടിക്ക് വലിയ പ്രസക്തിയുണ്ട്.
AJ/ND
(Release ID: 1589190)
Visitor Counter : 93