വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ദേശീയചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; കീര്‍ത്തി മികച്ച നടി 
ജോജുവിനും, സാവിത്രിക്കും പ്രത്യേക പരാമര്‍ശം, എം.ജെ. രാധാകൃഷ്ണന്‍ മികച്ച ഛായാഗ്രാഹകന്‍

Posted On: 09 AUG 2019 4:41PM by PIB Thiruvananthpuram

 

66-ാമത് ദേശീയചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്ള പുരസ്‌ക്കാരംകീര്‍ത്തിസുരേഷിന് ലഭിച്ചു. മുന്‍കാല നടിസാവിത്രിയുടെജീവിതകഥയെആസ്പദമാക്കിതെലുങ്കില്‍ഒരുക്കിയമഹാനടി എന്ന ചിത്രത്തിലൂടെയാണ്‌ദേശീയ പുരസ്‌ക്കാരംകീര്‍ത്തിയെതേടിഅംഗീകാരംഎത്തിയത്. മികച്ച നടനുള്ള പുരസ്‌ക്കാരംവിക്കികൗശലും, ആയുഷ്മാന്‍ ഖുരാനയും പങ്കിട്ടു. അന്ധാധുന്‍ എന്ന ഹിന്ദിചിത്രത്തിലെ പ്രകടനമാണ് ആയുഷ്മാന്‍ ഖുരാനെയെ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ഉറിയിലെഅഭിനയമാണ്‌വിക്കികൗശലിനെ മികച്ച നടനാക്കിയത്.

 

ഓള് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരംയശ്ശശരീരനായഎം.ജെ. രാധാകൃഷ്ണനെ തേടിയെത്തി. ജോസഫ് എന്ന ചിത്രത്തിലെഅഭിനയത്തിന് ജോജുജോര്‍ജും, സുഡാനി ഫ്രം നൈജീരിയയിലെഅഭിനയത്തിന് സാവിത്രി ശ്രീധരനും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. സക്കരിയസംവിധാനം ചെയ്തസുഡാനി ഫ്രം നൈജീരിയയാണ്മികച്ച മലയാളചിത്രം.

ദേശീയ പുരസ്‌ക്കാരങ്ങള്‍

മികച്ച ചിത്രം            ഹെല്ലാരോ (ഗുജറാത്തി)
മികച്ച നടന്‍            ആയുഷ്മാന്‍ ഖുറാന (അന്ധാധുന്‍)
                    വിക്കികൗശല്‍ (ഉറി)
മികച്ച നടി                കീര്‍ത്തിസുരേഷ് (മഹാനടി)
സഹനടന്‍                സ്വാനന്ദ് കിര്‍ക്കിരെ (ചുംബക്ക്)
സഹനടി                സുരേഖസിക്രി (ബധായിഹോ)
ഛായാഗ്രഹണം            എം.ജെ. രാധാകൃഷ്ണന്‍ (ഓള്)
സംഗീതസംവിധാനം        സഞ്ജയ്‌ലീല ബന്‍സാലി (പത്മാവത്ത്)
മികച്ച ആക്ഷന്‍, 
സ്‌പെഷ്യല്‍ഇഫക്ട്‌സ്        ജെകെഎഫ്
മികച്ച പ്രൊഡക്ഷന്‍ 
ഡിസൈന്‍                കമ്മാരസംഭവം
ജനപ്രിയചിത്രം            ബധായിഹോ
ഗായകന്‍                അര്‍ജീത്‌സിംഗ് (പത്മാവത്)
ഗായിക                ബിന്ദുമാലിനി (കന്നട)
മികച്ച ബാലതാരത്തിനുള്ള
പുരസ്‌ക്കാരം നാല്
പേര്‍ പങ്കിട്ടു            പി.വി. രോഹിത്, സമീപ് സിംഗ്, 
തല്‍ഹാഅര്‍ഷാദ്‌രേഷി,
ശ്രീനിവാസ് പൊക്കാലെ
    മികച്ച എഡിറ്റര്‍            നാഗേന്ദ്ര കെ. ഉജനി (കന്നട)
    മികച്ചസംവിധായകന്‍        ആദിത്യധര്‍ (ഉറി ദി സര്‍ജിക്കല്‍
സ്‌ട്രൈക്ക്)            
മികച്ച സാമൂഹികവിഷയത്തെ ആധാരമാക്കിയുള്ളചിത്രം പാഡ്മാന്‍

അവാര്‍ഡ്ജൂറി അദ്ധ്യക്ഷന്‍ രാഹുല്‍ റെവൈല്‍ ആണ് ന്യൂഡല്‍ഹിയില്‍വാര്‍ത്താ സമ്മേളത്തില്‍ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ND/MRD(Release ID: 1581719) Visitor Counter : 79


Read this release in: Bengali , Marathi , English , Hindi