പരിസ്ഥിതി, വനം മന്ത്രാലയം

നഗരങ്ങളിലെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നേരിടും

Posted On: 16 AUG 2019 11:23AM by PIB Thiruvananthpuram

 

 

ഇന്ത്യയുള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങളിലെ നഗരങ്ങള്‍ നേരിടുന്ന വിവിധ തരത്തിലുള്ള പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒറ്റക്കെട്ടായി ശ്രമം നടത്താന്‍ ബ്രസീലിലെ സാവോ പൗലോയില്‍ ചേര്‍ന്ന ബ്രിക്‌സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗം തീരുമാനിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ബ്രിക്‌സ് സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ രണ്ട് ദിവസത്തെ സമ്മേളനം ഇത് സംബന്ധിച്ച് പ്രവര്‍ത്തന രേഖയ്ക്ക് രൂപം നല്‍കി. 

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഒപ്പ് വച്ചഐക്യരാഷ്ട്ര കണ്‍വെന്‍ഷന്‍ പ്രകാരം കൈക്കൊള്ളേണ്ട നടപടികളില്‍ ഇന്ത്യ മാതൃക സൃഷ്ടിച്ചതായി യോഗത്തില്‍ സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ. പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. രാജ്യത്ത് ഊര്‍ജ്ജ തീവ്രത 25 ശതമാനം കുറയ്ക്കാനും പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ഉല്‍പ്പാദനം 25 ജിഗാവാട്ട് ആക്കാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. അതേ സമയം രാജ്യത്തിന്റെ വന മേലാപ്പ് 15,000 ചതുരശ്ര കിലോ മീറ്റര്‍ വര്‍ദ്ധിച്ചതായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതില്‍ ബ്രിക്‌സ് രാജ്യങ്ങളുടെ കൂട്ടായ്മ ശ്രദ്ധേയമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് ശ്രീ. ജാവ്‌ദേക്കര്‍ ചൂണ്ടിക്കാട്ടി.

മാലിന്യ നിര്‍മ്മാര്‍ജ്ജനം, ശുചിത്വം, നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം എന്നിവ സംബന്ധിച്ച വിവരങ്ങളും, അനുഭവ സമ്പത്തും നൂതന ആശയങ്ങളും, സാങ്കേതിക വിദ്യകളും പരസ്പരം കൈമാറാനും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ബ്രിക്‌സ് പരിസ്ഥിതി മന്ത്രിമാരുടെ സമ്മേളനത്തില്‍ ധാരണയായി. 
ND/ MRD



(Release ID: 1582318) Visitor Counter : 377


Read this release in: English , Urdu , Marathi , Hindi