വാണിജ്യ വ്യവസായ മന്ത്രാലയം

ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ളരാജ്യങ്ങളുടെ പട്ടികയില്‍ഇന്ത്യയ്ക്ക് നേട്ടം

Posted On: 24 OCT 2019 4:13PM by PIB Thiruvananthpuram

ലോകത്ത് ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ളരാജ്യങ്ങളുടെ പട്ടികയില്‍ഇന്ത്യ 63ാം സ്ഥാനത്തെത്തി. മുന്‍വര്‍ഷത്തെ പട്ടികയിലുള്ള പത്ത് രാജ്യങ്ങളെഇന്ത്യ പിന്നിലാക്കി. ലോക ബാങ്കിന്റെ 'ഈസ്ഓഫ്ഡൂയിങ് ബിസിനസ് 2020' സര്‍വെയിലാണ്ഇന്ത്യയ്ക്ക്സ്ഥാനക്കയറ്റംലഭിച്ചത്. 190 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷംഇന്ത്യ 23 സ്ഥാനം മുന്നിലെത്തിറാങ്കിങ്ങില്‍ 77-ാം സ്ഥാനം നേടിയിരുന്നു. 2014 ലെ 142-ാം സ്ഥാനത്ത് നിന്ന്2019 എത്തിയപ്പോള്‍ 63-ാം സ്ഥാനത്തേക്കാണ്ഇന്ത്യഉയര്‍ന്നത്. കെട്ടിടങ്ങള്‍, വെയര്‍ഹൗസുകള്‍, എന്നിവ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ലഘൂകരിച്ചതാണ്ഇന്ത്യയ്ക്ക്മികച്ച റാങ്കിംഗ് നേടിക്കൊടുത്തത്.

ND(Release ID: 1589155) Visitor Counter : 83