വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഗവണ്‍മെന്റിന്റെ 100 ദിവസത്തെ റിപ്പോര്‍ട്ട് കാര്‍ഡ് കേന്ദ്ര മന്ത്രി  പ്രകാശ് ജാവ്‌ദേക്കർ  അവതരിപ്പിച്ചു

മുമ്പൊന്നുമില്ലാത്ത അളവില്‍ ചരിത്രപരവും നാഴികകല്ലുകളുമായ നിരവധി തീരുമാനങ്ങള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടു:  പ്രകാശ് ജാവ്‌ദേക്കർ

 'ജന്‍ കണക്ട്' ലഘുലേഖയുടെ  പ്രകാശനവും   '' ഇന്ത്യയുടെ വികസനത്തിന്റെ കുതിപ്പ് -100 ദിവസത്തെ ധീരമായ മുന്‍കൈകളും നിര്‍ണ്ണായകമായ നടപടികളും"  പ്രദര്‍ശനത്തിന്റെ  ഉദ്ഘാടനവും നിർവ്വഹിച്ചു

Posted On: 08 SEP 2019 3:56PM by PIB Thiruvananthpuram

 

രണ്ടാമത്തെ അവസരത്തില്‍ ഗവണ്‍മെന്റ് അതിന്റെ 100 ദിവസം കൈക്കൊണ്ട തീരുമാനങ്ങളുമായി കേന്ദ്ര മന്ത്രി ശ്രീ പ്രകാശ് ജാവ്‌ദേക്കർ മാധ്യമങ്ങളെ അഭിസംബോധനചെയ്തു. മന്ത്രി 'ജന്‍ കണക്ട്' എന്ന ലഘുലേഖ പ്രകാശനം ചെയ്യുകയും '' ഇന്ത്യയുടെ വികസനത്തിന്റെ കുതിപ്പ് -100 ദിവസത്തെ ധീരമായ മുന്‍കൈകളും നിര്‍ണ്ണായകമായ നടപടികളും" എന്ന പ്രദര്‍ശനത്തിന്റെ  ഉദ്ഘാടനവും നിർവഹിച്ചു .
ഗവണ്‍മെന്റിന്റെ 100ദിവസത്തെ പ്രധാനപ്പെട്ട തീരുമാനങ്ങളുടെ സമാഹാരം ഉള്‍ക്കൊള്ളുന്നതാണ് ലഘുലേഖ. താഴെപ്പറയുന്ന വിഭാഗങ്ങളായി ഇത് വിഭജിച്ചിരിക്കുന്നു :
-ജമ്മു, കാശ്മീറും ലഡാക്കും-ഇന്ത്യയുടെ കീരിടം.
-അതിവേഗം നടക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍-5 ത്രില്യണ്‍ യു.എസ്. ഡോളര്‍ സമ്പദ്ഘടനയിലേക്ക്.
-വ്യാപാരം സുഗമമാക്കല്‍.
-സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി ഉറപ്പാക്കൽ .
-എല്ലാവരുടെയും ശാക്തീകരണം.
-കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിലേക്ക്.
-ജലസുരക്ഷ കൈവശപ്പെടുത്തുന്നതിലേക്ക്.
-സദ്ഭരണം.
- ആദ്യ ഗവണ്‍മെന്റ് തീരുമാനം- ഇന്ത്യയെ സംരക്ഷിച്ചവര്‍ക്ക് അര്‍പ്പിച്ചുകൊണ്ട്
- ഉന്നതവിദ്യാഭ്യാസ പശ്ചാത്തല സൗകര്യങ്ങള്‍ കേന്ദ്രീകരിച്ച്
- കണ്ടുപിടുത്തത്തിന്റെ വക്കില്‍.
-സുരക്ഷ പ്രതിരോധ മേഖലകള്‍.
- മോദി ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനം ആഗോള പ്രശംസ നേടി.
-ഇന്ത്യയുടെ ആഗോള നിലവാരം ഉയര്‍ത്തുന്നു.
-ആഗോള വ്യാഖ്യാനത്തെ ഇന്ത്യ നയിക്കുന്നു.
- പ്രധാനമന്ത്രി മോദി ജി 20ല്‍-വിശാലമായ എത്തിച്ചേരല്‍, ഭാവിയുടെ പരിണിതഫലം
- അയല്‍ക്കാര്‍ ആദ്യം നയം.
- വിപുലീകരിച്ച അയല്‍ക്കാരുമായി നമ്മുടെ ബന്ധങ്ങള്‍ ശക്തമാക്കുന്നു.
- ലോകത്ത് സ്വാധീനത്തിന്റെ മണ്ഡലം ഇന്ത്യ വ്യാപിപ്പിക്കുന്നു.
-ജി7 ഉച്ചകോടി.
- റഷ്യയുമായുള്ള ബന്ധം ശക്തമാക്കുന്നു.
-വടക്ക് കിഴക്കിനെ ശാക്തീകരിക്കുന്നു.
- മീഡിയ കവറേജ്
-പൗരന്മാരുമായി സംസാരം
മുന്‍പൊന്നുമില്ലാത്ത അളവില്‍ നിരവധി ചരിത്രപരവും നാഴികല്ലാകുന്നതുമായ തീരുമാനങ്ങള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടതായി ശ്രീ ജാവ്‌ദേക്കർ ഈ അവസരത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരോടുള്ള സമര്‍പ്പണത്തിലും ശാസ്ത്രസമൂഹത്തെ വലിയതോതില്‍ ഉത്തേജിതരാക്കുകയും ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നടപടിയെ അദ്ദേഹം പ്രശംസിച്ചു.
ജമ്മു-കാശ്മീര്‍ ലഡാക്ക് എന്നിവിടങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്ന വീക്ഷണത്തോടെ അനുചേ്ഛദം 370വും 35എയും റദ്ദാക്കിയത്, 5 ട്രില്ല്യൺ  യു.എസ്. ഡോളര്‍ സമ്പദ്ഘടനയിലേക്ക് എന്ന വീക്ഷണത്തോടെയുള്ള നടപടികള്‍, സാമൂഹികമേഖലയിലും പശ്ചാത്തലവികസന മേഖലയിലുമുള്ള വലിയതോതിലുള്ള നിക്ഷേപങ്ങള്‍, വ്യാപാരം സുഗമമാക്കല്‍, മുത്തലാഖിനെതിരെയുള്ള നിയമനിര്‍മ്മാണം, ചരക്ക് സേവന നികുതി, ആദായനികുതി റിട്ടേണ്‍ പ്രക്രിഘ ര്‍ ബിജിലി യോജന, പാചകവാതക കണക്ഷനുള്ള ഉജ്ജ്വല പദ്ധതി, ആയുഷ്മാര്‍ ഭാരത്, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കുമുള്ള സാമൂഹികമേഖല സംരക്ഷണം, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം-ലോകത്തിലെ ഇത്തരത്തിലെ ആദ്യത്തേത്,  ജനപങ്കാളിത്ത  പ്രസ്ഥാനം ,ഫിറ്റ് ഇന്ത്യ പരിപാടി, ഒറ്റതവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ  ശല്യം കുറയ്ക്കാനുള്ള പ്രചരണപരിപാടി, സദ്ഭരണത്തിനുള്ള നടപടികള്‍, വളരെയധികം കാര്യക്ഷമമായ പാര്‍ലമെന്റ് സമ്മേളനം, മറ്റുള്ളവരോടൊപ്പം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള നടപടികള്‍ ഉള്‍പ്പെടെയുള്ള ഗവണ്‍മെന്റിന്റെ തീരുമാനങ്ങളെന്നും മന്ത്രി ഉയര്‍ത്തിക്കാട്ടി.
മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ചാനിരക്ക് സംബന്ധിച്ച ആശങ്കകളെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് സമ്പദ്ഘടനയുടെ മെല്ലപ്പോക്ക് ചാക്രികമാണെന്നും, ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിത്തറ ശക്തമാണെന്നും, വിദേശ നിക്ഷേപത്തിന്റെയും ആഭ്യന്തര ആവശ്യങ്ങളുടെയും കുതിപ്പിലൂടെ മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്ക് അധികം വൈകാതെ ഉയരുമെന്നതിനും ശ്രീ ജാവ്‌ദേക്കർ അഭിപ്രായപെട്ടു.


(Release ID: 1584501) Visitor Counter : 167


Read this release in: English , Urdu , Hindi