തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും 51  നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെയും ഫലം കൃത്യതയോടെ യഥാസമയം പുറത്തുവിട്ടതിന്  പിന്നില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപ്പാക്കിയ പുതിയ സജ്ജീകരണങ്ങള്‍

प्रविष्टि तिथि: 24 OCT 2019 5:41PM by PIB Thiruvananthpuram

രാജ്യത്താകമാനമുള്ള വരണാധികാരികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ പുതിയ കൗണ്ടിങ് ആപ്ലിക്കേഷനില്‍ നേരിട്ടു കണക്കു കൂട്ടാനും ഫലം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്താനും സ്വാതന്ത്ര്യം നല്‍കുന്ന ഐ.സി.ടി. കൗണ്ടിങ് ആപ്ലിക്കേഷന്‍ ഇതാദ്യമായി തെരഞ്ഞെടുപ്പു കമ്മീഷന്‍ സജ്ജമാക്കി. മേശ തിരിച്ചുള്ള വിശദാംശങ്ങള്‍ സോഫ്റ്റ്‌വെയറില്‍ രേഖപ്പെടുത്താനും അതുവഴി വോട്ടിങ് നില പുറത്തുവിടുന്നതിലുള്ള കാലതാമസം ഒഴിവാക്കാനും ഫലവും ട്രെന്‍ഡുകളും സംബന്ധിച്ച കണക്കുകള്‍ തെറ്റില്ലാത്തതാണെന്ന് ഉറപ്പിക്കാനും ഈ ആപ്ലിക്കേഷന്‍ വരണാധികാരികള്‍ക്കു ഗുണകരമാകുന്നു. 
ഫോം 20 തയ്യാറാക്കല്‍, അന്തിമ റിസള്‍ട്ട് ഷീറ്റ് സംയോജിപ്പിക്കല്‍, ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള 21 ഇ/ഉ തെരഞ്ഞെടുപ്പു റിട്ടേണ്‍ സാക്ഷ്യപത്രത്തിനായുള്ള ഫോം 21 ഇ തയ്യാറാക്കല്‍ തുടങ്ങി വരണാധികാരികളെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായ നിയമപരമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ സൗകര്യപ്രദമാണ് ഇ.സി.ഐയുടെ ഐ.ടി. ടീം വികസിപ്പിച്ചെടുത്ത കൗണ്ടിങ് സോഫ്റ്റ്‌വെയറായ എന്‍കോര്‍ (എനേബ്‌ളിങ് കമ്മ്യൂണിക്കേഷന്‍സ് ഓണ്‍ റിയല്‍-ടൈം എന്‍വിറോണ്‍മെന്റ്). എണ്ണിത്തീരുന്നതോടെ സിസ്റ്റം തയ്യാറാക്കുന്ന ഈ റിപ്പോര്‍ട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ധൃതിയില്ലാതെ നിയമപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാനും വരണാധികാരിക്കു സാധിക്കും. 
ട്രെന്‍ഡുകളും വിജയവും സംബന്ധിച്ച പ്രാഥമിക കാര്യങ്ങള്‍ പോലും ഗ്രാഫിക്‌സിനാല്‍ സമ്പുഷ്ടമാക്കി അതതു സമയം സംപ്രേഷണം ചെയ്യാന്‍ സാധിക്കുന്ന ഇലക്ഷന്‍ ട്രെന്‍ഡ്‌സ് ടിവി തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രകാശിപ്പിച്ചു. വരണാധികാരികള്‍ രേഖപ്പെടുത്തുന്ന വിവരങ്ങള്‍ ആരുടെയും ഇടപെടല്‍ കുടാതെ അതതുസമയം ഇലക്ഷന്‍ ട്രെന്‍ഡ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യാന്‍ സാധിക്കുന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വരണാധികാരികള്‍ക്കോ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കോ ഈ പാനലുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വലിയ ടിവി പാനലുകള്‍ ഉപയോഗപ്പെടുത്തി പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുകയും ചെയ്യും. 
ഇന്നു കൗണ്ടിങ്ങിന്റെ പുരോഗതിയും ഫലവും വര്‍ധിച്ച രീതിയില്‍ ഇന്‍ഫോഗ്രാഫിക്‌സ് ഉപയോഗപ്പെടുത്തി ഇ.സി.ഐയുടെ പ്രചാരമേറിയ മൊബൈല്‍ ആപ്പായ 'വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ്' വഴി കാണാന്‍ സംവിധാനം ഒരുക്കിയിരുന്നു. 
ഈ ആപ് ഗൂഗില്‍ പ്ലേ സ്റ്റോറിലോ ആപ്പിള്‍ ആപ് സ്റ്റോറിലോ സൗജന്യമായി ലഭ്യമാണ്. ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിയെ ബുക്ക്മാര്‍ക്ക് ചെയ്യാനും സമഗ്രതയോടെ തെരഞ്ഞെടുപ്പുഫലത്തെ അടുത്തുനിരീക്ഷിക്കാനും സാധിക്കും.
AK/ND


(रिलीज़ आईडी: 1589189) आगंतुक पटल : 122
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी