റെയില്‍വേ മന്ത്രാലയം

ഹരിതഉദ്യമങ്ങള്‍ക്ക്‌റെയില്‍വെ സി.ഇ.ഐ.ഐ.യുമായി ധാരണയായി

प्रविष्टि तिथि: 13 SEP 2019 3:34PM by PIB Thiruvananthpuram


കാലാവസ്ഥാവ്യതിയാനവും, ആഗോളതാപനവും നേരിടുന്നതില്‍രാജ്യത്തിന്റെ ശ്രമങ്ങള്‍ക്ക്ആക്കമേകുന്നതിന്റെ ഭാഗമായിറെയില്‍വെ മന്ത്രാലയംവിവിധ ഹരിതഉദ്യമങ്ങള്‍ നടപ്പിലാക്കുന്നതിന് കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസുമായി ന്യൂഡല്‍ഹിയില്‍ ധാരണാപത്രത്തില്‍ഒപ്പ്‌വച്ചു. തദവസരത്തില്‍സംസാരിക്കവെ, വര്‍ക്ക്‌ഷോപ്പുകളും നിര്‍മ്മാണ യൂണിറ്റുകളുംഉള്‍പ്പെടെ 50 റെയില്‍വെയൂണിറ്റുകള്‍, 12 റെയില്‍വെസ്റ്റേഷനുകള്‍, റെയില്‍വെയുടെ 16 കെട്ടിടങ്ങള്‍തുടങ്ങിയവഇതിനകംഹരിതസര്‍ട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞതായിറെയില്‍വെസഹമന്ത്രി ശ്രീ.സുരേഷ്‌സിഅംഗാടി പറഞ്ഞു. റെയില്‍വെയുടെവര്‍ക്ക്‌ഷോപ്പുകള്‍, സ്റ്റേഷനുകള്‍മുതലായവയില്‍ഹരിതഊര്‍ജ്ജത്തിന്റെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, ഊര്‍ജ്ജസംരക്ഷണം, മാലിന്യ നിര്‍മ്മാണം കൂടുതല്‍കാര്യക്ഷമമാക്കുകതുടങ്ങിയവ ധാരണാപത്രത്തില്‍ഉള്‍പ്പെടും. സി.ഐ.ഐ. വികസിപ്പിച്ചെടുത്ത ഗ്രീന്‍കോ റേറ്റിംഗ്‌സംവിധാനമാണ്‌വ്യവസായയൂണിറ്റുകളുടെസുസ്ഥിര പാരിസ്ഥിതികസൗഹൃദ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിഹരിതകെട്ടിടം, ഹരിത ക്യാമ്പസ്, ഹരിതസ്‌കൂളുകള്‍മുതലായവസാക്ഷ്യപ്പെടുത്തുന്നത്.
NDMRD


(रिलीज़ आईडी: 1585061) आगंतुक पटल : 129
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali