പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഫ്രാന്‍സ്, യുഎഇ, ബഹറൈന്‍ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള  പ്രധാനമന്ത്രിയുടെ പ്രസ്താവന

Posted On: 22 AUG 2019 11:08AM by PIB Thiruvananthpuram

 

ഫ്രാന്‍സ്, യുഎഇ, ബഹറൈന്‍ സന്ദര്‍ശനത്തിന് മുന്നോടിയായുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ പ്രസ്താവന : 

' ഫാന്‍സ്, യുഎഇ, ബഹറൈന്‍  എന്നീരാജ്യങ്ങള്‍ ഞാന്‍ ഓഗസ്റ്റ് 22 മുതല്‍ 26 വരെസ്ന്ദര്‍ശിക്കും. 
നമ്മുടെ രണ്ട് രാജ്യങ്ങളുംഅഗാധമായിവിലമതിക്കുകയും പങ്കിടുകയുംചെയ്യുന്ന കരുത്തുറ്റ തന്ത്രപരമായ പങ്കാളിത്തം പ്രതിഫലിക്കുന്നതാണ് ഫ്രാന്‍സിലേക്കുള്ള എന്റെസന്ദര്‍ശനം.  ഓഗസ്റ്റ് 22, 23 തീയ്യതികളില്‍ പ്രസിഡന്റ് മക്രോണുമൊത്തുള്ളഉച്ചകോടിയും, പ്രധാനമന്ത്രി ഫിലിപ്പെയുമൊത്തുള്ളചര്‍ച്ചയുമുള്‍പ്പെടെ ഞാന്‍ ഫ്രാന്‍സില്‍ ഉഭയകക്ഷിചര്‍ച്ചകളില്‍ പങ്കെടുക്കും. അവിടത്തെ ഇന്ത്യന്‍ സമൂഹവുമായികൂടിക്കാഴ്ച നടത്തുന്നതിനു പുറമെ 1950ലും, 1960ലും ഫ്രാന്‍സിലുണ്ടായ എയര്‍ഇന്ത്യാവിമാന ദുരന്തത്തില്‍മരണമടഞ്ഞ ഇന്ത്യാക്കാര്‍ക്കുള്ളഒരുസ്മാരകത്തിന്റെസമര്‍പ്പണവും ഞാന്‍ നിര്‍വ്വഹിക്കും.

പിന്നീട്ഓഗസ്റ്റ് 25, 26 തീയ്യതികളില്‍ ബിയാറിറ്റ്സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പരിസ്ഥിതി, കാലാവസ്ഥാ, സമുദ്രങ്ങള്‍, ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ എന്നിവസംബന്ധിച്ച സമ്മേളനത്തില്‍ പ്രസിഡന്റ് മക്രോണിന്റെ ക്ഷണപ്രകാരം ഞാന്‍ സംബന്ധിക്കും. നമ്മുടെ രണ്ട് രാജ്യങ്ങളുടെയും, ലോകത്തിന്റെതന്നെയും, സമാധാനവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനുള്ളസഹകരണംകൂടുതല്‍ ബലപ്പെടുത്തുന്ന മികച്ച ഉഭയകക്ഷി ബന്ധങ്ങളാണ്ഇന്ത്യക്കും ഫ്രാന്‍സിനും ഇടയിലുള്ളത്. ഭീകരവാദം, കാലാവസ്ഥാവ്യതിയാനം മുതലായസുപ്രധാന ആഗോളആശങ്കകള്‍സംബന്ധിച്ച പൊതുവായകാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതാണ് നമ്മുടെ കരുത്തുറ്റതും തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം.  എന്റെസന്ദര്‍ശനം പരസ്പര അഭിവൃദ്ധിക്കും, സമാധാനത്തിനും, പുരോഗതിയ്ക്കും ഫ്രാന്‍സുമായുള്ള ദീര്‍ഘനാളത്തെ വിലമതിക്കപ്പെട്ട സൗഹൃദംകൂടുതല്‍ പരിപോഷിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്.

ഓഗസ്റ്റ് 23, 24 തീയ്യതികളില്‍ഐക്യഅറബ്എമിറേറ്റ്സിലെസന്ദര്‍ശനത്തില്‍അബുദാബികിരീടാവകാശിഷെയ്ഖ് മുഹമ്മദ് ബിന്‍ സയേദ് അല്‍ നഹ്യാനുമൊത്ത്ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, ഇരുകൂട്ടര്‍ക്കുംതാല്‍പര്യമുള്ളമേഖലാ, അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചുമുള്ളചര്‍ച്ചയ്ക്കായി ഞാന്‍ ഉറ്റുനോക്കുകയാണ്. 

