ന്യൂനപക്ഷകാര്യ മന്ത്രാലയം

രണ്ട് ലക്ഷത്തോളം പേര്‍ഇക്കൊല്ലംരാജ്യത്ത് നിന്ന്ഹജ്ജിന് പോയതായികേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍അബ്ബാസ് നഖ്‌വി

Posted On: 04 OCT 2019 3:39PM by PIB Thiruvananthpuram

2020 ലെ ഹജ്ജിനുള്ള അപേക്ഷകള്‍ ഒക്‌ടോബര്‍ 10 മുതല്‍സ്വീകരിക്കും


രാജ്യത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്ന്ഇക്കൊല്ലം രണ്ട് ലക്ഷത്തിലേറെ പേര്‍ 500 വിമാനങ്ങളിലായി 21 എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളില്‍ നിന്ന്ഹജ്ജിന് പോയതായികേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍അബ്ബാസ് നഖ്‌വിഅറിയിച്ചു. സബ്‌സിഡികൂടാതെയാണ് ഇത്രയും പേര്‍ ഹജ്ജ് നടത്തിയതെന്നുംഅദ്ദേഹം ന്യൂഡല്‍ഹിയില്‍അവലോകന യോഗത്തിന് ശേഷം പറഞ്ഞു. ഇവരില്‍ 48% പേര്‍ വനിതകളായിരുന്നു. 2,340 മുസ്ലീം വനിതകള്‍'മെഹ്‌റം'അഥവാ പുരുഷസഹായിയെകൂടാതെയാണ്ഹജ്ജ് നിര്‍വ്വഹിച്ചത്. അടുത്ത വര്‍ഷത്തെ ഹജ്ജിന് മെഹ്‌റംകൂടാതെ അപേക്ഷിക്കുന്ന എല്ലാ വനിതകളെയും നറുക്കെടുപ്പ്‌സംവിധാനത്തിലൂടെഒഴിവാക്കുമെന്ന് ശ്രീ. നഖ്‌വിഅറിയിച്ചു.
അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ ഈ മാസം 10 മുതല്‍സ്വീകരിച്ച്തുടങ്ങും. നവംബര്‍ 10-ാം തീയതിവരെഓണ്‍ലൈനായി അപേക്ഷിക്കാം. എല്ലാഹജ്ജ്തീര്‍ത്ഥാടകര്‍ക്കുംഇ-വിസലഭ്യമാക്കാനുള്ളസംവിധാനം വികസിപ്പിച്ച്‌വരികയാണെന്നുംകേന്ദ്ര മന്ത്രി അറിയിച്ചു. മൊബൈല്‍ആപ്പ്‌വഴിയുംഹജ്ജ്‌യാത്രയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാം.
അടുത്ത വര്‍ഷംആന്ധ്രാ പ്രദേശിലെവിജയവാഡയില്‍ഒരു എംബാര്‍ക്കേഷന്‍ കേന്ദ്രം കൂടിആരംഭിക്കും. ഇതോടെരാജ്യത്തെ മൊത്തം എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളുടെഎണ്ണം 22 ആകുമെന്നുംമുഖ്താര്‍അബ്ബാസ് നഖ്‌വിവ്യക്തമാക്കി.
ND



(Release ID: 1587331) Visitor Counter : 60


Read this release in: English , Urdu , Hindi , Bengali