വിദ്യാഭ്യാസ മന്ത്രാലയം

സിംഗപ്പൂര്‍ ഇന്ത്യ ഹാക്കത്തോണ്‍ 2019 ഈ മാസം 28, 29 തീയതികളില്‍ഐ.ഐ.ടി മദ്രാസില്‍

Posted On: 26 SEP 2019 5:04PM by PIB Thiruvananthpuram

സിംഗപ്പൂരുമൊത്തുള്ള ഇന്ത്യയുടെ രണ്ടാമത് ഹാക്കത്തോണ്‍ ഈ മാസം 28, 29 തീയതികളില്‍ഐ.ഐ.ടി മദ്രാസില്‍ നടക്കും. ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് ലോകത്തിന്റെവിവിധഭാഗങ്ങളിലുള്ളവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും, സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നവീനാശങ്ങള്‍ രൂപീകരിക്കാനുമുദ്ദേശിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തുടക്കമിട്ട ഉദ്യമമാണ്‌സിംഗപ്പൂര്‍ ഇന്ത്യ ഹാക്കത്തോണ്‍.
ഹാക്കത്തോണില്‍ പങ്കെടുക്കുന്നവരെപ്രധാനമന്ത്രി അഭിസംബോധന ചെയ്യും.വിജയികള്‍ക്ക്  ഈ മാസം 30 ന് മദ്രാസ്‌ഐ.ഐ.ടിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 
സിംഗപ്പൂര്‍ ഇന്ത്യ ഹാക്കത്തോണിന്റെഒന്നാം പതിപ്പ് 2018 നവംബറില്‍സിംഗപ്പൂരിലെ നാന്യാംഗ്‌സാങ്കേതികസര്‍വകലാശാലയില്‍വെച്ചാണ് നടന്നത്.

AM 



(Release ID: 1586359) Visitor Counter : 93


Read this release in: English , Urdu , Hindi