മഹാത്മാഗാന്ധിയുടെ നൂറ്റിയന്‍പതാംജന്മവാര്‍ഷികം അനുസ്മരിക്കുന്നതിനുള്ളസ്റ്റാമ്പ് കിരീടാവകാശിയുമൊത്ത്‌സംയുക്തമായി പ്രകാശനം ചെയ്യുന്നതിനും ഞാന്‍ഉറ്റുനോക്കുകയാണ്. സന്ദര്‍ശനവേളയില്‍, യുഎഇഗവണ്‍മെന്റിന്റെ പരമോന്നതസിവില്‍ ബഹുമതിയായ ' ഓര്‍ഡര്‍ഓഫ്‌സയേദ്'  സ്വീകരിക്കുകഎന്നത്ഒരു ബഹുമതിയാണ്. വിദേശങ്ങളില്‍ പണരഹിത ഇടപാട്ശൃംഖലവിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിറൂപേ കാര്‍ഡും ഞാന്‍ ഔദ്യോഗികമായി പുറത്തിറക്കും.

ഇന്ത്യയ്ക്കുംയു.എ.ഇയ്ക്കുമിടയിലുള്ള നിരന്തരമായഉന്നതലആശയവിനിമയങ്ങള്‍ നമ്മുടെ ഊര്‍ജ്ജസ്വലമായ ബന്ധങ്ങളുടെസാക്ഷ്യപ്പെടുത്തലാണ്.ഇന്ത്യയുടെമൂന്നാമത്തെ വലിയവ്യാപാര പങ്കാളിയാണ്‌യു.എ.ഇ. അവിടെനിന്ന്അസംസ്‌കൃത എണ്ണ ഇറക്കുമതിചെയ്യുന്ന  നാലാമത്തെ വലിയരാജ്യമാണ്ഇന്ത്യ. ഈ ബന്ധങ്ങളുടെഗുണപരമായവളര്‍ച്ച നമ്മുടെ വിദേശ നയത്തിന്റെ നേട്ടങ്ങളില്‍ മുന്‍പന്തിയിലാണ്. യു.എ.ഇയുമായുള്ള നമ്മുടെ ബഹുമുഖഉഭയകക്ഷി ബന്ധങ്ങള്‍ സന്ദര്‍ശനം വഴികൂടുതല്‍ശക്തിപ്പെടും.

ഓഗസ്റ്റ്  24, 25 തീയ്യതികളില്‍   ഞാന്‍ ബഹറൈനും സന്ദര്‍ശിക്കും. ഇന്ത്യയില്‍ നിന്ന് ആ രാജ്യത്തേക്കുള്ളആദ്യത്തെ പ്രധാനമന്ത്രിതലസന്ദര്‍ശനമായിരിക്കുമത്. നമ്മുടെ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍മെച്ചപ്പെടുത്താനുള്ളമാര്‍ഗ്ഗങ്ങളും, പരസ്പര താല്‍പര്യമുള്ളമേഖലാ, അന്താരാഷ്ട്ര വിഷയങ്ങളുംസംബന്ധിച്ച്  പ്രധാനമന്ത്രി ഷെയ്ഖ്ഖലീഫാ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമൊത്തുള്ളചര്‍ച്ചയ്ക്കായി ഞാന്‍ ഉറ്റുനോക്കുകയാണ്. ബഹറൈന്‍ രാജാവ്‌ഷെയ്ഖ്ഹമദ് ബിന്‍ ഇസാ അല്‍ ഖലീഫ, മറ്റു നേതാക്കള്‍എന്നിവരുമായും ഞാന്‍ കൂടിക്കാഴ്ച നടത്തും.

ഇന്ത്യന്‍ സമൂഹവുമൊത്ത് ഇടപഴകാനും ഞാന്‍ സമയംകണ്ടെത്തും. ജന്മാഷ്ടമിഉത്സവത്തോടനുബന്ധിച്ച്ഗള്‍ഫ്‌മേഖലയിലെഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളില്‍ഒന്നായ ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്തുടക്കംകുറിക്കുന്നചടങ്ങില്‍സന്നിഹിതനാകാനും എനിക്ക്‌ദൈവാനുഗ്രഹമുണ്ട്.  വിവിധമേഖലകളിലെ നമ്മുടെ ബന്ധംകൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ ഈ സന്ദര്‍ശനം വഴിയൊരുക്കുമെന്ന് എനിക്കുറപ്പുണ്ട്. '
ND/MRD



(Release ID: 1582703) Visitor Counter : 87