റെയില്‍വേ മന്ത്രാലയം

കാശ്മീരിലേയ്ക്കുള്ള 'വന്ദേ ഭാരത്എക്‌സ്പ്രസ്സ്'കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 03 OCT 2019 4:25PM by PIB Thiruvananthpuram

രാജ്യത്തെ ഏറ്റവുംവേഗതയേറിയ ട്രെയിന്‍ സര്‍വ്വീസായഡല്‍ഹി- കത്ര വന്ദേ ഭാരത്എക്‌സ്പ്രസ്സ്‌കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത്ഷാ ന്യൂഡല്‍ഹിയില്‍ ഫ്‌ളാഗ്ഓഫ്‌ചെയ്തു. ജമ്മുകാശ്മീരിന്റെ വികസനത്തിനുള്ള പ്രധാനമന്ത്രിയുടെവലിയൊരു സമ്മാനമാണ് ഈ ട്രെയിനെന്ന് അദ്ദേഹം പറഞ്ഞു. കാശ്മീരിന്റെവികസനത്തിലെഏറ്റവുംവലിയതടസമായിരുന്നത് 370-ാം വകുപ്പാണെന്ന്അദ്ദേഹംചൂണ്ടിക്കാട്ടി 10 വര്‍ഷത്തിനുള്ളില്‍രാജ്യത്തെ ഏറ്റവുംവലിയവികസിത പ്രദേശങ്ങളിലൊന്നായികാശ്മീര്‍മാറും. 370-ാം വകുപ്പ്‌റദ്ദാക്കിയത് ഭീകരവാദത്തിനേറ്റ കനത്ത ആഘാതമാണെന്നും ജമ്മുകാശ്മീരിലെ വികസനത്തിനുള്ളതടസങ്ങള്‍അത് നീക്കംചെയ്യുമെന്നും ശ്രീ. അമിത്ഷാ പറഞ്ഞു.
ന്യൂഡല്‍ഹി-കത്ര വന്ദേഭാരത്എക്‌സ്പ്രസ്സ് ന്യൂഡല്‍ഹിയില്‍ നിന്നുംരാവിലെ 6 മണിക്ക് പുറപ്പെട്ട് രാവിലെ 2.30 ന് കത്രയില്‍എത്തും. അംമ്പാല കാന്റ്, ലുധിയാന, ജമ്മു താവിഎന്നിവിടങ്ങളില്‍ രണ്ട് മിനിട്ട്‌വീതം നിര്‍ത്തും. തിരിച്ച്ഉച്ചതിരിഞ്ഞ് 3 മണിക്ക്കത്രയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11 മണിക്ക് ന്യൂഡല്‍ഹിയില്‍എത്തും. ചൊവ്വാഴ്ചഒഴികെഎല്ലാദിവസവും ഈ ട്രെയിനിന് സര്‍വ്വീസ്ഉണ്ടാകും. 
2022 ആഗസ്റ്റ് 22 ന് മുമ്പ് കാശ്മീര്‍മുതല്‍ കന്യാകുമാരിവരെരാജ്യത്തെ മൊത്തംറെയില്‍ പാതവഴി ബന്ധിപ്പിക്കുമെന്ന്ചടങ്ങില്‍സംബന്ധിച്ച ശ്രീ. പീയൂഷ്‌ഗോയല്‍ പറഞ്ഞു.കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധനുംസന്നിഹിതനായിരുന്നു.
ന്യൂഡല്‍ഹി-വാരാണസി, സെമിഹൈസ്പീഡ് ട്രെയിനിന് ശേഷമുള്ളരണ്ടാമത്തെ വന്ദേ ഭാരത്എക്പ്രസ്സാണിത്. ഇതിന്റെകോച്ചുകള്‍ചെന്നൈ റെയില്‍കോച്ച് ഫാക്ടറിയില്‍തദ്ദേശീയമായി നിര്‍മ്മിച്ചവയാണ്.
ND
 


(रिलीज़ आईडी: 1587163) आगंतुक पटल : 98
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी